ന്യൂഡൽഹി: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ ഇന്ത്യയുടെ മലയാളി താരം പി.യു.ചിത്രയ്ക്ക് യോഗ്യത ഇല്ലെന്ന് അത്ലറ്റിക് ഫെഡറേഷൻ വ്യക്തമാക്കി. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി എന്നത് ലോക ചാമ്പ്യന്‍ഷിപ്പിലേക്കുളള യോഗ്യതയായി കാണാനാവില്ലെന്നും ഫെഡറേഷന്‍ കേന്ദ്ര കായിക മന്ത്രാലയത്തിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കി. ചിത്രയെ ഒഴിവാക്കിയതിനെ കുറിച്ച് റിപ്പോർട്ട് നൽകാൻ കായിക മന്ത്രി വിജയ് ഗോയൽ അത്ലറ്റിക് ഫെഡറേഷനോട് ആവശ്യപ്പെട്ടിരുന്നു. ചിത്രയുടെ പ്രകടനം ലോക നിലവാരമുളളതല്ലെന്നും അത്‍ലറ്റിക് ഫെഡറേഷന്‍ കൂട്ടിച്ചേര്‍ത്തു.
ദേശീയ അത്‌ലറ്റിക്ക് ഫെഡറേഷനാണ് ലോകചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള താരങ്ങളെ തിരഞ്ഞെടുത്തത്. 24 അംഗ അത്‌ലറ്റിക് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ചിത്രയും സുധാ സിങും അജയ്കുമാര്‍ സരോജിനെയുമാണ് ചിത്രയെ ഒഴിവാക്കിയത്. ചിത്ര ഉള്‍പ്പടെ സ്വര്‍ണം നേടി താരങ്ങളെ തഴഞ്ഞത് ഒളിംപ്യന്‍മാര്‍ അടക്കമുള്ള ഒഫിഷ്യല്‍സിന് ലണ്ടന്‍ യാത്ര തരപ്പെടുത്താന്‍ വേണ്ടിയാണ് എന്ന ആരോപണം ഉണ്ട്. പി.ടി ഉഷ, അഞ്ജു ബോബി ജോർജ്ജും സെലക്ഷൻ കമ്മറ്റിയിൽ അംഗങ്ങളാണ്.
മലയാളി താരം കെ.കെ വിദ്യയില്‍ നിന്ന് വായ്പ വാങ്ങിയ സ്‌പൈക്കുമിട്ടായിരുന്നു അന്ന് കലിംഗയിലെ ട്രാക്കില്‍ അഗ്നിപടര്‍ത്തിയ പോരാട്ടവുമായി പി.യു ചിത്ര സുവര്‍ണ കുതിപ്പ് നടത്തിയത്. പക്ഷേ, ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ രാജ്യത്തിന് അഭിമാന നേട്ടം സമ്മാനിച്ച ചിത്രയുടെ പ്രകടനത്തെ വിലമതിക്കാന്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് മാത്രം മടി. രാജ്യത്തിന്റെ പ്രതീക്ഷയായ ചിത്രക്ക് ലോക ചാംപ്യന്‍ഷിപ്പിലൂടെ ലഭിക്കുമായിരുന്ന മത്സര പരിചയമാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ ഇല്ലാതാക്കിയത്. 24 അംഗ ഇന്ത്യന്‍ അത്‌ലറ്റിക് സംഘത്തിന് അകമ്പടി സേവിക്കുന്നത് 13 ഒഫിഷ്യലുകളാണ്.