scorecardresearch

എഴുപത്തിയഞ്ചിന്റെ ചെറുപ്പത്തിൽ പൂജ ക്രിക്കറ്റ്

ലോകത്തെ ഏറ്റവും പഴക്കമേറിയ പരിമിത ഓവർ ക്രിക്കറ്റ് ടൂർണമെന്റെന്ന ഖ്യാതിയുമായാണ് പൂജ ക്രിക്കറ്റ് ടൂർണമെന്റ് നോട്ടൗട്ടായി മുന്നേറുന്നത്

ലോകത്തെ ഏറ്റവും പഴക്കമേറിയ പരിമിത ഓവർ ക്രിക്കറ്റ് ടൂർണമെന്റെന്ന ഖ്യാതിയുമായാണ് പൂജ ക്രിക്കറ്റ് ടൂർണമെന്റ് നോട്ടൗട്ടായി മുന്നേറുന്നത്

author-image
Narayanan S
New Update
Pooja Cricket25

ഈ വർഷത്തെ പൂജ ക്രിക്കറ്റ് ഉദ്ഘാടനം ചെയ്യാൻ മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ സയ്യിദ് കിർമാനി എത്തിയപ്പോൾ

എഴുപത്തിയഞ്ച് വയസ്സിന്റെ ചെറുപ്പവുമായി തൃപ്പൂണിത്തുറ പൂജ ക്രിക്കറ്റ് ടൂർണമെന്റിന് തുടക്കമായി. ലോകത്തെ ഏറ്റവും പഴക്കമേറിയ പരിമിത ഓവർ ക്രിക്കറ്റ് ടൂർണമെന്റെന്ന ഖ്യാതിയുമായാണ് പൂജ ക്രിക്കറ്റ് ടൂർണമെന്റ് നോട്ടൗട്ടായി മുന്നേറുന്നത്.

Advertisment

തൃപ്പൂണിത്തുറ പാലസ് ഓവൽ ക്രിക്കറ്റ് മൈതാനത്ത് ഇക്കുറി ഫ്‌ലഡ്ലിറ്റിലാണ് രണ്ടാം ഘട്ട മത്സരങ്ങൾ നടക്കുക. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള എട്ട് ടീമുകളടക്കം 26 ടീമുകളാണ് ഇക്കുറി ടൂർണമെന്റിലുള്ളത്. രണ്ടാംഘട്ട മത്സരങ്ങളാണ് ഫ്‌ലഡ്ലൈറ്റിൽ നടക്കുകയെന്ന്  ടിസിസി പ്രസിഡന്റ് സന്തോഷ് സ്ലീബ പറഞ്ഞു.

Also Read:പാക്കിസ്ഥാനെതിരായ ആധികാരിക വിജയം; സൈനികർക്ക് സമർപ്പിച്ച് ടീം ഇന്ത്യ

ഇത്തവണത്തെ പൂജ ക്രിക്കറ്റ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ സയ്യിദ് കിർമാനി ഉദ്ഘാടനം ചെയ്തു. വൻ വരവേൽപ്പോടെയാണ് കിർമാനിയെ ആരാധകർ സ്വീകരിച്ചത് സ്റ്റാച്യു ജങ്ഷനിൽനിന്ന് പാലസ് ഓവൽവരെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് അദ്ദേഹത്തിനെ സ്വീകരിച്ചത്. 

Advertisment

കേരളത്തിൽ ക്രിക്കറ്റിനെ വാർത്തെടുത്ത ടൂർണമെന്റ് 

കൊച്ചി രാജകുടുംബത്തിലെ പുരുഷന്മാർക്ക് മാത്രമുള്ള പ്രിൻസസ് ക്ലബ്ബിനായി ബ്രിട്ടീഷ് സർക്കാർ സമ്മാനിച്ച സ്ഥലത്താണ് പാലസ് ഓവൽ നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു. പിന്നീട് അത് ടിസിസി എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. സ്വാതന്ത്ര്യാനന്തരം, രാജകുടുംബാംഗവും കേരള ക്രിക്കറ്റ് അസോസിയേഷന്റെ ആദ്യ സെക്രട്ടറിയുമായ കെ വി കേളപ്പൻ തമ്പുരാനാണ് പൂജ നോക്കൗട്ട് ക്രിക്കറ്റ് ടൂർണമെന്റ് ആരംഭിക്കുന്നത്. 

kv kelapan tampuran
കെവി കേളപ്പൻ തമ്പുരാൻ

1951-ൽ നടന്ന ആദ്യ ടൂർണമെന്റില് കേളപ്പൻ തമ്പുരാൻ, രവി അച്ചൻ തുടങ്ങിയ അക്കാലത്തെ പ്രമുഖർ അടങ്ങുന്ന ടിസസി കോട്ടയം ക്രിക്കറ്റ് ക്ലബ്ബിനെ പരാജയപ്പെടുത്തി ആദ്യ പതിപ്പ് നേടി. തുടർന്നുള്ള രണ്ട് വർഷവും കിരീട നേട്ടം ഇവർ തുടർന്നു. പിന്നീട് എസ്ബിഐ, ഇന്ത്യ സിമന്റ്സ്, കെംപ്ലാസ്റ്റ് ചെന്നൈ തുടങ്ങിയ ശക്തരായ ടീമുകൾ അണിനിരന്നതോടെ ടൂർണമെന്റിന്റെ ഖ്യാതിയും വളർന്നു. 

Also Read:ദയനീയമായി തോറ്റ് പാക്കിസ്ഥാൻ; സിക്സടിച്ച് സൂര്യയുടെ ഫിനിഷ്; ഇന്ത്യക്ക് 7 വിക്കറ്റ് ജയം

പൂജ ടൂർണമെന്റ് കേരളത്തിൽ ക്രിക്കറ്റിനെ ജനപ്രിയമാക്കാൻ സഹായിക്കുകയും വലിയ ജനക്കൂട്ടത്തെ ആകർഷിക്കുകയും ചെയ്തു. നവരാത്രി സീസണിനോട് അനുബന്ധിച്ചുള്ള പൂജ ടൂർണമെന്റിലെ പ്രകടനമാണ് ആദ്യ വർഷങ്ങളിൽ രഞ്ജി ട്രോഫിക്കായി കേരള ടീമിനെ തിരഞ്ഞെടുക്കുന്നതിൽ ഒരു പ്രധാന മാനദണ്ഡമെന്ന് മുൻ കേരള ക്യാപ്റ്റനും പരിശീലകനുമായ പി ബാലചന്ദ്രൻ പറഞ്ഞു.

അക്കാലത്ത് അന്തർ ജില്ലാ മത്സരങ്ങൾ ഉണ്ടായിരുന്നില്ല. അതിനാൽ പൂജ ടൂർണമെന്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കേരള ടീം അംഗങ്ങളെ തിരഞ്ഞെടുത്തിരുന്നത്. പൂജ ടൂർണമെന്റിലെ പ്രകടനം നിരവധി കളിക്കാർക്ക് നല്ല അവസരങ്ങൾ നൽകി. വൻ ടീമുകൾ മത്സരത്തിൽ പങ്കെടുക്കാൻ തുടങ്ങിയതോടെ മത്സരത്തിന്റെ നിലവാരവും ഉയർന്നു- പി ബാലചന്ദ്രൻ പറഞ്ഞു. 

tcl 12
ആദ്യ മത്സരത്തിൽ വിജയികളായ ടിസിസി ടീം അംഗങ്ങൾ

എം എൽ ജയ്‌സിംഹ, ബ്രിജേഷ് പട്ടേൽ, അരുൺ ലാൽ, മുഹമ്മദ് അസ്ഹറുദ്ദീൻ, വി ബി ചന്ദ്രശേഖർ, അനിൽ കുംബ്ലെ, സുനിൽ ജോഷി, ശിവലാൽ യാദവ്, കൃഷ്ണമാചാരി ശ്രീകാന്ത്, രാഹുൽ ദ്രാവിഡ്, വെങ്കിടേഷ് പ്രസാദ്, റോബിൻ സിംഗ്, എൽ ശിവരാമകൃഷ്ണൻ, സദാനന്ദ് വിശ്വനാഥ്, പങ്കജ് ധർമ്മനി എന്നിവരാണ് വർഷങ്ങളായി ടൂർണമെന്റിൽ പങ്കെടുത്ത പ്രധാന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ.

രണ്ട് ഘട്ടങ്ങളിലായാണ് ടൂർണമെന്റ്

എഴുപത്തിയഞ്ചാം എഡിഷൻ രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ആദ്യ ഘട്ട സെപ്റ്റംബർ 15 മുതൽ 29 വരെയാണ്. ഈ ഘട്ടത്തിൽ കേരളത്തിൽ നിന്നുള്ള 18 ടീമുകൾ മത്സരിക്കും. ഇതിൽ നാല് ടീമുകൾ രണ്ടാം ഘട്ടത്തിലേക്ക് യോഗ്യത നേടും.

Also Read:ആദ്യ പന്തിൽ ഹർദിക്കിന്റെ പ്രഹരം; പിന്നെ പാക്കിസ്ഥാന്റെ കൂട്ടത്തകർച്ച

രണ്ടാം ഘട്ടം ഒക്ടോബർ ഒന്ന് മുതൽ 15 വരെയാണ്. കേരളത്തിൽ നിന്നുള്ള നാല് ടീമും തമിഴ്നാട്, കർണാടക എന്നിവടങ്ങളിൽ നിന്നുള്ള നാലുവീതം ടീമുകളുമാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്. ഒക്ടോബർ 16,17 തീയതികളിൽ സെമിഫൈനലും 18-ന് ഫൈനൽ മത്സരവും നടക്കും. 

Read More:അടുത്ത ബിസിസിഐ പ്രസിഡന്റ് സച്ചിൻ? ഗാംഗുലിക്ക് പിന്നാലെ മാസ്റ്റർ ബ്ലാസ്റ്ററും? മൗനം വെടിഞ്ഞ് താരം

Cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: