സോഷ്യൽ മീഡിയയിൽ സജീവമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. ഫെയ്സ്ബുക്കിലും ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും കോഹ്‌ലിക്ക് നിരവധി ഫോളോവേഴ്സ് ഉണ്ട്. ഇൻസ്റ്റഗ്രാമിൽ കോഹ്‌ലിയുടെ ഓരോ പോസ്റ്റിനും ലക്ഷക്കണക്കിന് ആരാധകരാണുളളത്. 23.2 മില്യൻ ഫോളോവേഴ്സ് ആണ് ഇൻസ്റ്റഗ്രാമിൽ കോഹ്‌ലിക്കുളളത്.

സോഷ്യൽ മീഡിയയിൽ മാത്രമല്ല പരസ്യ രംഗത്തും തിളങ്ങി നിൽക്കുന്ന താരമാണ് കോഹ്‌ലി. നിരവധി ബ്രാൻഡുകൾ ഇന്ത്യൻ നായകനുമായി കരാർ ഒപ്പിട്ടിട്ടുണ്ട്. കോടിക്കണക്കിന് രൂപയാണ് കോഹ്‌ലിയുടെ പരസ്യ മൂല്യം. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിൽ സ്പോൺസേഡ് പോസ്റ്റുകൾക്ക് ഏറ്റവും കൂടുതൽ പണം നേടുന്നവരുടെ പട്ടികയും കോഹ്‌ലി ഇടം നേടിയിരിക്കുന്നു.

ഇൻസ്റ്റഗ്രാം ഷെഡ്യൂള്‍ ടൂള്‍ ആപ്പായ ഹോപ്പര്‍ എച്ച്.ക്യു.കോം നടത്തിയ സർവേയിൽ 17-ാം സ്ഥാനത്താണ് വിരാട് കോഹ്‌ലി. കോഹ്‌ലിയുടെ ഒരു പോസ്റ്റിന് 120,000 യുഎസ് ഡോളർ (82,45,000 ഇന്ത്യന്‍ രൂപ) ആണ് കോഹ്‌ലിക്ക് ലഭിക്കുന്ന തുക. കായിക താരങ്ങളുടെ പട്ടികയിൽ ഒൻപതാം സ്ഥാനമാണ് കോഹ്‌ലിക്ക്.

അമേരിക്കൻ മോഡലായ കെയ്‌ലി ജെന്നറാണ് ഒന്നാം സ്ഥാനത്ത്. ഒരു മില്യൺ ഡോളറാണ് ജെന്നറിന്റെ ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് ലഭിക്കുന്നത്. പോപ് ഗായിക സെലീന ഗോമസ് രണ്ടാം സ്ഥാനത്തും ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മൂന്നാം സ്ഥാനത്തുമാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ