/indian-express-malayalam/media/media_files/2026/02/18/jasprit-bumrah-umar-gul-and-gillespie-2026-02-18-20-51-35.jpg)
ഓസ്ട്രേലിയൻ മുൻ ഫാസ്റ്റ് ബോളർ ജെസൺ ഗില്ലെസ്പിയുടെ എക്കാലത്തേയും മികച്ച ടോപ് 5 ടി20 ബോളർമാരുടെ ലിസ്റ്റ് കണ്ട് ഞെട്ടുകയാണ് ആരാധകർ. ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്രയ്ക്കും മുകളിൽ പാക്കിസ്ഥാൻ മുൻ ഫാസ്റ്റ് ബോളർ ഉമർ ഗുല്ലിന്റെ പേരാണ് ഗില്ലെസ്പി വെച്ചത്.
ശ്രീലങ്കൻ മുൻ പേസർ ലസിത് മലിംഗയാണ് ഗില്ലെസ്പിയുടെ ടോപ് 5 ടി20 ബോളർമാരുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. 390 ടി20 വിക്കറ്റുകളാണ് മലിംഗ പിഴുതത്. 2014ൽ ടി20 ലോക കിരീടം നേടിയ ലങ്കൻ ടീമിന് വേണ്ടി മികച്ച ബോളിങ് ആണ് മലിംഗയിൽ നിന്ന് വന്നത്. രണ്ടാം സ്ഥാനത്ത് ഉമർ ഗുൽ. 2009ൽ പാക്കിസ്ഥാനെ ടി20 ലോക കിരീടത്തിലെത്താൻ സഹായിച്ചത് ഉമർ ഗുല്ലായിരുന്നു. 167 ടി20 മത്സരങ്ങളിൽ നിന്ന് 222 വിക്കറ്റ് ആണ് ഉമർ ഗുൽ വീഴ്ത്തിയത്.
Also Read: പാർട്ണർ, സിഇഒ, മെന്റർ! ഗംഭീറിന് മുൻപിൽ കോടികളുടെ വമ്പൻ ഓഫർ വെച്ച് രാജസ്ഥാൻ റോയൽസ്; റിപ്പോർട്ട്
ഇന്ത്യയുടെ സ്റ്റാർ പേസർ ബുമ്രയ്ക്ക് മൂന്നാം സ്ഥാനമാണ് ഗില്ലെസ്പി നൽകുന്നത്. 264 ടി20 മത്സരങ്ങിൽ നിന്ന് ബുമ്ര 334 വിക്കറ്റ് വീഴ്ത്തി കഴിഞ്ഞു. ഏഴിൽ താഴെയാണ് ബുമ്രയുടെ ഇക്കണോമി. ഓസ്ട്രേലിയയുടെ മിച്ചൽ സ്റ്റാർക്കിനെ നാലാമതും പാക്കിസ്ഥാന്റെ ഹസൻ അലിയെ അഞ്ചാമതും ആയി ലിസ്റ്റിൽ ഉൾപ്പെടുത്തുകയാണ് ഗില്ലെസ്പി.
Also Read: ഇഷാൻ കിഷന്റെ ഗേൾഫ്രണ്ട് ആണ് ആദിതി; പ്രണയം സ്ഥിരീകരിച്ച് മുത്തച്ഛൻ
ബുമ്രയ്ക്കും മുകളിൽ ഉമർ ഗുല്ലിനെ റേറ്റ് ചെയ്ത ഗില്ലെസ്പിയുടെ വിശകലനം സമൂഹമാധ്യമങ്ങളിൽ ചർച്ചയ്ക്ക് തിരികൊളുത്തി കഴിഞ്ഞു. ഗില്ലെസ്പി ബുമ്രയെ മൂന്നാം സ്ഥാനത്ത് നിർത്തിയപ്പോൾ മഗ്രാത്ത് തന്റെ ടോപ് 5 ടി20 ബോളർമാരുടെ ലിസ്റ്റിൽ ബുമ്രയെ ഒന്നാമനായാണ് തിരഞ്ഞെടുത്തത്.
Also Read: ഓസ്ട്രേലിയയെ പിന്തുടരുന്നത് 2023 ലോകകപ്പിലെ ആ 'ശാപം'? ലോക കിരീടത്തെ അപമാനിച്ചതിന്റെ തിരിച്ചടിയോ?
ബുമ്രയെ കൂടാതെ മറ്റൊരു ഇന്ത്യൻ ബോളറെ കൂടെ മഗ്രാത്ത് ലിസ്റ്റിൽ ഉൾപ്പെടുത്തി. അർഷ്ദീപ് സിങ്ങാണ് ഇത്. 2024ൽ ഇന്ത്യ ലോക കിരീടം ചൂടിയ ലോകകപ്പിൽ വിക്കറ്റ് വേട്ടയിൽ മുൻപിൽ നിന്നത് അർഷ്ദീപ് ആയിരുന്നു. ലസിത് മലിംഗ മൂന്നാമതും ടിം സൗത്തി നാലാമതും മുസ്താഫിസൂർ റഹ്മാൻ അഞ്ചാം സ്ഥാനത്തുമാണ് മഗ്രാത്തിന്റെ പട്ടികയിൽ.
Read More: ISL Kerala Blasters: ഫാൻസിന് സഹിക്കാനാവുമോ? ബ്ലാസ്റ്റേഴ്സിന്റെ ദയനീയാവസ്ഥ കൊച്ചിയിലും ആവർത്തിക്കുമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us