scorecardresearch

ഏഷ്യൻ ഗ്രാൻഡ്പ്രി വെളളി എറിഞ്ഞിട്ടു; ലോകചാമ്പ്യൻഷിപ്പിന് യോഗ്യത നേടി നീരജ് ചോപ്ര

ജാവലിൻ ത്രോ മത്സരത്തിൽ വെള്ളി മെഡൽ സ്വന്തമാക്കിയ യുവതാരം നീരജ് ചോപ്ര ലോകചാമ്പ്യൻഷിപ്പിന് യോഗ്യത നേടി

ഏഷ്യൻ ഗ്രാൻഡ്പ്രി വെളളി എറിഞ്ഞിട്ടു; ലോകചാമ്പ്യൻഷിപ്പിന് യോഗ്യത നേടി നീരജ് ചോപ്ര

ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗ്രാൻപ്രി അത്‌ലറ്റിക്ക് മീറ്റിൽ സ്വപ്നതുല്യമായ നേട്ടവുമായി ജാവലിൻ താരം നീരജ് ചോപ്ര. ഇന്ന് നടന്ന ജാവലിൻ ത്രോ മത്സരത്തിൽ വെള്ളി മെഡൽ സ്വന്തമാക്കിയ യുവതാരം നീരജ് ചോപ്ര ലോകചാമ്പ്യൻഷിപ്പിന് യോഗ്യത നേടി. 83.32 മീറ്റർ ദൂരമാണ് ഇന്ത്യയുടെ കൗമാര താരം നീരജ് ചോപ്ര കണ്ടെത്തിയ ദൂരം. ജൂനിയർ തലത്തിൽ ജാവലിൻ ത്രോയിലെ ലോകറെക്കോഡ് ഈ ഇന്ത്യൻ താരത്തിന്രെ പേരിലാണ്. 86.48 മീറ്റർ ദൂരമാണ് ജൂനിയർ തലത്തിലുള്ള റെക്കോഡ്. ഒളിമ്പിക്സിൽ മെഡൽ നേടാൻ സാധ്യതയുള്ള താരമാണ് നീരജ് ചോപ്ര. ലണ്ടനിൽവെച്ചാണ് ലോകചാമ്പ്യൻഷിപ്പ് നടക്കുന്നത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Asian grand prix junior world record holder neeraj chopra qualifies for world championship