ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗ്രാൻപ്രി അത്‌ലറ്റിക്ക് മീറ്റിൽ സ്വപ്നതുല്യമായ നേട്ടവുമായി ജാവലിൻ താരം നീരജ് ചോപ്ര. ഇന്ന് നടന്ന ജാവലിൻ ത്രോ മത്സരത്തിൽ വെള്ളി മെഡൽ സ്വന്തമാക്കിയ യുവതാരം നീരജ് ചോപ്ര ലോകചാമ്പ്യൻഷിപ്പിന് യോഗ്യത നേടി. 83.32 മീറ്റർ ദൂരമാണ് ഇന്ത്യയുടെ കൗമാര താരം നീരജ് ചോപ്ര കണ്ടെത്തിയ ദൂരം. ജൂനിയർ തലത്തിൽ ജാവലിൻ ത്രോയിലെ ലോകറെക്കോഡ് ഈ ഇന്ത്യൻ താരത്തിന്രെ പേരിലാണ്. 86.48 മീറ്റർ ദൂരമാണ് ജൂനിയർ തലത്തിലുള്ള റെക്കോഡ്. ഒളിമ്പിക്സിൽ മെഡൽ നേടാൻ സാധ്യതയുള്ള താരമാണ് നീരജ് ചോപ്ര. ലണ്ടനിൽവെച്ചാണ് ലോകചാമ്പ്യൻഷിപ്പ് നടക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ