/indian-express-malayalam/media/media_files/uploads/2023/10/parul-chaudhary.jpg)
ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയ്ക്ക് 14-ാം സ്വര്‍ണം, വനിതകളുടെ 5000 മീറ്ററില്‍ പാറുള്‍ ചൗധരിക്ക് ചരിത്ര നേട്ടം
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 15 ആം സ്വര്‍ണം. വനിതകളുടെ 5000 മീറ്ററില്‍ ഇന്ത്യയുടെ പാറുള്‍ ചൗധരിയുടെ സ്വര്‍ണം നേട്ടത്തിന് പിന്നാലെ വനിതകളുടെ ജാവലിന്‍ ത്രോയില്‍ അന്നു റാണിയും സ്വര്‍ണം നേട്ടത്തിലെത്തി.
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വേണ്ടി ഒരു വനിതാതാരം 5000 മീറ്ററില്‍ സ്വര്‍ണം നേടുന്നത് ആദ്യമാണ്. അതുകൊണ്ട് തന്നെ ചരിത്ര നേട്ടത്തോടെയാണ് താതത്തിന്റെ മെഡല്‍ നേട്ടം. 10-ാം ദിനമായ ഇന്ന് ഇന്ത്യ നേടുന്ന ആദ്യ സ്വര്‍ണം കൂടിയാണിത്.
ഫോട്ടോഫിനിഷില്‍ ജാപ്പനീസ് താരത്തെ മറികടന്നാണ് താരം ഒന്നാമതെത്തിയത്. 15 മിനിറ്റും 14 സെക്കന്‍ഡുമെടുത്താണ് (15:14.75 മിനിറ്റ്) പാറുള്‍ ഒന്നാമതെത്തിയത്. പാറുളിന്റെ രണ്ടാം ഏഷ്യന്‍ ഗെയിംസ് മെഡലാണിത്. നേരത്തേ 3000 മീറ്റര്‍ വനിതകളുടെ സ്റ്റീപിള്‍ചേസില്‍ പാറുള്‍ വെള്ളി നേടിയിരുന്നു. 5000 മീറ്ററില്‍ ഇന്ത്യയുടെ ദേശീയ റെക്കോഡ് ജേതാവ് കൂടിയാണ് പാറുള്‍. 13:19.30 മിനിറ്റാണ് താരത്തിന്റെ മികച്ച സമയം.
ജാവലിന്‍ ത്രോയില്‍ ഫൈനലില്‍ 62.92 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് അന്നു സ്വര്‍ണം നേടിയത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം വനിതാ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടുന്നത്. 31 കാരിയായ അന്നു 2014 ഏഷ്യന്‍ഗെയിംസി വെങ്കലം നേടിയിരുന്നു.
പുരുഷന്മാരുടെ 800 മീറ്ററില്‍ മലയാളി താരം മുഹമ്മദ് അഫ്‌സല്‍ വെള്ളി മെഡല്‍ നേടി. 1:48.43 മിനിറ്റിലാണ് താരം രണ്ടാം സ്ഥാനത്ത് മത്സരം അവസാനിപ്പിച്ചത്. ഇന്ത്യയുടെ 25-ാം വെള്ളിയാണിത്. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ വിദ്യ രാംരാജ് വെങ്കലം നേടി. ഒരു ഘട്ടത്തില്‍ പിറകില്‍ പോയ വിദ്യ അവസാന നിമിഷം കുതിപ്പ് നടത്തി മൂന്നാമത് ഫിനിഷ് ചെയ്യുകയായിരുന്നു. 55.68 സമയം കുറിച്ചാണ് വിദ്യ വെങ്കല മെഡല്‍ നേടിയത്.
സ്‌ക്വാഷില്‍ ഇന്ത്യ പുരുഷ-വനിതാ വിഭാഗത്തില്‍ മെഡല്‍ ഉറപ്പിച്ചു. പുരുഷ സിംഗിള്‍സില്‍ സൗരവ് ഘോഷാല്‍ സെമിയിലെത്തിയതോടെ വെങ്കലം ഉറപ്പിച്ചു. മിക്‌സഡ് ഡബിള്‍സില്‍ ദീപികാ പള്ളിക്കലും ഹരീന്ദര്‍ പാല്‍ സിങ് സഖ്യവും സെമിയില്‍ കടന്നു. ബോക്‌സിങ്ങില്‍ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ ഫൈനലിലെത്തി പാരിസ് ഒളിംപിക്‌സ് യോഗ്യത നേടി. 75 കിലോഗ്രാമിസാണ് ലവ്‌ലിനയുടെ നേട്ടം. കനോയിങ് 1000 മീറ്റര്‍ ഡബിള്‍സില്‍ ഇന്ത്യയുടെ പുരുഷ സഖ്യം അര്‍ജുന്‍ സിങ്-സുനില്‍ സിങ് സഖ്യം വെങ്കല മെഡല്‍ നേടി.നിലവില്‍ 14 സ്വര്‍ണവും 24 വെള്ളിയും 26 വെങ്കലവുമടക്കം 64 മെഡലുകള്‍ നേടിയ ഇന്ത്യ പട്ടികയില്‍ നാലാം സ്ഥാനത്താണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us