/indian-express-malayalam/media/media_files/uploads/2022/07/Neeraj-Chopra-1-1.jpg)
Photo: Twitter/Sai Media
ഏഷ്യന്‍ ഗെയിംസ് ജാവലിന്‍ ത്രോയില്‍ ഇന്ത്യക്ക് ഇരട്ടമെഡല്‍ നേട്ടം. ലോക ഒന്നാം നമ്പര്‍ താരം നീരജ് ചോപ്ര സ്വര്‍ണം നേടിയപ്പോള്‍ കിഷോര്‍ കുമാര്‍ ജന രണ്ടാം സ്ഥാനത്തെത്തി. കരിയറിലെ ഏറ്റവും മികച്ച ദൂരവും പാരിസ് ഒളിംപിക്‌സ് യോഗ്യതയും ജന നേടി.
തന്റെ നാലാം ശ്രമത്തില്‍ 88.88 മീറ്റര്‍ ദൂരം പിന്നിട്ടാണ് നീരജ് സ്വര്‍ണമണിഞ്ഞത്. തന്റെ നാലാം ത്രോയില്‍ 87.54 മീറ്റര്‍ ദൂരം താണ്ടിയ കിഷോര്‍ കുമാര്‍ രണ്ടാമനായി. 82.68 മീറ്റര്‍ ദൂരം താണ്ടിയ ജപ്പാന്റെ ജെന്‍കി ഡീനിനാണ് വെങ്കലം.
2018ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസിലും നീരജ് സ്വര്‍ണം നേടിയിരുന്നു. ഫൈനലില്‍ നീരജിന്റെ ആദ്യ ത്രോ മികച്ചതായിരുന്നെങ്കിലും സാങ്കേതിക തകരാറിനെത്തുടര്‍ന്ന് റി ത്രോ എറിയേണ്ടിവന്നു. രണ്ടാം വട്ടവും എറിഞ്ഞ ആദ്യ ത്രോയില്‍ നീരജ് 82.38 മീറ്റര്‍ ദൂരം താണ്ടി മികച്ച തുടക്കമിട്ടു. നീരജ് രണ്ടാം ശ്രമത്തില്‍ 84.49 മീറ്റര്‍ എറിഞ്ഞപ്പോള്‍, മൂന്നാം ശ്രമത്തില്‍ കിഷോര്‍ ജന പിന്നിട്ടത് 86.77 മീറ്റര്‍ ദൂരം. ഇതോടെ നീരജിനെ മറികടന്ന് കിഷോര്‍ ഒന്നാം സ്ഥാനത്തെത്തി. നീരജിന്റെ മൂന്നാം ശ്രമം ഫൗളായിരുന്നു. നാലാം ശ്രമത്തില്‍ നീരജ് 88.88 ദൂരം പിന്നിട്ടപ്പോള്‍ 87.54 മീറ്റര്‍ ദൂരം എത്താനെ കിഷോര്‍ ജനക്ക് കഴിഞ്ഞുള്ളു.
പുരുഷന്മാരുടെ 4*400 മീറ്റര്‍ റിലേയിലും ജാവലിന്‍ ത്രോയിലും ഇന്ത്യ സ്വര്‍ണം നേടി. അനസ് മുഹമ്മദ് യഹിയ, അമോജ് ജേക്കബ്, മുഹമ്മദ് അജ്മല്‍, രാജേഷ് രമേഷ് എന്നിവരടങ്ങിയ സംഘമാണ് റിലേയില്‍ സ്വര്‍ണം നേടിയത്. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 81-ല്‍ എത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.