ജ​ക്കാ​ർ​ത്ത: ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്ല​റ്റി​ക്സി​ൽ ഇ​ന്ത്യ​യ്ക്കു വീ​ണ്ടും സ്വ​ർ​ണം. ജാ​വ​ലി​ൻ ത്രോ​യി​ൽ നീ​ര​ജ് ചോ​പ്ര​യാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്. 88.06 മീ​റ്റ​ർ ദൂ​രം ക​ണ്ടെ​ത്തി​യ നീ​ര​ജ് ത​ന്‍റെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​ന​ത്തോ​ടെ പു​തി​യ ദേ​ശീ​യ റി​ക്കാ​ർ​ഡ് സ്ഥാ​പി​ച്ചു. മൂ​ന്നാം ശ്ര​മ​ത്തി​ലാ​ണ് നീ​ര​ജ് റി​ക്കാ​ർ​ഡ് ദൂ​രം പി​ന്നി​ട്ട​ത്. ഗെ​യിം​സി​ൽ ഇ​ന്ത്യ​യു​ടെ എ​ട്ടാം സ്വ​ർ​ണ​മാ​ണി​ത്.

അത്ലറ്റിക്സ് വിഭാഗത്തിൽ കേരളത്തിന്റെ മെഡൽ പ്രതീക്ഷകളുമായി കളത്തിൽ ഇറങ്ങിയ മലയാളി താരം നീന പിന്റോ, തമിഴ്നാട്ടുകാരൻ ധരുൺ അയ്യസാമി, ഉത്തർപ്രദേശുകാരി സുധ സിംഗ് എന്നിവരിലൂടെ ഇന്ന് മൂന്നു വെള്ളി മെഡലുകളും ഇന്ത്യ സ്വന്തമാക്കി. ലോം​ഗ്ജം​പി​ൽ നീ​ന​യും സ്റ്റീ​പ്പി​ൾ ചേ​സി​ൽ സു​ധ സിം​ഗും വെ​ള്ളി​മെ​ഡ​ലു​ക​ൾ സ്വ​ന്ത​മാ​ക്കി. 6.51 മീ​റ്റ​ർ ചാ​ടി​യാ​ണ് നീ​ന വെ​ള്ളി നേ​ടി​യ​ത്. 3000 മീ​റ്റ​ർ സ്റ്റീ​പ്പി​ൾ​ചേ​സ് 9:40.3 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ് ചെ​യ്ത് സു​ധ വെ​ള്ളി സ്വ​ന്ത​മാ​ക്കി.

പുരുഷവിഭാഗം 400 മീറ്റർ ഹർഡിൽസിലാണ് ധരുൺ വെള്ളി നേടിയത്. ദേശീയ റെക്കോർഡോടെ 48.96 സെക്കൻഡിൽ ഓടിയെത്തിയാണ് ധരുണിന്റെ വെള്ളിനേട്ടം. 3000 മീറ്റർ സ്റ്റീപ്പിൾ ചെയ്സിലാണ് സുധ സിംഗിന്റെ മെഡൽ നേട്ടം. 2010ൽ ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടിയിട്ടുള്ള താരമാണ് സുധ.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ