‘പാവം പാവം അഹങ്കാരി’; പരുക്കേറ്റ ഇന്ത്യന്‍ താരത്തെ എടുത്ത് പുറത്തെത്തിച്ച് ഇറാന്‍ താരം

വിജയം ആഘോഷിക്കാതെ പരുക്കേറ്റ താരത്തെ എടുത്തുയര്‍ത്തി പുറത്തെത്തിക്കാനാണ് അദ്ദേഹം ശ്രമിച്ചത്

കായികലോകത്ത് മത്സരങ്ങള്‍ക്കാണ് പ്രാധാന്യം. വീറും വാശിയും നിറയുന്ന മത്സരങ്ങള്‍. എന്നാല്‍ അതിനപ്പുറം സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റും മാന്യതയും കളിക്കളത്തില്‍ കാത്തുസൂക്ഷിക്കുന്നവരാണ് ഭൂരിഭാഗം കായിക താരങ്ങളും. അത്തരത്തിലൊരു കാഴ്ചക്കാണ് ഇന്നലെ ഏഷ്യന്‍ ഗെയിംസ് വേദിയായത്.

ഏഷ്യന്‍ ഗെയിംസിന്റെ നാലാം ദിനം വുഷു സെമിഫൈനല്‍ മത്സരങ്ങള്‍ നടക്കുമ്പോഴായിരുന്നു സംഭവം. ഇന്ത്യന്‍ താരം സൂര്യ ഭാനു പ്രതാപും ഇറാന്റെ ഇര്‍ഫാന്‍ അഹങ്കാരിയാനും തമ്മില്‍ നടന്ന മത്സരത്തിനിടയില്‍ ഇന്ത്യന്‍ താരത്തിന്റെ കാലിന് ഗുരുതരമായി പരുക്കേറ്റിരുന്നു. പരുക്കേറ്റ താരം മത്സരം പൂര്‍ത്തിയാക്കിയെങ്കിലും മത്സരം ശേഷം കാല് നിലത്ത് കുത്താന്‍ കഴിയാതെ ബുദ്ധിമുട്ടിയെ അദ്ദേഹത്തെ ഇറാന്‍ താരം എടുത്തുയര്‍ത്തി കോര്‍ട്ടിന് വെളിയില്‍ എത്തിക്കുകയായിരുന്നു.

2-0 ന് സൂര്യ ഭാനു പ്രതാപ് മത്സരം തോല്‍ക്കുകയായിരുന്നു. മത്സര ശേഷം റഫറി ഇര്‍ഫാനെ വിജയി ആയി പ്രഖ്യാപിച്ചെങ്കിലും, വിജയം ആഘോഷിക്കാതെ പരുക്കേറ്റ താരത്തെ എടുത്തുയര്‍ത്തി പുറത്തെത്തിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. സൂര്യ ഭാനുവിനെ ഇന്ത്യന്‍ പരിശീലകരുടെ കൈയ്യില്‍ സുരക്ഷിതമായി ഏല്‍പ്പിച്ച ശേഷമാണ് ഇര്‍ഫാന്‍ കോര്‍ട്ട് വിട്ടത്.

ഇന്ത്യക്കായി വുഷു താരങ്ങള്‍ ഇന്നലെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ഇന്ത്യന്‍ അക്കൗണ്ടില്‍ 4 വെങ്കല മെഡലുകളാണ് വുഷു താരങ്ങള്‍ ഇന്നലെ എത്തിച്ചത്. 65 കിലോ വനിത വിഭാഗത്തില്‍ റോഷിബിന ദേവി വെങ്കലം നേടിയപ്പോള്‍ പുരുഷ വിഭാഗത്തില്‍ സന്തോഷ് കുമാര്‍ (56കിലോ) സൂര്യ ഭാനു പ്രതാപും (60കിലോ) നരേന്ദര്‍ ഗ്രോവലും (65കിലോ) വെങ്കലം നേടി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Asian games iran player lifts injured indian player to out of the court

Next Story
ഇതിഹാസം വിടവാങ്ങുന്നു; ജുലന്‍ ഗോസ്വാമി ട്വന്റി-20യില്‍ നിന്നും വിരമിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com