ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ചരിത്രം കുറിക്കുകയാണ്. പതിമൂന്നാം ദിവസമായ ഇന്ന് ഇതുവരെ അഞ്ച് മെഡല്‍ നേടി. ഒരു വെള്ളിയും നാല് വെങ്കലവുമാണ് ഇന്ന് നേടിയത്. വെള്ളിയും രണ്ട് വെങ്കലവും സെയ്‌ലിങിലാണ്. ബോക്‌സിങ്ങിലാണ് മറ്റൊരു വെങ്കലം. കണ്ണിനേറ്റ പരുക്കിനെ തുടര്‍ന്ന് പിന്മാറിയ വികാസ് കൃഷ്ണനാണ് വെങ്കലം നേടിയത്. സക്വാഷില്‍ പുരുഷന്മാരും വെങ്കലം നേടി.

13 സ്വര്‍ണവും 22 വെള്ളിയും 29 വെങ്കലവുമാണ് ഇന്ത്യയുടെ നേട്ടം. ആകെ സമ്പാദ്യമാവട്ടെ 64 മെഡലും. നിലവില്‍ വനിത ഹോക്കി ടീം ഫൈനലിലെത്തിയിട്ടുണ്ട്. ഫൈനലില്‍ ജപ്പാനെ നേരിടുകയാണ് അവര്‍ ഇപ്പോള്‍. ഫാഫ് ടൈമില്‍ രണ്ട് ടീമും ഓരോ ഗോളുകള്‍ വീതം നേടിയിട്ടുണ്ട്. വനിതകളുടെ സ്‌ക്വാഷ് ടീമും ഫൈനലിലെത്തിയിട്ടുണ്ട്. ഇതിന് പുറമെ ബോക്‌സിങ്ങില്‍ അമിത് കുമാറും ഫൈനലിലെത്തിയിട്ടുണ്ട്.

ഇതോടെ ആകെ മെഡലുകളുടെ എണ്ണത്തില്‍ ഇന്ത്യ ചരിത്രം കുറിക്കുമെന്നുറപ്പായി. 2010ല്‍ നേടിയ 65 മെഡലുകളാണ് ഇതുവരെ നേടിയതില്‍ ഏറ്റവും മുന്നിലുള്ളത്. മൂന്ന് മെഡലുകള്‍ ഉറപ്പിച്ചതോടെ ആ റെക്കോര്‍ഡ് ഇത്തവണ ഇന്ത്യയ്ക്ക് മുന്നില്‍ മറി കടക്കുമെന്നുറപ്പായി.

കൂടാതെ ആകെ സ്വര്‍ണത്തിന്റെ കാര്യത്തിലും ഇന്ത്യ ചരിത്രത്തിലേക്കാണ് നോട്ടമിട്ടിരിക്കുന്നത്. 2010 ല്‍ ഇന്ത്യ 14 മെഡലുകള്‍ നേടിയിരുന്നു. നിലവില്‍ 13 സ്വര്‍ണം നേടിയ ഇന്ത്യ രണ്ടെണ്ണം കൂടെ നേടിയാല്‍ ചരിത്രം വഴി മാറും.

പുരുഷ ടീം സെമിയില്‍ തോറ്റിടത്താണ് പെണ്‍ പുലികള്‍ സ്‌ക്വാഷ് ഫൈനലിലേക്ക് കടന്നത്. നിലവിലെ ചാമ്പ്യന്മാരായ മലേഷ്യയെ 2-0 തകര്‍ത്താണ് ഇന്ത്യ ഫൈനലിലെത്തിയത്. മലയാളികളായ ദീപിക പള്ളിക്കല്‍, സുനന്യ കുരുവിള എന്നിവരും ജോഷ്‌ന ചിന്നപ്പ, തന്‍വി ഖന്ന എന്നിവരാണ് ടീമിലുള്ളത്. ശനിയാഴ്ച ഹോങ്കോങ്ങാണ് ഇന്ത്യയുടെ എതിരാളികള്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ