ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്ക്ക് ഏഴാം സ്വർണം. പുരുഷന്മാരുടെ ഷോട്ട്പുട്ടിൽ തജീന്ദർപാൽ ആണ് സ്വർണം നേടിയത്. 20.75 മീറ്ററോടെ ഗെയിംസ് റെക്കാഡോടെയാണ് തജീന്ദർപാൽ സ്വർണം നേടിയത്. പുരുഷവിഭാഗം 400 മീറ്റര്‍ മലയാളി താരം മുഹമ്മദ് അനസ് ഫൈനലിലെത്തി. ഇതേ വിഭാഗത്തില്‍ രാജിവ് ആരോക്യയും ഫൈനലില്‍ എത്തിയിട്ടുണ്ട്.
നേരത്തെ വനിതകളുടെ സ്ക്വാഷിൽ മലയാളി താരം ദീപിക പള്ളിക്കലിന് അടക്കം മൂന്ന് വെങ്കല മെഡലുകൾ ലഭിച്ചിരുന്നു. മലേഷ്യയുടെ നിക്കോൾ ആൻ ഡേവിഡിനോട് 0-3ന് പരാജയപ്പെട്ടതോടെയാണ് ദീപികയുടെ മെഡൽ വെങ്കലത്തിൽ ഒതുങ്ങിയത്.