/indian-express-malayalam/media/media_files/uploads/2018/08/hockey-1.jpg)
Ipoh: Indian team celebrates their win over New Zealand in their second match at the 26th Sultan Azlan Shah Cup in Ipoh, Malaysia on Sunday. India beat New Zealand 3-0. PTI Photo/ Hockey India Twitter(PTI4_30_2017_000127B)
ജക്കാർത്ത: ഇന്തോനേഷ്യയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ ഹോങ്കോങ് ചൈനക്കെതിരെ ഇന്ത്യക്ക് വമ്പൻ വിജയം. എതിരില്ലാത്ത 26 ഗോളുകൾക്കാണ് ഇന്ത്യ ഹോങ്കോങ് ചൈനയെ പരാജയപ്പെടുത്തിയത്. ഇന്ത്യക്കായി ലളിത് കുമാറും രുപീന്ദർ പാലും നാല് ഗോളുകൾ വീതം നേടിയപ്പോൾ ആകാശ്ദീപ് ഹാട്രിക്ക് നേടി.
ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന ഗോൾ മാർജിനിലാണ് ഇന്ത്യൻ വിജയം. തങ്ങളുടെ തന്നെ ലോകറെക്കോർഡാണ് ഇന്ത്യ തിരുത്തിക്കുറിച്ചത്. 1932ലെ ലൊസാഞ്ചൽസ് ഒളിംമ്പിക്സിൽ ഒന്നിനെതിരെ 24 ഗോളുകൾ നേടി വിജയിച്ചതായിരുന്നു ഇതുവരെയുള്ള മികച്ച പ്രകടനം. അന്ന് അമേരിക്കയെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
നേരത്തെ പൂൾ എയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ ഇന്തോനേഷ്യയെ ഇന്ത്യ എതിരില്ലാത്ത 17 ഗോളുകൾക്ക് കെട്ടുകെട്ടിച്ചിരുന്നു. 1982 ൽ ബംഗ്ലാദേശിൽ വച്ചായിരുന്നു എഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ഇതിനുമുമ്പുള്ള ഏറ്റവും മികച്ച പ്രകടനം. അന്ന് എതിരില്ലാത്ത 12 ഗോളുകൾക്കാണ് ഇന്ത്യ ഇറാനെ പരാജയപ്പെടുത്തിയത്.
കളിയുടെ 7-ാം മിനിറ്റിൽ ആകാശ്ദീപാണ് ഇന്ത്യക്കായി ആദ്യ ഗോൾ നേടിയത്. ഇന്ത്യൻ നിരയിലെ ഏകദേശം എല്ലാ താരങ്ങളും ഗോൾ കണ്ടെത്തിയതോടെയാണ് ഇന്ത്യ കൂറ്റൻ മാർജിനിലേക്കുയർന്നത്. ലോകറാങ്കിങ്ങിൽ അഞ്ചാം സ്ഥാനത്തുള്ള രാജ്യമാണ് ഇന്ത്യ.
എഷ്യൻ ഗെയിംസിൽ ഇന്ത്യ സ്വർണ്ണം പ്രതീക്ഷിക്കുന്ന ഇനമാണ് ഹോക്കി. ഓഗസ്റ്റ് 24 ന് കൊറിയക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. മലയാളി ഗോൾ കീപ്പർ പി.ആർ.ശ്രീജേഷാണ് ഇന്ത്യൻ ടീം നായകൻ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us