Latest News
ദിലീപിന്റെ ചോദ്യം ചെയ്യല്‍ മണിക്കൂറുകൾ പിന്നിട്ടു

സുവര്‍ണ സന്ധ്യ; ചരിത്രം കുറിച്ച് ട്രിപ്പില്‍ ജംപിലും ഹെപ്റ്റാത്തലോണിലും സ്വര്‍ണം

ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് ഹെപ്റ്റാത്തലോണില്‍ സ്വര്‍ണം. 48 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ട്രിപ്പിള്‍ ജംപില്‍ ഇന്ത്യ സ്വര്‍ണം നേടുന്നത്

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ചരിത്രത്തിലാദ്യമായി ഇന്ത്യയ്ക്ക് ഹെപ്റ്റാത്തലോണില്‍ സ്വര്‍ണം. ഇന്നു നടന്ന ഏഴാമത്തെ ഇനത്തിലും മനഃസാന്നിധ്യം കൈവിടാതെ പൊരുതിയ സ്വപ്‌ന ബര്‍മനാണ് ഇന്ത്യയ്ക്ക് ചരിത്ര നേട്ടം സമ്മാനിച്ചത്. മറ്റൊരു ഇന്ത്യന്‍ താരമായ പൂര്‍ണിമ ഹെംബ്രാം നാലാമതെത്തി. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം 54 ആയി. 11 സ്വര്‍ണമാണ് ഇതുവരെ നേടിയത്.

അല്‍പ്പം മുമ്പാണ് ട്രിപ്പിള്‍ ജംപില്‍ അര്‍പീന്ദര്‍ ഇന്ത്യയുടെ 10-ാം സ്വര്‍ണം നേടുന്നത്. 48 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ഇനത്തില്‍ ഇന്ത്യ സ്വര്‍ണം നേടുന്നത്. 1970 ല്‍ മൊഹീന്ദര്‍ സിങ് ഗില്ലാണ് ഇന്ത്യയ്ക്ക് വേണ്ടി ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണം നേടിയത്. 16.77 മീറ്റര്‍ ചാടിയാണ് അര്‍പീന്ദര്‍ സ്വര്‍ണം നേടിയത്.

200 മീറ്ററില്‍ വെള്ളി നേടി ദ്യുതിയാണ് ഇന്ത്യയ്ക്കായി മെഡല്‍ നേടിയത്. 23.20 സെക്കന്റില്‍ ഫിനിഷ് ചെയ്താണ് ദ്യുതി ചന്ദ് വെള്ളി നേടിയത്.

ടേബിള്‍ ടെന്നീസില്‍ ചരിത്രം കുറിച്ച് മണിക ബത്ര-ശരത് കമല്‍ സഖ്യം. ഇതാദ്യമായാണ് ഇന്ത്യന്‍ ടീം മിക്‌സഡ് ഡബിള്‍സിന്റെ സെമയിലെത്തുന്നത്. സെമിയില്‍ ചൈനീസ് സഖ്യത്തോട് പരാജയപ്പെട്ട ഇന്ത്യന്‍ സഖ്യത്തിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഇന്ത്യയുടെ ഇന്നത്തെ ആദ്യ മെഡലാണിത്. ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ തന്നെ ഇന്ത്യയുടെ രണ്ടാമത്തെ ടേബിള്‍ ടെന്നീസ് മെഡലാണിത്.

ഇന്നലെ പുരുഷന്മാരുടെ ടീം ഇനത്തില്‍ വികാസ് താക്കര്‍-ആന്റണി അമല്‍ രാജ്-ഹര്‍മീദ് ദേശായി- സത്യന്‍ സഖ്യമാണ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ ആദ്യ ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേടിയത്. വെങ്കലമാണ് ഇവര്‍ നേടിയത്.

അതേസമയം, ബോക്‌സിങ്ങില്‍ ഇന്ത്യ മെഡലുറപ്പിച്ചു. ലൈറ്റ് വെയ്റ്റ് 49 കിലോ ഗ്രാമില്‍ അമിത് കുമാറും മിഡില്‍ വെയ്റ്റ് 75 കിലോഗ്രാമില്‍ വികാസ് കൃഷ്ണയുമാണ് മെഡലുറപ്പിച്ചത്. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയിരുന്നു അമിത് കുമാര്‍. സ്വകാഷിലും ഇന്ത്യ മെഡലുറപ്പിച്ചിട്ടുണ്ട്. വനിതകളുടെ ടീം ഇനത്തില്‍ ഇന്ത്യ സെമിയില്‍ കടന്നിട്ടുണ്ട്.

ദീപിക പള്ളിക്കല്‍, ജോഷ്‌ന ചിന്ന, തന്‍വി ഖന്ന എന്നിവരുടെ ടീമാണ് ചൈനയെ പരാജയപ്പെടുത്തി സെമിയില്‍ കടന്നത്. ഹോങ്കോങ്ങാണ് ഇന്ത്യയുടെ അടുത്ത എതിരാളി.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Asian games arpinder singh wins gold in mens triple jump and swapna barman in heptathalon

The moderation of comments is automated and not cleared manually by malayalam.indianexpress.com