ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. 65 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ ഗുസ്തിയില്‍ ബജ്‌റംഗ് പുനിയയാണ് ഇന്ത്യയുടെ ആദ്യ സ്വര്‍ണം നേടിയത്. ജപ്പാന്റെ ഡയ്ച്ചി ടക്കാട്ടനിയെ 10-8 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ബജ്റംഗ് സ്വര്‍ണം നേടിയത്.

അതേസമയം, ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷയായിരുന്ന സുശീല്‍ കുമാറും 57 കിലോഗ്രാം വിഭാഗത്തില്‍ സന്ദീപ് തോമാറും ക്വാര്‍ട്ടറില്‍ തോല്‍വി വഴങ്ങിയിരുന്നു. ഈ തോല്‍വിയെ മറക്കാന്‍ ബജ്‌റംഗിന്റെ സ്വര്‍ണം കൊണ്ട് സാധിക്കും.

ഇന്ന് പകല്‍ തന്നെ ഇന്ത്യ ആദ്യ മെഡല്‍ നേടിയിരുന്നു. ഷൂട്ടിങ് റേഞ്ചില്‍ നിന്നാണ് ഇന്ത്യ ആദ്യ മെഡല്‍ നേടിയത്. പിന്നാലെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീമിനത്തില്‍ അപൂര്‍വി ചേന്ദേലയും രവി കുമാറുമടങ്ങുന്ന ടീം വെങ്കലം നേടി.

എന്നാല്‍ നീന്തലില്‍ മലയാളി താരം സജന്‍ പ്രകാശിന് അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ഞായറാഴ്ച വൈകിട്ടു നടന്ന ഫൈനലില്‍ 1:57.75 സമയം കുറിച്ചാണ് സജന്‍ അഞ്ചാമതെത്തിയത്. ജപ്പാന്റെ ഡയ്യ സേട്ടോയാണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ