ജക്കാർത്ത: ഇന്തോനേഷ്യയിൽ നടക്കുന്ന എഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ ഇന്ത്യൻ വനിതകൾ സെമിയിൽ.
പി.വി സിന്ധുവും സൈന നെഹ്വാളും ഇന്ത്യക്കായി മത്സരിക്കും. ക്വാട്ടറിൽ തായ്ലഡിന്റെ മുൻ ലോക ഒന്നാം നമ്പർ താരം റച്ച്നോക്ക് ഇന്റനോണിനെയാണ് സൈന പരാജയപ്പെടുത്തിയത്. തായ്‍ലൻഡിന്റെ തന്നെ നിച്ചവോൻ ജിൻഡാപോളിനെ പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ സെമി പ്രവേശനം.
റച്ച്നോക്ക് ഇന്റനോണിനെതിരെ ആദ്യ രണ്ട് സെറ്റുകളും നേടിയാണ് സൈന സെമിഫൈനൽ ഉറപ്പിച്ചത്. ഒന്നാം സെറ്റില്‍ 3-12ന് പിന്നിട്ടുനിന്ന ശേഷമാണ് സൈന മത്സരത്തിലേക്ക് മടങ്ങിയത്തിയത്. പോയിന്റസ് : 21-18, 21-16.
നന്നായി തുടങ്ങിയെങ്കിലും രണ്ടാം സെറ്റിൽ സിന്ധുവിന് കാലിടറി. 21-11 ന് ആദ്യ സെറ്റ് സ്വന്തമാക്കിയ സിന്ധു 21-16ന് നിച്ചവോൻ ജിൻഡാപോളിനോട് അടുത്ത സെറ്റിൽ സിന്ധു കീഴടങ്ങിയത്. നിർണ്ണയകമായ മൂന്നാം സെറ്റിൽ പക്ഷെ വിജയം സിന്ധുവിനൊപ്പം നിന്നു. 21-14 നാണ് സിന്ധു നിച്ചവോൻ ജിൻഡാപോളിനെ മൂന്നാം സെറ്റിൽ പരാജയപ്പെടുത്തിയത്.
ഇരുവരും സെമിയിൽ പ്രവേശിച്ചതോടെ ഇന്ത്യ ബാഡ്മിന്റൻ കോർട്ടിൽനിന്നും രണ്ട് മെഡലുകൾ ഉറപ്പിച്ചു. എഷ്യൻ ഗെയിംസ് ചരിത്രത്തിൽ ആദ്യമാണ് വനിത ബാഡ്മിന്റണിൽ ഇന്ത്യ മെഡലുറപ്പിക്കുന്നത്. 1982 എഷ്യൻ ഗെയിംസിൽ സെയ്ദ് മോദി വെങ്കലം നേടിയതിന് ശേഷം ആദ്യമായാണ് ഇന്ത്യ വ്യക്തിഗത വിഭാഗത്തിൽ ബാഡ്മിന്റണിൽ മെഡൽ ഉറപ്പിക്കുന്നത്.