scorecardresearch

എഷ്യൻ ഗെയിംസിൽ ട്രാക്കുണരുന്നു; സ്വർണ്ണ പ്രതീക്ഷയിൽ ഇന്ത്യൻ താരങ്ങൾ

ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷകളുള്ള മത്സരങ്ങളാണ് അറ്റ്ലറ്റിക്സിലേത്.

ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷകളുള്ള മത്സരങ്ങളാണ് അറ്റ്ലറ്റിക്സിലേത്.

author-image
WebDesk
New Update
എഷ്യൻ ഗെയിംസ്; സ്വർണ്ണ പോരാട്ടത്തിന് കൂടുതൽ ഇന്ത്യൻ താരങ്ങൾ

ജക്കാർത്ത: ഇന്തോനേഷ്യയിൽ നടക്കുന്ന 18മത് എഷ്യൻ ഗെയിംസിൽ അതലറ്റിക്സ് ഇനങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്ത്യയ്ക്ക് ഏറെ പ്രതീക്ഷകളുള്ള മത്സരങ്ങളാണ് അറ്റ്ലറ്റിക്സിലേത്.

Advertisment

ഷോട്ട്പുട്ട് ഫൈനലാണ് ഇന്ത്യക്ക് മെഡൽ പ്രതീക്ഷയുള്ള ഇന്ന് നടക്കുന്ന ഒരിനം. തജിന്ദർ പാലാണ് ഷോട്ട്പുട്ടിൽ ഇന്ത്യക്കായി മത്സരിക്കുന്നത്. വനിതകളുടെ പതിനായിരം മീറ്റർ ഓട്ടമാണ് ഇന്ന് നടക്കുന്ന മറ്റൊരു ഫൈനൽ. സഞ്ജിവനി ജാതവും സൂര്യ ലോകനാഥനുമാണ് ഈ ഇനത്തിൽ ഇന്ത്യക്കായി മത്സരിക്കുന്നത്.

അതലറ്റിക്സിന് പുറമെ ബാഡ്മിന്റണിലും, സ്ക്വാഷിലും, ഷൂട്ടിങ്ങിലും ഇന്ത്യക്കിന്ന് പ്രധാനപ്പെട്ട മത്സരങ്ങളുണ്ട്. ദീപിക പള്ളിക്കൽ, ജോഷ്ന ചിന്നപ്പ, സൌരവ് ഗോഷാൽ എന്നിവർ സ്ക്വഷ് സെമിഫൈനൽ മത്സരത്തിനിറങ്ങും. ഫൈനൽ ലക്ഷ്യമാക്കി ഇറങ്ങുന്ന മൂവരും മെഡൽ ഉറപ്പിച്ചുകഴിഞ്ഞു. ബാഡ്മിന്റണിൽ സൈന നെഹവാൾ, പി വി സിന്ധു എന്നിവർ സിംഗിൾസ് പോരട്ടത്തിനിറങ്ങുമ്പോൾ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി സഖ്യത്തിന് ഡബിൾസ് മത്സരവുമുണ്ട്

Pv Sindhu Saina Nehwal Asian Games Shooting Athletics

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: