scorecardresearch

ഏഷ്യന്‍ ഗെയിംസ്: മെഡല്‍ വേട്ടയില്‍ ഹരിയാന തന്നെ താരം

ഇന്ത്യയുടെ എക്കാലത്തേയും മികച്ച മെഡല്‍ നേട്ടമാണിത്.

ഏഷ്യന്‍ ഗെയിംസ്: മെഡല്‍ വേട്ടയില്‍ ഹരിയാന തന്നെ താരം

പതിനെട്ടാം ഏഷ്യന്‍ ഗെയിംസിന് ജക്കാര്‍ത്തയില്‍ സമാപനമായപ്പോള്‍ മെഡല്‍വേട്ടയില്‍ റെക്കോര്‍ഡിട്ട് ഇന്ത്യ. 15 സ്വര്‍ണവും 24 വെള്ളിയും 30 വെങ്കലവുമടക്കം 69 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച മെഡല്‍ നേട്ടമാണിത്.

18 മെഡലുകള്‍ നേടി ഹരിയാനയാണ് ഇന്ത്യയുടെ മെഡല്‍ കൊയ്ത്തില്‍ ഒന്നാമതെത്തിയത്. അഞ്ച് സ്വര്‍ണവും അഞ്ച് വെള്ളിയും എട്ട് വെങ്കവുമാണ് ഹരിയാന നേടിയത്.

12 മെഡലുകള്‍ നേടി തമിഴ്‌നാട് രണ്ടാം സ്ഥാനം കരസ്ഥമാക്കി. അഞ്ച് വെള്ളിയും ഏഴ് വെങ്കലവും നേടിയ തമിഴ്‌നാടിന് സ്വര്‍ണമെഡലുകള്‍ ഒന്നും തന്നെ നേടാനായില്ല.

മൂന്നാം സ്ഥാനത്ത് കേരളം, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ്. കേരളത്തിന് രണ്ടു സ്വര്‍ണം അഞ്ചു വെള്ളി രണ്ടു വെങ്കലം എന്നിങ്ങനെ മെഡല്‍ നേടിയപ്പോള്‍ ഒരു സ്വര്‍ണവും മൂന്നുവെള്ളിയും അഞ്ചു വെങ്കലവുമാണ് ഡല്‍ഹി നേടിയത്. ഉത്തര്‍പ്രദേശ് ഒരു സ്വര്‍ണം നാലു വെള്ളി നാലു വെങ്കലം എന്നിങ്ങനെ സ്വന്തമാക്കി.

കോമണ്‍വെല്‍ത്ത് ഗെയിംസിലും ഇക്കുറി ഹരിയാന തന്നെയായിരുന്നു ഏറ്റവും കൂടുതല്‍ മെഡലുകള്‍ സ്വന്തമാക്കിയത്. 66 മെഡലുകളായിരുന്നു കോമണ്‍വെല്‍ത്തില്‍ ഇന്ത്യ സ്വന്തമാക്കിയത്. ഇതില്‍ 22ഉം നേടിയത് ഹരിയാന തന്നെ. മധ്യപ്രദേശ്, ജമ്മു കശ്മീര്‍, ഒഡീഷ, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡലുകള്‍ ഒന്നും തന്നെ നേടിയിരുന്നില്ല. എന്നാല്‍ ഏഷ്യന്‍ ഗെയിംസില്‍ ജമ്മു കശ്മീരും ഹിമാചലും ഓരോ വെങ്കലം വീതം നേടി. ഝാര്‍ഖണ്ഡ് രണ്ടു വെള്ളി നേടിയപ്പോള്‍ ഛത്തീസ്ഗഢും ഉത്തരാഖണ്ഡും ഇക്കുറിയും ഒന്നും നേടിയില്ല.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Asian games 2018 like cwg 2018 haryana leads medal tally

Best of Express