ജക്കാർത്ത: ഏ​ഷ്യ​ൻ ഗെ​യിം​സിലെ അ​ത്ല​റ്റി​ക്സി​ൽ ഇന്ത്യക്ക് ഞൊടിയിട വ്യത്യസത്തിൽ സ്വർണ്ണം നഷ്ടമായി. വേഗമേറിയ ഓട്ടക്കാരിയ തിരഞ്ഞെടുക്കുന്ന നൂറ് മീറ്റർ ഓട്ടത്സരത്തിലാണ് ഇന്ത്യയുടെ ദ്യുതി ചന്ദ് വെളളി നേടിയത്. വെറും 0.02 സെക്കന്റ് ദൈർഘ്യത്തിലാണ് ടീമിന് മെഡൽ നഷ്ടമായത്.

ട്രാക്കിൽ ച​രി​ത്രം കു​റി​ച്ചാണ് ഇ​ന്ത്യ​ൻ താ​രം ദ്യു​തി ച​ന്ദ് മെഡൽ നേടിയത്.  11.32 സെ​ക്ക​ൻ​ഡി​ൽ ഫി​നി​ഷ് ചെ​യ്താ​ണ് ദ്യു​തി വെളളി നേ​ടി​യ​ത്. ബ​ഹ്റി​ന്‍റെ എ​ഡി​ഡി​യോം​ഗ് ഒ​ഡി​യോം​ഗി​നാ​ണ് ഈ ​ഇ​ന​ത്തി​ൽ സ്വ​ർ​ണം. 11.30 സെ​ക്ക​ൻ​ഡി​ൽ എ​ഡി​ഡി​യോം​ഗ് സ്വ​ർ​ണ​ത്തി​ലേ​ക്കു കു​തി​ച്ചെ​ത്തി.

ഏഷ്യൻ ഗെയിംസിലെ അത്‌ലറ്റിക്സ് വിഭാഗത്തിൽ പുരുഷ – വനിത വിഭാഗങ്ങളിലെ 400 മീറ്ററിൽ ഇന്ത്യക്ക് വെളളി. മലയാളി താരമായ മുഹമ്മദ് അനസും ലോക അണ്ടർ 20 അത്ലറ്റിക് മീറ്റിൽ ഈയിനത്തിൽ സ്വർണ്ണം നേടിയ ഹിമ ദാസുമാണ് മെഡൽ ജേതാക്കൾ.

പുരുഷന്മാരുടെ 400 മീറ്റർ സെമിഫൈനലിൽ ദേശീയ റെക്കാഡ് തിരുത്തിയെഴുതിയാണ് അനസ് ഫൈനലിൽ എത്തിയത്. ഫൈനലിൽ 45.69 സെക്കന്റിലാണ് ഇദ്ദേഹം ഫിനിഷ് ചെയ്തത്. ഖത്തറിന്റെ അബ്ദുളള ഹസനാണ് ഈ ഇനത്തിൽ വെളളി.

അതേസമയം  വനിതകളുടെ 400 മീറ്ററിൽ പതിനെട്ടുകാരിയായ ഹിമ ദാസ് 50.79 സെക്കൻഡിൽ ഓടിയെത്തി. എന്നാൽ ബെഹ്റിന്റെ സാൽവ നാസറാണ് ഈ ഇനത്തിൽ വെളളി നേടിയത്. അതേസമയം വനിത വിഭാഗത്തിൽ നൂറ് മീറ്റർ ഓട്ടമത്സരത്തിൽ ഇന്ത്യയുടെ ദ്യുതി ചന്ദ് ഫൈനലിന് യോഗ്യത നേടി.

ഏഴ് സ്വർണ്ണവും ഒൻപത് വെളളിയും 19  വെങ്കലവുമായി ഇന്ത്യയിപ്പോൾ മെഡൽ നിലയിൽ ഒൻപതാം സ്ഥാനത്താണ്. 74 സ്വർണ്ണമടക്കം 165 മെഡലുകളുളള ചൈന ഒന്നാം സ്ഥാനത്തും 39 സ്വർണ്ണമടക്കം 116 മെഡലുകളുളള ജപ്പാൻ രണ്ടാം സ്ഥാനത്തുമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook