ഏഷ്യാഡിൽ 1500 മീറ്ററിൽ ജിൻസണ് സ്വർണ്ണം; വനിതകളിൽ ചിത്രയ്‌ക്ക് വെങ്കലം

ഡിസ്കസ് ത്രോയിൽ സീമ പൂനിയക്ക് വെങ്കലം. ഹോക്കി ടീം സെമിയിൽ ഷൂട്ടൗട്ടിൽ തോറ്റ് പുറത്ത്

ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തി അത്‌ലറ്റിക്സിൽ മലയാളി താരങ്ങൾ. 1500 മീറ്ററിൽ ജിൻസൺ ജോൺസൺ പുരുഷ വിഭാഗത്തിൽ സ്വർണ്ണം നേടി. ഇതേ ഇനത്തിൽ വനിത വിഭാഗത്തിൽ മറ്റൊരു മലയാളി താരമായ പി.യു.ചിത്ര വെങ്കലവും നേടി.

വനിത വിഭാഗം ഡിസ്കസ് ത്രോയിൽ സീമ പുനിയ വെങ്കലം നേടി. ചൈനീസ് താരങ്ങൾക്കാണ് ഈ ഇനത്തിൽ സ്വർണ്ണവും വെളളിയും. അതേസമയം ഹോക്കിയിൽ നിലവിലെ ചാംപ്യന്മാരായ ഇന്ത്യ ഏഷ്യൻ ഗെയിംസിന്റെ സെമിയിൽ മലേഷ്യയോട് തോറ്റ് പുറത്തായി. ഷൂട്ടൗട്ടിലാണ് ഇന്ത്യയുടെ തോൽവി.

നേരത്തെ 800 മീറ്ററിൽ വെളളി നേടിയ താരമാണ് ജോൺസൺ. എന്നാൽ 1500 മീറ്ററിൽ 3:44:72 എന്ന സമയത്തിലാണ് അദ്ദേഹം ഓടിയെത്തിയത്. 800 മീറ്ററിൽ സ്വർണ്ണം നേടിയ മറ്റൊരു ഇന്ത്യൻ താരമായ മഞ്ജിത്ത് സിങ്ങിന് ഇത്തവണ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

വനിതകളുടെ വിഭാഗത്തിൽ 1500 മീറ്ററിൽ വെങ്കലം നേടിയ ഇന്ത്യയുടെ മലയാളി താരം പി.യു.ചിത്രയാണ് ഇന്ന് രാജ്യത്തിന്റെ മെഡൽ ശേഖരത്തിലേക്ക് ആദ്യ മെഡൽ സമ്മാനിച്ചത്. 4:12:56 എന്ന സമയത്തിലാണ് ചിത്ര ഓടിയെത്തിയത്. ബഹ്റൈൻ താരം കൽകിഡാൻ ബെഫ്കാഡു (4:07.88) സ്വർണവും ബഹ്റൈന്റെ തന്നെ ടിജിസ്റ്റ് ബിലേ (4:09.12) വെള്ളിയും നേടി.

Web Title: Asian games 2018 day 12 gold for jinson johnson in mens 1500m bronze for pu chithra

Next Story
പകരക്കാരൻ ക്യാപ്റ്റന്റെ മികവിൽ പാക്കിസ്ഥാനു ജയംhafeez, cricket, pakistan, australia
The moderation of comments is automated and not cleared manually by malayalam.indianexpress.com