മെഡല്‍ കിലുക്കം; ഷൂട്ടിങ്ങില്‍ ഷാര്‍ദുലിന് വെള്ളി, ടെന്നീസില്‍ അങ്കിതയ്ക്ക് റെക്കോര്‍ഡ് വെങ്കലം

കബഡിയില്‍ ഇന്ത്യയുടെ വനിതാ ടീം ചൈനീസ് തായ് പേയിയെ 27-14 ന് പരാജയപ്പെടുത്തി ഫൈനലിലെത്തിയിട്ടുണ്ട്

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ അക്കൗണ്ടില്‍ രണ്ട് മെഡലുകള്‍ കൂടി. ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ ഷാര്‍ദുല്‍ വിഹാന്‍ വെള്ളി നേടി. ഡബിള്‍ ട്രാപിലായിരുന്നു വിഹാന്റെ വെള്ളി നേട്ടം. അതേസമയം വനിത ടെന്നീസ് സിംഗിള്‍സില്‍ അങ്കിതാ റെയ്‌നയ്ക്ക് വെങ്കലം.

സെമിയില്‍ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരമായ ഷ്വായ് സാങ്ങിനോട് പരാജയപ്പെടുകയായിരുന്നു അങ്കിത. സാനിയ മിര്‍സയ്ക്ക് ശേഷം ഇതാദ്യമായാണ് സിംഗിള്‍സില്‍ ഒരു ഇന്ത്യന്‍ വനിതാ താരം സില്‍വര്‍ നേടുന്നത്. 2006 ലായിരുന്നു സാനിയ വെള്ളി നേടുന്നത്.

പുരുഷ ടെന്നീസ് ഡബ്ബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ-ദിവിജ് ശരണ്‍ സഖ്യം ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. ഇതോടെ ഇവര്‍ മെഡല്‍ ഉറപ്പിച്ചു. സെമിയില്‍ ജപ്പാന്റെ യൂസുകി-ഷിമാബുകോറോ സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 4-6,6-3,10-8.

വെയ്റ്റ് ലിഫ്റ്റിങ്ങില്‍ ഇന്ത്യയുടെ അജയ് സിങ് അഞ്ചാം സ്ഥാനത്തെത്തി. 14 കിലോയുടെ വ്യത്യാസത്തിലാണ് വെങ്കലം നഷ്ടമായത്. കബഡിയില്‍ ഇന്ത്യയുടെ വനിതാ ടീം ചൈനീസ് തായ് പേയിയെ 27-14 ന് പരാജയപ്പെടുത്തി ഫൈനലിലെത്തിയിട്ടുണ്ട്. ഇതോടെ ഈ ഇനത്തിലും ഇന്ത്യ മെഡല്‍ ഉറപ്പിച്ചു.

ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 17 ആയി. നാല് സ്വര്‍ണവും നാല് വെള്ളിയും ഒമ്പത് വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യത്തിലുള്ളത്. ഇന്നലെ ഷൂട്ടിങ്കില്‍ റാഹി ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയിരുന്നു. 25 മീറ്റര്‍ പിസ്റ്റളിലായിരുന്നു രാഹി സര്‍നോബാത്തിന്റെ സ്വര്‍ണം.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Asian games 2018 15 year old shardul vihan wins silver in mens double trap

Next Story
വിരാട് കോഹ്‌ലിക്കും ടീം ഇന്ത്യയ്ക്കും നന്ദി പറഞ്ഞ് പിണറായി വിജയൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com