ഒറീസ: ഏഷ്യൻ അത്‍ലറ്റിക് ചാംപ്യൻഷിപ്പിൽ ആതിഥേയരായ ഇന്ത്യയുടെ സുവർണക്കുതിപ്പ് തുടരുന്നു. മീറ്റിന്റെ രണ്ടാം ദിനം 4 സ്വർണ്ണമാണ് ഇന്ത്യൻ താരങ്ങൾ നേടിയത്. മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ മു​ഹ​മ്മ​ദ് അ​ന​സും പി.​യു ചി​ത്ര​യും സ്വ​ർ‌​ണം നേ​ടി. അ​ന​സ് 400 മീ​റ്റ​റി​ലും ചി​ത്ര 1500 മീ​റ്റ​റി​ലു​മാ​ണ് സ്വ​ർ​ണം നേ​ടിയത്. വ​നി​ത​ക​ളു​ടെ 400 മീ​റ്റ​റി​ല്‍ വെങ്കലം നേടി കൗമാര താരംം ജി​സ്‌​ന മാ​ത്യു​ കാണികളുടെ മനം കവർന്നു.

പുരുഷൻമാരുടെ 400 മീറ്ററിൽ ഇന്ത്യൻ താരങ്ങളാണ് ആദ്യ 2 സ്ഥാനങ്ങളിൽ എത്തിയത്. ആരോക്യ രാജീവ് വെള്ളി നേടിയപ്പോൾ, മലയാളി താരം മുഹമ്മദ് അനസ് സ്വർണ്ണം കരസ്ഥമാക്കി. വനിതകളുടെ 400 മീറ്ററിൽ ഇന്ത്യയുടെ നിർമ്മല സ്വർണ്ണം നേടിയപ്പോൾ ജിസ്ന മാത്യു വെങ്കലവും നേടി. പുരുഷൻമാരുടെ 1500 മീറ്ററിൽ ഇന്ത്യയ്ക്കായി അജയ് കുമാർ സരോജും സ്വർണം സ്വന്തമാക്കിയപ്പോൾ വനിതകളുടെ 1500 മീറ്ററിൽ പി.യു ചിത്രയും സ്വർണ്ണം തൊട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ