ഒറീസ: കലിങ്കയിൽ നടക്കുന്ന ഏഷ്യൻ അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യ മെഡൽ വേട്ട തുടങ്ങി. വനിതകളുടെ ഷോട്ട്പുട്ടിൽ ഇന്ത്യയുടെ മൻപ്രീത് കൗറാണ് ഇന്ത്യക്കായി സ്വർണ്ണം നേടിയത്. അതേസമയം പുരുഷൻമാരുടെ ഡിസ്ക്കസ്ത്രോയിൽ ഇന്ത്യയുടെ വികാസ് ഗൗഡയ്ക്ക് വെങ്കല മെഡൽ ലഭിച്ചു. വനിതകളുടെ ലോങ്ജംമ്പിൽ മലയാളി താരം നയന ജയിംസ് വെള്ളി സ്വന്തമാക്കിയപ്പോൾ മറ്റൊരു മലയാളിയായ വി.നീന വെങ്കലം നേടി.

വനിതകളുടെ ഷോട്ട്പുട്ടിൽ 14.33 മീറ്റർ ദൂരം എറിഞ്ഞാണ് മൻപ്രീത് കൗർ സ്വർണ്ണം നേടിയത്.
60.81 മീ​റ്റ​റാ​ണ് ദൂ​ര​മാ​ണ് വി​കാ​സ് ഗൗ​ഡ ക​ണ്ടെ​ത്തി​യ​ത്. ഇ​റാ​ന്‍റെ എ​ഹ്സാ​ൻ ഹ​ദാ​ദി​ക്ക് സ്വ​ർ​ണ​വും മ​ലേ​ഷ്യ​യു​ടെ മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ വെ​ള്ളി​യും ക​ര​സ്ഥ​മാ​ക്കി. 60.81 മീ​റ്റ​റാ​ണ് ദൂ​ര​മാ​ണ് വി​കാ​സ് ഗൗ​ഡ ക​ണ്ടെ​ത്തി​യ​ത്. ഇ​റാ​ന്‍റെ എ​ഹ്സാ​ൻ ഹ​ദാ​ദി​ക്ക് സ്വ​ർ​ണ​വും മ​ലേ​ഷ്യ​യു​ടെ മു​ഹ​മ്മ​ദ് ഇ​ർ​ഫാ​ൻ വെ​ള്ളി​യും ക​ര​സ്ഥ​മാ​ക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ