ന്യൂഡൽഹി: ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 1500 മീറ്ററിൽ സ്വർണ്ണം നേടിയ യുവതാരം പി.യു ചിത്രയെ ലോക ചാമ്പ്യൻഷിപ്പിൽ നിന്ന്​ ഒഴിവാക്കി. ലണ്ടനിൽ നിന്ന് നടക്കുന്ന ലോകചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിൽ നിന്ന് പി.യു ചിത്രയെ ഒഴിവാക്കും. ചൈനയുടെ ജെങ് മിന്‍ അടക്കം തന്നെക്കാള്‍ മുതിര്‍ന്ന ഏഷ്യന്‍ താരങ്ങളെ അട്ടിമറിച്ച് 1500 മീറ്ററില്‍ സ്വര്‍ണം നേടിയ ചിത്രയുടെ പ്രകടനത്തെ അന്ന് എല്ലാവരും വാനോളം പുകഴ്ത്തി. ലണ്ടനിലെ ലോക അത്‌ലറ്റിക് ട്രാക്കില്‍ പോരാട്ടത്തിനിറങ്ങാന്‍ ചിത്ര അര്‍ഹത നേടിയിരുന്നു. ലോകചാമ്പ്യൻഷിപ്പിനുള്ള യോഗ്യത മാർക്ക് കടന്നില്ലെങ്കിലും ഏഷ്യൻമീറ്റിൽ സ്വർണ്ണം നേടിയ താരത്തിന് ലോകചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ സാധിക്കും.

ദേശീയ അത്‌ലറ്റിക്ക് ഫെഡറേഷനാണ് ലോകചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള താരങ്ങളെ തിരഞ്ഞെടുത്തത്. 24 അംഗ അത്‌ലറ്റിക് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ചിത്രയും സുധാ സിങും അജയ്കുമാര്‍ സരോജിനെയുമാണ് ചിത്രയെ ഒഴിവാക്കിയത്. ചിത്ര ഉള്‍പ്പടെ സ്വര്‍ണം നേടി താരങ്ങളെ തഴഞ്ഞത് ഒളിംപ്യന്‍മാര്‍ അടക്കമുള്ള ഒഫിഷ്യല്‍സിന് ലണ്ടന്‍ യാത്ര തരപ്പെടുത്താന്‍ വേണ്ടിയാണ് എന്ന ആരോപണം ഉണ്ട്. പി.ടി ഉഷ, അഞ്ജു ബോബി ജോർജ്ജും സെലക്ഷൻ കമ്മറ്റിയിൽ അംഗങ്ങളാണ്.

മലയാളി താരം കെ.കെ വിദ്യയില്‍ നിന്ന് വായ്പ വാങ്ങിയ സ്‌പൈക്കുമിട്ടായിരുന്നു അന്ന് കലിംഗയിലെ ട്രാക്കില്‍ അഗ്നിപടര്‍ത്തിയ പോരാട്ടവുമായി പി.യു ചിത്ര സുവര്‍ണ കുതിപ്പ് നടത്തിയത്. പക്ഷേ, ഏഷ്യന്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ രാജ്യത്തിന് അഭിമാന നേട്ടം സമ്മാനിച്ച ചിത്രയുടെ പ്രകടനത്തെ വിലമതിക്കാന്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് മാത്രം മടി. രാജ്യത്തിന്റെ പ്രതീക്ഷയായ ചിത്രക്ക് ലോക ചാംപ്യന്‍ഷിപ്പിലൂടെ ലഭിക്കുമായിരുന്ന മത്സര പരിചയമാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ ഇല്ലാതാക്കിയത്. 24 അംഗ ഇന്ത്യന്‍ അത്‌ലറ്റിക് സംഘത്തിന് അകമ്പടി സേവിക്കുന്നത് 13 ഒഫിഷ്യലുകളാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ