/indian-express-malayalam/media/media_files/2025/09/07/sanju-samson-asia-cup-2025-2025-09-07-15-36-31.jpg)
Source: X
Sanju Samson india Vs Pakistan Match: പാക്കിസ്ഥാനെതിരെ ഒരിക്കൽ കൂടി ആധികാരിക ജയം പിടിക്കാനായതിന്റെ ആവേശത്തിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. ടോസിന്റെ സമയവും മത്സരത്തിന് ശേഷവും പാക്കിസ്ഥാൻ കളിക്കാർക്ക് ഹസ്തദാനം നൽകാൻ തയ്യാറാവാതിരുന്ന ഇന്ത്യൻ താരങ്ങളെ പിന്തുണച്ചാണ് ആരാധകർ എത്തുന്നത്. ഈ വിവാദങ്ങൾ ഒരു വശത്ത് നിൽക്കുമ്പോഴും സഞ്ജുവിനെ ബാറ്റിങ്ങിന് ഇറക്കാതിരുന്നത് എന്താണ് എന്ന ചോദ്യവും ആരാധകർ ഉന്നയിക്കുന്നു.
പാക്കിസ്ഥാനെതിരെ ഇന്ത്യ പ്ലേയിങ് ഇലവൻ പ്രഖ്യാപിച്ചപ്പോൾ മധ്യനിരയിൽ അഞ്ചാം സ്ഥാനത്തായിരുന്നു വിക്കറ്റ് കീപ്പറായ സഞ്ജു സാംസണിന്റെ സ്ഥാനം. പാക്കിസ്ഥാൻ ഉയർത്തിയ ചെറിയ വിജയ ലക്ഷ്യം പിന്തുടരവെ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. ഈ സമയം ബാറ്റിങ് ഓർഡർ പൊളിച്ച് സഞ്ജുവിന് മുൻപായി ശിവം ദുബെയെ ഇറക്കുകയാണ് ഇന്ത്യ ചെയ്തത്.
Also Read: പാക്കിസ്ഥാനെതിരായ ആധികാരിക വിജയം; സൈനികർക്ക് സമർപ്പിച്ച് ടീം ഇന്ത്യ
ഇന്ത്യൻ സ്കോർ 93-3 എന്ന നിലയിൽ 12.2 ഓവറിൽ നിൽക്കുമ്പോഴാണ് തിലക് വർമ പുറത്തായത്. 31 റൺസ് എടുത്ത തിലകിനെ സൈം അയൂബ് ക്ലീൻ ബൗൾഡാക്കുകയായിരുന്നു. തിലക് പുറത്തായതോടെ സഞ്ജു സാംസൺ അടുത്തതായി ക്രീസിലേക്ക് എത്തും എന്ന് ആരാധകർ പ്രതീക്ഷിച്ചു.
Also Read: ദയനീയമായി തോറ്റ് പാക്കിസ്ഥാൻ; സിക്സടിച്ച് സൂര്യയുടെ ഫിനിഷ്; ഇന്ത്യക്ക് 7 വിക്കറ്റ് ജയം
തിലക് വർമ പുറത്താവുമ്പോൾ ഇന്ത്യക്ക് 33 റൺസ് കൂടിയാണ് ജയിക്കാൻ വേണ്ടിയിരുന്നത്. ബാറ്റിങ്ങിന് ഇറങ്ങാൻ സഞ്ജു തയ്യാറായി ഇരിക്കുകയുമായിരുന്നു.എന്നാൽ ഹാർഡ് ഹിറ്ററായ ശിവം ദുബെ ബാറ്റിങ്ങിന് അവസരം ലഭിച്ചു. സാഹചര്യത്തിന് അനുസരിച്ച് ബാറ്റിങ് പൊസിഷൻ മാറ്റി കളിക്കാരെ ഇറക്കുന്ന കാര്യം ക്യാപ്റ്റനും കോച്ചിനുമാണ് തീരുമാനിക്കുന്നത്. എന്തുകൊണ്ട് ഈ സമയം സഞ്ജുവിന് പകരം ശിവം ദുബെയെ ഇവർ ക്രീസിലേക്ക് വിട്ടു എന്നാണ് ചോദ്യം.
Also Read:ആദ്യ പന്തിൽ ഹർദിക്കിന്റെ പ്രഹരം; പിന്നെ പാക്കിസ്ഥാന്റെ കൂട്ടത്തകർച്ച
ഫിനിഷർ എന്ന റോളിൽ സഞ്ജുവിന് പരിചയസമ്പത്ത് ഇല്ല എന്ന ടീം മാനേജ്മെന്റിന്റെ വിലയിരുത്തലിനെ തുടർന്നാവും മലയാളി താരത്തിന് അവസരം ലഭിക്കാതിരുന്നത്. അഞ്ചാം സ്ഥാനത്ത് ബാറ്റ് ചെയ്ത് സഞ്ജുവിന് അധികം ബാറ്റിങ് പരിചയം ഇല്ലെന്ന് കഴിഞ്ഞ ദിവസം ഇന്ത്യൻ ബാറ്റിങ് കോച്ചും പറഞ്ഞിരുന്നു.
Also Read:ഇംഗ്ലണ്ടിന്റെ താണ്ഡവം; റെക്കോർഡുകൾ കടപുഴകിയപ്പോൾ പ്രഹരമേറ്റത് ഇന്ത്യക്കും
എന്നാൽ ഏത് സ്ഥാനത്തും ബാറ്റ് ചെയ്യാൻ കഴിവുള്ള താരമാണ് സഞ്ജു എന്ന് താൻ വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു. പക്ഷേ ഏഷ്യാ കപ്പിൽ സഞ്ജുവിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തുന്നുണ്ടെങ്കിലും മധ്യനിരയിലോ ലോവർ ഓർഡറിലോ ബാറ്റിങ്ങിന് ഇറക്കാൻ ടീം മാനേജ്മെന്റിന് വിശ്വാസമില്ല എന്നാണ് വ്യക്തമാകുന്നത്.
Read More: അടുത്ത ബിസിസിഐ പ്രസിഡന്റ് സച്ചിൻ? ഗാംഗുലിക്ക് പിന്നാലെ മാസ്റ്റർ ബ്ലാസ്റ്ററും? മൗനം വെടിഞ്ഞ് താരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us