ന്യൂ​ഡ​ൽ​ഹി: ഏ​ഷ്യാ​ക​പ്പ് ഹോ​ക്കി​യി​ൽ ഇ​ന്ത്യ​ക്കു വി​ജ​യം. ക​രു​ത്ത​രാ​യ മ​ലേ​ഷ്യ​യെ ര​ണ്ടി​നെ​തി​രേ ആ​റു ഗോ​ളു​ക​ൾ​ക്കാ​ണ് ഇ​ന്ത്യ ത​ക​ർ​ത്ത​ത്. ഒ​രു ഗോ​ൾ നേ​ടു​ക​യും ഒ​രു ഗോ​ളി​നു വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്ത ഗു​ർ​ജ​ന്ത് സിം​ഗാ​ണ് ക​ളി​യി​ലെ താ​രം.

14-ാം മിനിറ്റില്‍ ആകാശ്ദീപ്, 19-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങ്, 24-ാം മിനിറ്റില്‍ എസ്.കെ.ഉത്തപ്പ, 33-ാം മിനിറ്റില്‍ ഗുര്‍ജന്ത് സിങ്, 40-ാം മിനിറ്റില്‍ എസ്.വി.സുനില്‍, 60-ാം മിനിറ്റില്‍ സര്‍ദാര്‍ സിങ് എന്നിവരാണ് ഇന്ത്യക്കായി സ്‌കോര്‍ ചെയ്തത്.

50-ാം മിനിറ്റില്‍ റാസീ റഹീമും 59-ാം മിനിറ്റില്‍ റംദാന്‍ റോസ്ലിയുമാണ് മലേഷ്യയുടെ മടക്കഗോളുകള്‍ നേടിയത്. സൂപ്പര്‍ ഫോറില്‍ കഴിഞ്ഞ ദിവസം നടന്ന ആദ്യ മത്സരത്തില്‍ കൊറിയക്കെതിരെ ഇന്ത്യ സമനില പിടിച്ചിരുന്നു. അവസാന മിനിറ്റില്‍ ഗുര്‍ജന്ത് സിങ് നേടിയ ഗോളിലൂടെയാണ് ഇന്ത്യ സമനില നേടിയിരുന്നത്. ശനിയാഴ്ചയാണ് പാകിസ്താനുമായുള്ള മത്സരം. പ്രാഥമിക റൗണ്ടില്‍ പാകിസ്താനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ