ധാക്ക: ഏഷ്യൻ കപ്പ് ഹോക്കി ഫൈനലിൽ മലേഷ്യയെ കീഴടക്കി ഇന്ത്യ ചാന്പ്യൻമാർ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഇന്ത്യൻ ജയം.

മൂന്നാം മിനിറ്റില്‍ തന്നെ രമണ്‍ദീപ് സിങ്ങ് ഇന്ത്യയെ മുന്നിലെത്തിച്ചു. 29-ാം മിനിറ്റില്‍ ഇന്ത്യ ലീഡ് വര്‍ദ്ധിപ്പിച്ചു. ലളിത് ഉപാദ്ധ്യായ് ആയിരുന്നു ഗോള്‍സ്‌കോറര്‍. 50-ാം മിനിറ്റിൽ ഷെഹരിൽ സാബഹിയാണ് മലേഷ്യയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്. സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യ മലേഷ്യയെ 6-2ന് തകർത്തിരുന്നു.

Asia Cup

ടൂർണമെന്റിലുടനീളം ഗംഭീര പ്രകടനം പുറത്തെടുത്ത മൻപ്രീത് സിംഗും ലളിത് ഉപാദ്ധ്യായയുമാണ് ഇന്ത്യയ്‌ക്ക് വേണ്ടി ഗോൾ നേടിയത്. ഇത് മൂന്നാം തവണയാണ് ഇന്ത്യ ഏഷ്യൻ കപ്പ് കിരീടം നേടുന്നത്. 2003ലും 2007ലും ഇന്ത്യ ചാമ്പ്യൻമാരായിരുന്നു.

2003ല്‍ ക്വാലാലംപൂരില്‍ നടന്ന ടൂര്‍ണമെന്റില്‍ പാകിസ്താനെ 4-2ന് തോല്‍പ്പിച്ചപ്പോള്‍ 2007ല്‍ ദക്ഷിണ കൊറിയയെ കീഴ്‌പ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്. ചെന്നൈയില്‍ നടന്ന ഫൈനലില്‍ 7-2നായിരുന്നു കൊറിയക്കെതിരെ ഇന്ത്യയുടെ വിജയം.

അതേസമയം അജാസ് അഹമ്മദിന്റെ ഹാട്രിക്കിന്റെ പിന്‍ബലത്തില്‍ ദക്ഷിണ കൊറിയയെ 6-3ന് തോല്‍പ്പിച്ച് പാകിസ്താന്‍ വെങ്കലം നേടി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ