ധാക്ക: ചിരവൈരികളായ പാകിസ്ഥാനെ നാല് ഗോളിന് തകർത്ത് ഇന്ത്യ ഏഷ്യാകപ്പ് ഹോക്കിയിൽ ഫൈനലിൽ കടന്നു. മികച്ച പ്രകടനം തുടരുന്ന ഇന്ത്യയുടെ ടൂർണമെന്റിലെ തുടർച്ചയായ നാലം വിജയമാണ് ഇന്ന് കുറിച്ചത്.

പാ​ക്കി​സ്ഥാ​നെ​തി​രെ ഇ​ന്ത്യ​യു​ടെ തു​ട​ർ​ച്ച​യാ​യ ഏ​ഴാം വി​ജ​യ​മാ​യി​രു​ന്നു ഇ​ത്. സ​ത്ബി​ർ സിം​ഗ്, ഹ​ര്‍​മ​ന്‍​പ്രീ​ത് സിം​ഗ്, ല​ളി​ത് ഉ​പാ​ധ്യാ​യ, ഗു​ർ​ജ​ന്ദ് സിം​ഗ് എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​ക്കാ​യി ഗോ​ൾ നേ​ടി​യ​ത്.

ഗോ​ൾ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു ശേ​ഷ​മാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ നാ​ലു ഗോ​ളു​ക​ളും. ര​ണ്ടാം പ​കു​തി​യു​ടെ തു​ട​ക്ക​ത്തി​ൽ​ത​ന്നെ സ​ത്ബി​ർ സിം​ഗ് ഇ​ന്ത്യ​ക്ക് ലീ​ഡ് ന​ൽ​കി. എ​ന്നാ​ൽ 51-ാം മി​നി​റ്റി​ൽ ഹ​ര്‍​മ​ന്‍​പ്രീ​ത് സിം​ഗ് പാ​ക് വ​ല​യി​ൽ പ​ന്തെ​ത്തി​ച്ച​തി​നു ശേ​ഷം ആ​റു മി​നി​റ്റി​നു​ള്ളി​ൽ ഇ​ന്ത്യ ര​ണ്ടു ഗോ​ളു​ക​ൾ​കൂ​ടി നേ​ടി അ​ക്കൗ​ണ്ട് ക്ലോ​സ് ചെ​യ്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook