scorecardresearch

സഹലിന് ഇടം ലഭിച്ചില്ല; ഏഷ്യാ കപ്പിനുളള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

പന്ത്രണ്ട് വര്‍ഷത്തെ ബന്ധത്തിനുശേഷം ഇന്ത്യന്‍ ഫുട്‌ബോളും ബഹുരാഷ്ട്ര കമ്പനിയായ നൈക്കിയും തമ്മിലുള്ള സൗഹൃദം അവസാനിപ്പിച്ചു

പന്ത്രണ്ട് വര്‍ഷത്തെ ബന്ധത്തിനുശേഷം ഇന്ത്യന്‍ ഫുട്‌ബോളും ബഹുരാഷ്ട്ര കമ്പനിയായ നൈക്കിയും തമ്മിലുള്ള സൗഹൃദം അവസാനിപ്പിച്ചു

author-image
WebDesk
New Update
Asia Cup Team, Indian Football Team Announcement, Asia Cup, Team Announcement, ഇന്ത്യൻ ടീം, ഏഷ്യാ കപ്പ്, ഏഷ്യാ കപ്പ് ഇന്ത്യൻ ടീം

Asia Cup Team, Indian Football Team Announcement, Asia Cup, Team Announcement, ഇന്ത്യൻ ടീം, ഏഷ്യാ കപ്പ്, ഏഷ്യാ കപ്പ് ഇന്ത്യൻ ടീം

മുംബൈ: എഎഫ്‌സി ഏഷ്യാകപ്പിനുള്ള ഇന്ത്യയുടെ 28 അംഗ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരങ്ങളായ അനസ് എടത്തൊടികയും ആഷിഖ് കുരുണിയനും ഇടംപിടിച്ചപ്പോൾ സഹൽ അബ്ദുൾ സമദിനെ ഒഴിവാക്കി. അണ്ടര്‍ 17 ലോകകപ്പില്‍ കളിച്ച കോമള്‍ തട്ടാലിനെയും കോച്ച് സ്റ്റീവ് കോണ്‍സ്റ്റന്റൈന്‍ ഒഴിവാക്കി.

Advertisment

ഏഷ്യാകപ്പിന് മുന്നോടിയായി ഇന്ത്യ രണ്ടു പരിശീലന മത്സരങ്ങള്‍ കളിക്കും. ഇതിനുശേഷമേ അന്തിമ ടീമിനെ പ്രഖ്യാപിക്കൂ. നിഖില്‍ പൂജാരി, ബികാസ് ജേറു എന്നിവര്‍ക്കൊപ്പം പരിക്കേറ്റ ജെറി ലാല്‍റിസ്വുവാല, നിശു കുമാര്‍ എന്നിവരും പുറത്തായി. ജനുവരി അഞ്ചിനാണ് ഏഷ്യാകപ്പ് തുടങ്ങുന്നത്.

പന്ത്രണ്ട് വര്‍ഷത്തെ ബന്ധത്തിനുശേഷം ഇന്ത്യന്‍ ഫുട്‌ബോളും ബഹുരാഷ്ട്ര കമ്പനിയായ നൈക്കിയും തമ്മിലുള്ള സൗഹൃദം അവസാനിപ്പിച്ചു. ഇന്ത്യൻ ഫുട്ബോൾ ടീമിന് അടുത്ത അഞ്ചുവര്‍ഷം ഹരിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന സിക്സ് 5 സിക്സ് എന്ന കമ്പനി കിറ്റ് നൽകും. അഖിലേന്ത്യ ഫുട്‌ബോള്‍ അസോസിയേഷന് കോടികള്‍ ലാഭമുണ്ടാകുന്ന കരാറാണിത്.

ഏഷ്യാകപ്പില്‍ ബഹറിന്‍, യുഎഇ, തായ്‌ലന്‍ഡ് ടീമുകള്‍ക്കൊപ്പമാണ് ഇന്ത്യ മത്സരിക്കുന്നത്. സഹലിനെ ഒഴിവാക്കിയത് അപ്രതീക്ഷിതമായിരുന്നു. വർഷങ്ങളായി ഇന്ത്യയുടെ ജഴ്സിയും അനുബന്ധ ഉപകരണങ്ങളും നൽകിയ നൈക്കിയിൽ നിന്ന് ഒരു രൂപയുടെ സാമ്പത്തിക ലാഭം പോലും ഇന്ത്യയ്ക്ക് ഉണ്ടായിരുന്നില്ല. പുതുതായി കരാർ ഒപ്പിട്ട കമ്പനി ഓൾ ഇന്ത്യാ ഫുട്ബോൾ അസോസിയേഷന് രണ്ട് കോടി രൂപ വരെ നൽകും.

Advertisment

ടീം ഇങ്ങനെ: ഗോള്‍കീപ്പര്‍മാര്‍- ഗുര്‍പ്രീത് സിങ് സന്ധു, അമരീന്ദ്രര്‍ സിങ്, അരിന്ദം ഭട്ടാചാര്യ, വിശാല്‍ കെയ്ത്ത്. പ്രതിരോധം- പ്രിതം കോട്ടാല്‍, ലാല്‍റുവത്താര, സന്ദേശ് ജിങ്കാന്‍, അനസ് എടത്തൊടിക, സലാം രഞ്ജന്‍ സിങ്, സാര്‍ഥക് ഗൊലുയി, സുഭാഷിഷ് ബോസ്, നാരായണ്‍ ദാസ്. മധ്യനിര- ഉദാന്ത സിങ്, ജാക്കിചന്ദ്‌സിങ്, പ്രണോയ് ഹാള്‍ഡര്‍, വിനീത് റായ്, റൗളിന് ബോര്‍ജസ്, അനിരുദ്ധ് ഥാപ, ജര്‍മന്‍ പി സിങ്, ആഷിഖ് കുരുണിയന്‍, ഹാളിചരണ്‍ നര്‍സാരി, ലാലിയന്‍സുവാല ചങ്‌തേ. മുന്നേറ്റം- സുനില്‍ ഛേത്രി, ജെജെ ലാല്‍പെഖല്വ, ബല്‍വന്ദ് സിങ്, മന്‍വീര്‍ സിങ്, ഫാറൂഖ് ചൗന്ദരി, സുമീത് പാസി.

Football India

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: