എഷ്യകപ്പ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികളെ നിർണ്ണയിക്കുന്ന സൂപ്പർഫോറിലെ അവസാന പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ ടോസ് നേടിയ ബം​ഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുത്തു. സൂപ്പർ ഫോറിൽ അഫ്ഗാനിസ്ഥാനോട് ജയിക്കുകയും ഇന്ത്യയോട് പരാജയപ്പെടുകയും ചെയ്‍ത ഇരു ടീമുകൾക്കും മത്സരം നിർണ്ണായകമാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ബംഗ്ലാദേശ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 19 റൺസെടുത്തിട്ടുണ്ട്.

ഓരോ മാറ്റങ്ങളുമായാണ് ഇരുടീമുകളും കളത്തിലിറങ്ങുന്നത്. പാക് നിരയിൽ ഫാസ്റ്റ് ബൗളർ മുഹമ്മദ് ആമിറിന് പകരം ജുനൈദ് ഖാൻ ഇറങ്ങുമ്പോൾ, സൂപ്പർ താരം ഷാക്കിബ് അൽ ഹസൻ ഇല്ലാതെയാണ് ബംഗ്ലാദേശ് ഇന്ന് കളിക്കുന്നത്. വിരലിന് പരിക്കേറ്റതിനാലാണ് ഷാക്കിബ് കളിക്കാത്തത്. കഴിഞ്ഞ മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തി ഷോയിബ് മാലിക്ക് തന്നെയാണ് പാക് പടയുടെ കരുത്ത്.

ഏഷ്യ കപ്പിന്റെ ഫൈനലിൽ പാക്കിസ്ഥാൻ എത്തുമെന്നാണ് പ്രതീക്ഷയെന്നും ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് രണ്ടു തോൽവിക്കും പകരം വീട്ടുമെന്നും പാക്കിസ്ഥാൻ കോച്ച് മിക്കി ആർതർ പറഞ്ഞു. ”ഇന്ന് ബംഗ്ലാദേശിനെതിരെ നടക്കുന്ന സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെ പാക്കിസ്ഥാൻ തോൽപ്പിക്കും”, ആർതർ പറഞ്ഞതായി ജിയോ ടിവി റിപ്പോർട്ട് ചെയ്യുന്നു. ”ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ച് രണ്ടു മത്സരങ്ങളുടെയും തോൽവിക്ക് പകരം വീട്ടും”, അദ്ദേഹം വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ