scorecardresearch
Latest News

‘കത്തിയമരുന്ന ലങ്ക’; ശ്രീലങ്കയെ ഏഷ്യാ കപ്പില്‍ നിന്നും എടുത്ത് പുറത്തെറിഞ്ഞ് അഫ്‌ഗാനിസ്ഥാന്‍

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ റഹ്മത് ഷാ(72) നേടിയ അര്‍ധസെഞ്ചുറിയുടെ കരുത്തിലാണ് ഭേദപ്പെട്ട സ്‌കോര്‍ കുറിച്ചത്

‘കത്തിയമരുന്ന ലങ്ക’; ശ്രീലങ്കയെ ഏഷ്യാ കപ്പില്‍ നിന്നും എടുത്ത് പുറത്തെറിഞ്ഞ് അഫ്‌ഗാനിസ്ഥാന്‍

ദുബായ്: ആദ്യ മത്സരത്തില്‍ നാല് വിക്കറ്റുമായി തിരിച്ചു വരവ് വിളിച്ചു പറഞ്ഞ ലസിത് മലിംഗയുടെ പ്രകടനം, ഇന്നലെ അഞ്ച് വിക്കറ്റുമായി തിസര പെരേര, രണ്ട് മാസ് ബോളിങ് പ്രകടനങ്ങള്‍ക്കും പക്ഷെ ശ്രീലങ്കയെ രക്ഷിക്കാനായില്ല. ഭൂഖണ്ഡത്തിലെ താരതമ്യേന ചെറുപ്പക്കാരായ അഫ്ഗാനിസ്ഥാനോട് പരാജയപ്പെട്ട് ലങ്ക ഏഷ്യാ കപ്പില്‍ നിന്നും പുറത്തായിരിക്കുകയാണ്. ശ്രീലങ്കയ്‌ക്കെതിരെ അഫ്ഗാന്റെ ആദ്യ ഏകദിന വിജയം കൂടിയാണിത്.

സെമി സാധ്യത നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ 91 റണ്‍സിനായിരുന്നു ലങ്കയുടെ തോല്‍വി. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 250 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങി ശ്രീലങ്ക 41.2 ഓവറില്‍ 158 റണ്‍സിന് പുറത്തായി. അഫ്ഗാന്‍ ഉയര്‍ത്തിയ ഭേദപ്പെട്ട വിജയലക്ഷ്യം തേടിയിറങ്ങിയ ലങ്കയ്ക്ക് അക്കൗണ്ട് തുറക്കും മുമ്പെ ഓപ്പണര്‍ കുശാല്‍ മെന്‍ഡിസിനെ (0) നഷ്ടമായി. ആ ഞെട്ടലില്‍ നിന്ന് ലങ്ക പിന്നീടൊരിക്കലും ഉണര്‍ന്നില്ല.

പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി അഫ്ഗാന്‍ സ്പിന്നര്‍മാര്‍ കരുത്തുകാട്ടിയതോടെ ലങ്കന്‍ ഇന്നിങ്സ് തകരുകയായിരുന്നു. അഫ്ഗാനായി മുജീബുര്‍ റഹ്മാനും മുഹമ്മദ് നബിയും റഷീദ് ഖാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വാലറ്റത്ത് തിസാര പേരേര (28) നടത്തിയ പോരാട്ടം ലങ്കയുടെ തോല്‍വിഭാരം കുറച്ചു എന്നു പറയാം. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോടും ശ്രീലങ്ക കനത്ത തോല്‍വി വഴങ്ങിയിരുന്നു.

ജയത്തോടെ ബംഗ്ലാദേശുമായുള്ള അവസാന മത്സരം കളിക്കും മുമ്പെ ഇരു ടീമുകളും സെമി ഉറപ്പിച്ചു. ഇരു ടീമുകളും തമ്മിലുള്ള അവസാന മത്സരത്തിലെ വിജയിയാവും ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ റഹ്മത് ഷാ (72) നേടിയ അര്‍ധസെഞ്ചുറിയുടെ കരുത്തിലാണ് ഭേദപ്പെട്ട സ്‌കോര്‍ കുറിച്ചത്. തിസാര പെരേര എറിഞ്ഞ അവസാന ഓവറില്‍ മാത്രം മൂന്ന് വിക്കറ്റുകളാണ് അഫ്ഗാന് നഷ്ടമായത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Asia cup afghanistan kicks srilanka out ot the asia cup