scorecardresearch
Latest News

India vs Pakistan LIVE Cricket Match Score: അനായാസം വിജയ തീരത്തണഞ്ഞ് ഇന്ത്യ

India vs Pakistan LIVE Cricket Match Score Ball by Ball Updates: 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ പാക്കിസ്ഥാന്‍ 180 റണ്‍സിന് വിജയിച്ചിരുന്നു.

India vs Pakistan LIVE Cricket Match Score: അനായാസം വിജയ തീരത്തണഞ്ഞ് ഇന്ത്യ

India vs Pakistan Asia Cup 2018:  ദുബായ് : ഏഷ്യാ കപ്പില്‍ പാക്കിസ്ഥാന്റെ 163 വിജയലക്ഷ്യം പിന്തുടരുകയാണ് ഇന്ത്യ.  ആദ്യ വിക്കറ്റിലെ അപരാജിത കൂട്ടുകെട്ട് ഇതിനോടകം അർദ്ധസെഞ്ച്വറി പിന്നിട്ടു.

2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയപ്പോള്‍ പാക്കിസ്ഥാന്‍ 180 റണ്‍സിന് വിജയിച്ചിരുന്നു. ഹോങ്കോങിനെതിരെ വിജയിച്ചവരാണ് രണ്ട് പേരും. പാകിസ്ഥാന്‍റേത് ആധികാരികമായ വിജയവും ഇന്ത്യയുടേത് ഏറെക്കുറ രക്ഷപ്പെടലുമായിരുന്നു. ഇന്ന് ജയിച്ചാല്‍ ഗ്രൂപ്പില്‍ ഒന്നാമതെത്താം. അതുകൊണ്ട് മത്സരം വാശിയേറുന്നതാകും.

ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 162 റൺസാണ് അവർ നേടിയത്. ഹർദ്ദിക് പാണ്ഡ്യ പരിക്കേറ്റ് പവലിയനിലേക്ക് മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

Asia Cup 2018 India vs Pakistan LIVE Cricket Match Score Ball by Ball Run Updates; ചിര വെെരികളുടെ പോരാട്ടത്തിന് അരങ്ങുണരുകയാണ്

11.05 pm: മാച്ച് ഓവർ. എട്ട് വിക്കറ്റിന് പാകിസ്ഥാനെ തോല്‍പ്പിച്ച് ഇന്ത്യ. പാകിസ്ഥാനെതിരെ ഏകദിനത്തിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണ്. ദിനേശ് കാർത്തിക്കാണ് വിജയ റണ്‍ നേടിയത്. ഇതോടെ ഗ്രീപ്പ് ചാംപ്യരായ ഇന്ത്യ ടോപ്പ് ഫോറിലേക്ക് കടന്നു.

11.OO PM: വിജയത്തിലേക്ക് അനായാസം നീങ്ങുകയാണ് ഇന്ത്യ. 28 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തിട്ടുണ്ട്. ജയിക്കാന്‍ ഇനി വെറും പത്ത് റണ്‍സ് മാത്രമാണ് വേണ്ടത്.

10.30 pm: 21 ഓവർ പിന്നിട്ടപ്പോൾ ഇന്ത്യ 129 റൺസ് നേടിയിട്ടുണ്ട്.

10.22 pm: ദിനേഷ് കാർത്തിക്കാണ് നാലാമനായി ക്രീസിലെത്തിയത്. നേരിട്ട ആദ്യ ആറ് പന്തിൽ നിന്ന് എട്ട് റൺസാണ് അദ്ദേഹം ഇതിനോടകം നേടിയത്. ഇന്ത്യയിപ്പോൾ 18 ഓവറിൽ 114 റൺസ് എന്ന നിലയിലാണ്.

10.18 pm: ശിഖർ ധവാൻ പുറത്ത്. ഫഹീം അഷ്റഫിന്റെ പന്തിൽ ബാബർ അസം പിടിച്ചാണ് ധവാൻ പുറത്തായത്. അർദ്ധസെഞ്ച്വറിക്ക് നാല് റൺസ് അകലെയാണ് ധവാൻ പുറത്തായത്. ഇന്ത്യയിപ്പോൾ 16.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 104 എന്ന നിലയിലാണ്. ജയിക്കാൻ ഇനി വേണ്ടത് 59 റൺസാണ്.

10.15 pm: ഇന്നിങ്സിലെ 16 ഓവറുകൾ പിന്നിട്ടപ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് എന്ന നിലയിലാണ്. 17ാം ഓവറിലെ ആദ്യ പന്ത് അതിർത്തികടത്തി ധവാൻ ഇന്ത്യൻ സ്കോർ 104 ആക്കി ഉയർത്തി.

10.13 pm: രോഹിത്തിൽ നിന്ന് ധവാൻ ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്തു. തുടർച്ചയായി ബൗണ്ടറികൾ കണ്ടെത്തിയാണ് ധവാന്റെ ബാറ്റിങ്…

10.05 pm: അമ്പാട്ടി റായുഡുവാണ് രോഹിത് ശർമ്മയ്ക്ക് പകരം മൂന്നാമനായി ക്രീസിൽ എത്തിയിരിക്കുന്നത്. ധവാനാണ് മറുഭാഗത്ത്. 47 പന്ത് നേരിട്ട ധവാൻ 36 റൺസ് നേടിയിട്ടുണ്ട്.

10.00 pm: അർദ്ധസെഞ്ച്വറി തികച്ച രോഹിത് ശർമ്മ ഷദാബിന്റെ പന്തിൽ ക്ലീൻ ബൗൾഡ്. 39 പന്ത് നേരിട്ട രോഹിത് ശർമ്മ 51 റൺസുമായാണ് മടങ്ങുന്നത്.

9.59 pm: 13 ഓവർ പിന്നിട്ടപ്പോൾ ഇന്ത്യ ശക്തമായ നിലയിലാണ്. ആദ്യ വിക്കറ്റിൽ ശിഖർ ധവാനും രോഹിത് ശർമ്മയും ചേർന്ന് ഇതിനോടകം ഇന്ത്യൻ സ്കോർ 86 ൽ എത്തിച്ചിട്ടുണ്ട്. രോഹിത് ശർമ്മ 37 പന്തിൽ അർദ്ധസെഞ്ച്വറി തികച്ചു.

9.16 pm:ഉസ്മാന്‍ ഖാനും ആമിറും നന്നായി പന്തെറിയുന്നുണ്ടെങ്കിലും രോഹിതും ധവാനും നിയന്ത്രത്തോടെയാണ് കളിക്കുന്നത്. അഞ്ച് ഓവറില്‍ സ്കോർ 15 റണ്‍സ്.

9.08 pm: മുഹമ്മദ് ആമിറിന്‍റെ മനോഹരമായ പന്തുകള്‍. മൂന്നോവറില്‍ ഇന്ത്യയ്ക്ക് 14 റണ്‍സ്.

9.00 pm: രണ്ട് ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇന്ത്യയ്ക്ക് ഏഴ് റണ്‍സ്.

8.50 pm: ഇന്ത്യ ഇന്നിങ്സ് ആരംഭിച്ചു. പാകിസ്ഥാന് വേണ്ടി ആദ്യ ഓവർ എറിയുന്നത് മുഹമ്മദ് ആമിർ ആണ്.

8.10 pm: ബുംറയുടെ യോർക്കറില്‍ ഉസ്മാനും പുറത്ത്. ഇതോടെ പാകിസ്താന്‍ 162 റണ്‍സിന് പുറത്തായി. ഇന്ത്യയുടെ വിജയലക്ഷ്യം 163 റണ്‍സ്.

8.02 pm: ഭുവനേശ്വറിന് മൂന്നാം വിക്കറ്റ്. ഒരു റണ്‍ മാത്രമെടുത്ത ഹസന്‍ അലിയെയാണ് പുറത്താക്കിയത്. ദിനേശ് കാർത്തിക്കിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.സ്കോർ 160-9.

7.57 pm: ബൂംംറ.. പാകിസ്ഥാന് എട്ടാം വിക്കറ്റും നഷ്ടമായി. 21 ഹഫീം അഷ്റഫിനെയാണ് ബുംറ പുറത്താക്കിയത്. സ്കോർ 158-8.
7.48 pm: പാകിസ്ഥാന്‍ സ്കോർ 150 കടന്നു. പക്ഷെ ആശ്വസിക്കാനാകില്ല. സ്കോർ 151-7.
7.38 pm: വീണ്ടും രക്ഷപ്പെട്ട് ഫഹീം. ഇത്തവണ ചാഹല്‍ തന്നെയാണ് ക്യാച്ച് വിട്ടത്.
7.37 pm: ചാഹലിന്‍റെ പന്തില്‍ ഫഹീമിനെ ക്യാച്ച് ചെയ്തെങ്കിലും നോ ബോളായത് കൊണ്ട് വിക്കറ്റ് ലഭിച്ചില്ല.
7.24 pm: വീണ്ടും കേദാർ ജാദവ്. കേദാറിന്‍റെ പന്തില്‍ ധോണിയുടെ സ്റ്റംപിങ്ങിലൂടെ പാകിസ്ഥാന് ഏഴാം വിക്കറ്റും നഷ്ടമായി. ഷദാബ് ഖാനെയാണ് പാകിസ്ഥാന് നഷ്ടമായത്. സ്കോർ 121-7.

7.13 pm: 30 ഓവർ പിന്നിട്ടപ്പോള്‍ ഇന്ത്യ കളിയുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുകയാണ്. ആറ് വിക്കറ്റും കെെവിട്ടതോടെ വാലറ്റത്തില്‍ നിന്നുമൊരു രക്ഷാപ്രവർത്തനമാണ് പാകിസ്ഥാന്‍ ലക്ഷ്യമിടുന്നത്. സ്കോർ 114-6.
7.06 pm: കളി കെെവിട്ട് പാകിസ്ഥാന്‍. ആറാം വിക്കറ്റും നഷ്ടമായി. 9 റണ്‍സെടുത്ത ആസിഫ് അലിയെയാണ് നഷ്ടമായത്. കേദാർ ജാദവിന്‍റെ പന്തില്‍ ധോണിയുടെ ക്യാച്ചിലാണ് താരം പുറത്തായത്. ജാദവിന്‍റെ രണ്ടാം വിക്കറ്റാണിത്. സ്കോർ 110-6.
7.00 pm: പാകിസ്ഥാന്‍ പരുങ്ങുന്നു. സർഫ്രാസിന് പിന്നാലെ നിലയുുറപ്പിച്ച് കളിക്കുകയായിരുന്ന ഷൊയ്ബ് മാലിക്കും പുറത്ത്. കുല്‍ദീപിന്‍റെ പന്തില്‍ സിംഗിളെടുക്കാന്‍ ശ്രമിക്കവെ റായിഡു റണ്ണൌട്ടാക്കുകയായിരുന്നു. സ്കോർ 103-5.
6.58 pm:

6.52 pm: മനീഷ് പാണ്ഡെയുടെ മനോഹരമായൊരു ക്യാച്ചില്‍ സർഫ്രാസ് പുറത്ത്. ബൌണ്ടറി ലെെനിന് തൊട്ട് അരികില്‍ വച്ചായിരുന്നു പാണ്ഡെ പിടിയിലൊതുക്കിയത്. ലെെനിന് തൊട്ട് മുകളില്‍ നിന്നും പന്ത് തട്ടിയകറ്റിയ ശേഷം പന്തിനരികിലേക്ക് ഓടിയെത്തിയാണ് ക്യാച്ചെടുത്തത്. കേദാർ ജാദവിനാണ് വിക്കറ്റ്. സ്കോർ 96-4.
6.48 pm: മാലിക്കിന് പുതുജീവന്‍ നല്‍കി ഭുവനേശ്വർ. ഉയർത്തിയടിച്ച പന്ത് ഭുവി അനായാസം കെെകളിലൊതുക്കുമെന്ന് കരുതിയെങ്കിലും പന്ത് വീഴുന്നത് ജഡ്ജ് ചെയ്യുന്നതിലെ പിഴവ് വിനയായി. കുല്‍ദീപ് വിക്കറ്റ് ഉറപ്പിച്ച് ആഘോഷം തുടങ്ങിയിരുന്നു.
6.35 pm: ഇന്ത്യയ്ക്ക് ആശ്വാസം. ബാബർ അസം-ഷൊയ്ബ് മാലിക്ക് കൂട്ടുകെട്ട് പൊളിച്ച് കുല്‍ദീപ് യാദവ്. 47 റണ്‍സുമായാണ് അസം പുറത്തായത്. സർഫ്രാസാണ് പുതിയ ബാറ്റ്സ്മാന്‍. നായകനിലും മാലിക്കിലുമാണ് പാകിസ്ഥാന്‍റെ പ്രതീക്ഷ. സ്കോർ 86-3.
6.35 pm: ഇരുപത് ഓവറുകള്‍ പിന്നിട്ടപ്പോള്‍ പാകിസ്ഥാന്‍ പതിയെ നിലയുറപ്പിക്കുകയാണ്. സ്കോർ 80-2.
6.25 pm: ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. പാണ്ഡ്യയെ വിദഗ്ധ പരിശോധനക്കായി പുറത്തേക്ക് കൊണ്ടു പോയി. റായിഡുവാണ് ഓവർ പൂർത്തിയാക്കിയത്.
6.22 pm: Oops! ഹാർദിക് പാണ്ഡ്യയ്ക്ക് പരുക്ക്. പന്തെറിയുന്നതിനിടെ ബാലന്‍സ് തെറ്റി നിലത്ത് വീഴുകയായിരുന്നു. ടീം ഫിസിയോ താരത്തെ പരിശോധിക്കുന്നു.
6.11 pm: ഹാർദിക്കിന്‍റെ പന്തില്‍ ബാബറിനെ പുറത്താക്കാനുള്ള സുവർണാവസരം നഷ്ടപ്പെടുത്തി ധോണി. ബാറ്റില്‍ എഡ്ജ് ചെയ്ത് വന്ന പന്ത് ധോണിയുടെ കെെക്കുള്ളില്‍ നിന്നുമാണ് പുറത്ത് പോയത്. സ്കോർ 60-2.
6.10 pm: മൂന്നാം വിക്കറ്റില്‍ 50 റണ്‍സിന്‍റെ പാർട്ണർഷിപ്പുമായി മാലിക്കും ബാബർ അസമും. 69 പന്തില്‍ നിന്നും ഇരുവരും ചേർന്ന് നേടിയത് 53 റണ്‍സ്.
6.00 pm: പാക് സ്കോർ 50 കടന്നു. മാലിക്കും അസമും നിലയുറപ്പിക്കുകയാണ്. സ്ട്രെെക്ക് റൊട്ടേറ്റ് ചെയ്തും ഇടവേളകളില്‍ ഫോറും സിക്സുമായി പതിയെ കളി മുന്നോട്ട് കൊണ്ടു പോവുകയാണ് പാക് താരങ്ങള്‍. സ്കോർ 55-2.
5.59 pm: സിക്സ്!!അനുഭവ സന്പത്ത് കാണിച്ച് ഷൊയ്ബ് മാലിക്ക്. കുല്‍ദീപിനെ അതിർത്തി കടത്തി മുന്‍ നായകന്‍. സ്കോർ 48-3.
5.50 pm: പത്ത് ഓവറുകള്‍ പിന്നിട്ടു. സ്പിന്നിർമാർ രംഗത്ത്. പവർപ്ലേ ചെയ്ഞ്ചില്‍ പതിനൊന്നാം ഓവർ ചെയ്യാനെത്തിയത് ചാഹലാണ്. ബാബർ അസം സ്പിന്നിനെതിരെ നന്നായി കളിക്കുന്നയാളാണെന്നത് പാക് ആരാധകർക്ക് പ്രതീക്ഷ നല്‍കുന്നു. സ്കോർ 33-2.
5.48 pm: ഹാർദിക് പാണ്ഡ്യയെ ബൌളിങിലേക്ക് കൊണ്ടു വന്നിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശർമ്മ. പത്ത് ഓവറില്‍ പാകിസ്ഥാന്‍ സ്കോർ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 25 എന്ന നിലയിലാണ്.
5.36 pm: തുടരെ തുടരെയുള്ള ഫോറുകളിലൂടെ ബാബർ അസം കളി പിടിക്കാനുള്ള ശ്രമത്തിലാണ്. സ്കകോർ 20-2
5.31 pm: ആറ് ഓവറില്‍ പാകിസ്ഥാന് 12 റണ്‍സ്. ഷൊയ്ബ് മാലിക്കും അസമുമാണ് ക്രീസില്‍. പേസർമാർ ഇന്ത്യയ്ക്ക് മേല്‍ക്കെ നേടികൊടുത്തിരിക്കുകയാണ്. മാലിക്കിന്‍റെ അനുഭവം ഈ സമയം അവർക്ക് ഉപകരിക്കും.
5.21 pm: മൂന്ന് റണ്‍സ് എടുക്കുന്നതിനിടെ പാകിസ്ഥാന് രണ്ട് വിക്കറ്റ് നഷ്ടം. റണ്ണൊന്നുമെടുക്കാതെ ഫഖർ സമാനും പുറത്ത്. ഭുവിയുടെ പന്തില്‍ ചാഹലിന് ക്യാച്ച് നല്‍കിയാണ് സമന്‍ മടങ്ങിയത്.
5.18 pm: ബുംറയും ഭുവിയും ചേർന്ന് ആദ്യ ഓവറുകളില്‍ പാകിസ്താനെ ചെറുത്തു നില്‍ക്കുകയാണ്. റണ്‍ കണ്ടെത്താന്‍ പാക് താരങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. നാലാം ഓവറിലും റണ്‍സൊന്നും വിട്ടുകൊടുക്കാതെ ബുംറ.
5.13 pm: ബാബർ അസം ക്രീസില്‍. മൂന്നാം ഓവറില്‍ സ്കോർ 3-1.
5.10 pm: പാകിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടം. ഭുവനേശ്വറിന്‍റെ പന്തില്‍ കീപ്പർ ധോണി ക്യാച്ച് ചെയ്യുകയായിരുന്നു. രണ്ട് റണ്‍സുമായി ഇമാം ഉള്‍ ഹഖ് പുറത്ത്. സ്കോർ 2-1. രണ്ടാം ഓവർ എറിഞ്ഞത് ബുംറ. മെയ്ഡന്‍ ഓവറായിരുന്നു.

5.06 pm: ആദ്യ ഓവറില്‍ പാകിസ്ഥാന് രണ്ട് റണ്‍സ് മാത്രമേ നേടാനായുള്ളൂ.
5.02 pm: പാകിസ്ഥാന്‍ ഇന്നിങ്സ് ആരംഭിച്ചു. ഫഖർ സമാനും ഇമാം ഉള്‍ ഹഖും ഓപ്പണ്‍ ചെയ്യുന്നു. ആദ്യ ഓവർ എറിയുന്നത് ഭുവനേശ്വർ കുമാറാണ്.
4.57 pm: ടീമുകള്‍ ദേശീയ ഗാനത്തിനായി മെെതാനത്ത്.
4.54 pm: ഇതിന് മുന്‍പ് അടുത്തടുത്ത ദിവസങ്ങളില്‍ ഇന്ത്യ കളിച്ചത് 2010 ല്‍ മിർപൂറിലായിരുന്നു. അന്ന് ശ്രീലങ്കയും ബംഗ്ലാദേശുമായിരുന്നു എതിരാളികള്‍.
4.50 pm:

4.42 pm: ടീം ലിസ്റ്റ് ഇങ്ങനെയാണ്.

4.36 pm: ടോസ് നേടിയ പാക് നായകന്‍ സർഫ്രാസ് ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ രണ്ട് മാറ്റം. പേസർ ജസ്പ്രീത് ബുംറയും ഹാർദ്ദിക് പാണ്ഡ്യയും തിരികെ എത്തി. ശാർദുള്‍ ഠാക്കൂറും ഖലീല്‍ അഹമ്മദും പുറത്ത്.
4.30 pm: പിച്ച് ബാറ്റ്സ്മാന്മാർക്ക് അനുകൂലമായിരിക്കുമെന്ന് പിച്ച് പരിശോധിച്ച ശേഷം ഗവാസ്കർ.
4.22 pm: Read Also; ചരിത്രം ആവര്‍ത്തിക്കുന്നു; സഹീറിന്റെ പിന്‍ഗാമിയാകാന്‍ വന്നവന്‍ അരങ്ങേറിയത് സഹീറിനെ പോലെ തന്നെ
4.00 pm: ചില കണക്കുകള്‍.

3.48 pm: താരങ്ങളെത്തുന്നു.

3.43 pm: ആരാധകർ സ്റ്റേഡിയത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ചിര വെെരികളുടെ പോരാട്ടത്തിന് അരങ്ങുണരുകയാണ്.


3.30 pm: മത്സരത്തില്‍ പാകിസ്ഥാനാകും വിജയികളെന്ന് ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗവാസ്കർ.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Asia cup 2018 live streaming india vs pakistan timings ist