India vs Pakistan ODI Live Cricket Match Score: ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റിൽ സൂപ്പര്‍ ഫോറിലെ രണ്ടാം പോരാട്ടത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. ഒമ്പത് വിക്കറ്റിനാണ് ചിരവൈരികളായ പാക്കിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തിയത്. ഓപ്പണർമാരുടെ മിന്നും പ്രകടനമാണ് ഇന്ത്യക്ക് മികച്ച വിജയം സമ്മാനിച്ചത്.
പാക്കിസ്ഥാൻ ഉയർത്തിയ 238 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക്വേണ്ടി ഓപ്പണർമാരായ രോഹിത്തും 111(119)*, ശിഖർ ധവാനും 114(100)സെഞ്ചുറി നേടി. സെഞ്ചുറിക്ക് പിന്നാലെ ധവാൻ കളം വിട്ടെങ്കിലും അമ്പാട്ടി റയ്ഡുവിനെ 12(18)* കൂട്ടുപിടിച്ച് ക്യാപ്റ്റൻ രോഹിത് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന് പക്ഷെ തുടക്കം പിഴച്ചു. തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടമായെങ്കിലും പാക്കിസ്ഥാൻ പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവരുകയായിരുന്നു. ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദിനൊപ്പം ചേർന്ന് പാക്കിസ്ഥാനെ ഷൊയ്ബ് മാലിക്കാണ് കരകയറ്റിയത്.
സർഫ്രാസ് പുറത്തായെങ്കിലും പിന്നാലെയെത്തിയ ആസിഫും തിളങ്ങിയതോടെ അവസാന ഓവറുകളിൽ റൺറേറ്റ് ഉയർന്നു. എന്നാൽ മാലിക്കിന്റെയും ആസിഫിന്റെയും ഇന്നിങ്സ് അധികംവൈകാതെ അവസാനിച്ചു. അമ്പത് ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാൻ 237 റൺസ് നേടിയത്.
ഇന്ത്യക്കായി യുസ്വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംമ്ര എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. ബാബർ അസ്സാമിനെ റൺഔട്ടിലൂടെയായിരുന്നു ഇന്ത്യ പുറത്താക്കിയത്. ഷൊയ്ബ് മാലിക് 78 റൺസ് നേടിയപ്പോൾ സർഫ്രാസ് 46 റൺസും നേടി.
ഇതോടെ സൂപ്പർ ഫോറിലെ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യയാണ് ടൂർണ്ണമെന്റിൽ മുന്നിൽ. സെപ്റ്റംബർ 25 ന് അഫ്ഗാനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
India vs Pakisthan Live Score
Rohit Sharma reaches a century too! It's his 19th in ODI cricket, drawing him level with Brian Lara, Mahela Jayawardene and Ross Taylor.
India need 18 more runs for victory. #PAKvIND
FOLLOW LIVE https://t.co/0SqS4ClLWD pic.twitter.com/9XATXRfFmx
— ICC (@ICC) September 23, 2018
11.38 PM – ക്യാപ്റ്റൻ രോഹിത് ശർമ്മക്കും സെഞ്ചുറി
11.28 PM – സെഞ്ചുറിക്ക് പിന്നാലെ ധവാൻ പുറത്ത്. റൺഔട്ടിലൂടെയാണ് ധവാനെ പാക്കിസ്ഥാൻ പുറത്താക്കിയത്
11.23 PM – ശിഖർ ധവാന് സെഞ്ചുറി
11.20 PM – ഏകദിനത്തിൽ 7000 റൺസ് ക്ലബ്ബിൽ ഇനി രോഹിത്തും.
11.15 PM – ഒരു എഷ്യൻ കപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്നവരുടെ പട്ടികയിൽ അഞ്ചാമനായി ധവാൻ
11.10 PM – 30 ഓവറിൽ 179 റൺസ് നേടി ഇന്ത്യ വിജയത്തിലേക്ക്
11.00 PM – ഓപ്പണിങ്ങിൽ വീണ്ടും റെക്കോർഡിട്ട് രോഹിത്തും ധവാനും. പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ട്
Highest opening p'ship for India vs Pak (ODIs):
164 R SHARMA – S DHAWAN Dubai 2018 *
159 S Ganguly – S Tendulkar Dhaka 1998
155 G Gambhir – V Sehwag Mirpur 2008
154 S Gavaskar – M Prabhakar Jamshedpur 1987#INDvPAK #AsiaCup2018— Deepu Narayanan (@deeputalks) September 23, 2018
10.52 PM – ഇന്നിങ്സിന്റെ പകുതി ഓവറുകൾ പിന്നിടുമ്പോൾ ക്രീസിൽ നിലയുറപ്പിച്ച് രോഹിതും ധവാനും
10.45 PM – ഇന്ത്യക്കായി ഏറ്റവുംകൂടുതൽ തവണ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത രണ്ടാമത്തെ സഖ്യമായി രോഹിത് – ധവാൻ കൂട്ടുകെട്ട്
Most 100+ opening partnerships in ODIs:
21 S Tendulkar – S Ganguly
16 A Gilchrist – M Hayden
15 G Greenidge – D Haynes
13 R SHARMA – S DHAWAN
12 S Tendulkar – V Sehwag#INDvPAK #AsiaCup2018— Deepu Narayanan (@deeputalks) September 23, 2018
10.40 PM – ക്യപ്റ്റൻ രോഹിത് ശർമ്മക്കും അർദ്ധസെഞ്ചുറി
Fluent half century for captain @ImRo45 as #TeamIndia look comfortable in the run-chase #INDvPAK #AsiaCup pic.twitter.com/6RkguKP5uK
— BCCI (@BCCI) September 23, 2018
10.30 PM – ടീം സ്കോർ 100 പിന്നിട്ട് ഇന്ത്യ. 20 ഓവർ പിന്നിടുമ്പോൾ ഇന്ത്യ വിക്കറ്റ് ഒന്നും നഷ്ടപ്പെടുത്താതെ 107 റൺസ് എടുത്തിട്ടുണ്ട്
10.20 PM – ധവാന് അർദ്ധസെഞ്ചുറി
10.10 PM – തുടക്കം ഗംഭീരമാക്കി ഇന്ത്യ.
10.00 PM – എഷ്യൻ കപ്പിൽ ഫോം തുടർന്ന് ശിഖർ ധവാൻ
09. 50 PM – അർദ്ധസെഞ്ചുറി പിന്നിട്ട് ഇന്ത്യയുടെ ഓപ്പണിങ് കൂട്ടുകെട്ട്
50-run opening stand between @ImRo45 and @SDhawan25. The pair looking well settled at the moment #TeamIndia #INDvsPAK #AsiaCup pic.twitter.com/tvnwwHQjov
— BCCI (@BCCI) September 23, 2018
09. 40 PM – ഇന്ത്യക്ക് മികച്ച തുടക്കം. പത്ത് ഓവർ പിന്നിടുമ്പോൾ ഇന്ത്യ വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ
53 റൺസെടുത്തിട്ടുണ്ട്
09. 20 PM -യുസ്വേന്ദ്ര ചാഹലിന് ഏകദിനത്തിൽ 50 വിക്കറ്റുകൾ
Fewest ODIs to 50 wkts for India:
23 Ajit Agarkar
24 Kuldeep Yadav
28 Jasprit Bumrah
29 Mohammed Shami
30 YUZUVENDRA CHAHAL– Three of those in the playing XI today#INDvPAK #AsiaCup2018
— Deepu Narayanan (@deeputalks) September 23, 2018
50 ODI wickets for @yuzi_chahal
Congratulations #TeamIndia #AsiaCup #INDvPAK pic.twitter.com/IiTCwnwGCk— BCCI (@BCCI) September 23, 2018
09.10 PM – ഇന്ത്യ മറുപടി ബാറ്റിങ് ആരംഭിച്ചു
08. 15 PM – പാക്കിസ്ഥാൻ ഭേതപ്പെട്ട സ്കോറിലേക്ക്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ പാകിസ്ഥാൻ 48 ഒാവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 228 റൺസ് എന്ന നിലയിലാണ്.
Massive wicket for India!
Shoaib Malik nicks it to MS Dhoni behind the stumps and is gone for 78! Bumrah with the wicket.
Pakistan 205/5 off 44 overs. #PAKvIND
FOLLOW LIVE https://t.co/0SqS4ClLWD pic.twitter.com/TqP9ThjF7t
— ICC (@ICC) September 23, 2018
08. 00 PM – പാക്കിസ്ഥാന് ആറാം വിക്കറ്റും നഷ്ടം. തകർത്തടിച്ച് മുന്നേറുകയായിരുന്ന ആസിഫ് അലിയെ ചാഹലാണ് പുറത്താക്കിയത്.
7. 50 PM – ഷൊയ്ബ് മാലിക്കും പുറത്ത്. 78 റൺസുമായി മുന്നേറുകയായിരുന്ന മാലിക്കിനെ ധോണിയുടെ കൈകളിൽ എത്തിച്ച ബുംമ്രയാണ് തേരോട്ടത്തിന് അവസാനം കുറിച്ചത്.
7.40 PM – പാക്കിസ്ഥാൻ പൊരുതുന്നു. തകർപ്പൻ ഫോമിൽ ഷൊയ്ബ് മാലിക്ക്.ഒടുവിൽ വിവരം ലഭിക്കുമ്പോൾ പാകിസ്ഥാൻ 40 ഒാവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 167 റൺസ് എടുത്തിട്ടുണ്ട്.

07. 30 PM – കരകയറുന്നതിനിടയിൽ പാക്കിസ്ഥാന് നാലാം വിക്കറ്റും നഷ്ടമായി. സർഫ്രാസിനെ കുൽദീപ് യാദവ് രോഹിത്തിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു
07. 20 PM – റൺറേറ്റ് ഉയർത്തി സർഫറാസ്-ഷൊയിബ് മാലിക് സഖ്യം. പാക്കിസ്ഥാൻ ടീം സ്കോർ ഉയരുന്നു
07. 10 PM – ഷൊയ്ബ് മാലിക്കിന് അർദ്ധസെഞ്ചുറി
07. 00 PM – പാക്കിസ്ഥാൻ തിരിച്ചുവരുന്നു
06. 50 PM – പാക്കിസ്ഥാൻ മത്സരത്തിലേക്ക് തിരിച്ചുവരുന്നു. അർദ്ധസെഞ്ചുറി പിന്നിട്ട സർഫറാസ്-ഷൊയിബ് മാലിക് സഖ്യമാണ് രക്ഷപ്രവർത്തനത്തിൽ
06. 40 PM – ആദ്യ ഇന്നിങ്സിന്റെ പാതി പിന്നിടുമ്പോൾ പാകിസ്ഥാൻ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 92 റൺസ് എടുത്തിട്ടുണ്ട്.
06. 30 PM –
06. 20 PM – കളിയുടെ നിയന്ത്രണം ഇന്ത്യക്ക്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ പാകിസ്ഥാൻ 20 ഒാവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 71 റൺസ് എടുത്തിട്ടുണ്ട്.
06. 10 PM –
3 down after 16 overs. #TeamIndia on the charge at the moment #INDvPAK #AsiaCup pic.twitter.com/kxVmkikUFr
— BCCI (@BCCI) September 23, 2018
06. 05 PM – പാക്കിസ്ഥാന് മൂന്നാം വുക്കറ്റും നഷ്ടമായി. ബാബർ അസ്സാമിനെ റൺഔട്ടിലൂടെയായിരുന്നു ഇന്ത്യ പുറത്താക്കിയത്
06. 00 PM – ഇന്ത്യ പിടിമുറുക്കുന്നു. 15 ഓവർ പിന്നിടുമ്പോൾ പാക്കിസ്ഥാൻ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 56 റൺസ് മാത്രമാണ് എടുത്തിരിക്കുന്നത്
05. 58 PM – അടിതെറ്റി ഫഖർ സമാൻ, ഇന്ത്യക്ക് രണ്ടാം വിക്കറ്റ്. കുൽദീപ് യാദവിന്റെ പന്ത് നേരിട്ട ഫഖർ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു.
05. 45 PM – പാക്കിസ്ഥാനെ പിടിച്ചുകെട്ടി ഇന്ത്യ. 10 ഓവർ പിന്നിടുമ്പോൾ പാക്കിസ്ഥാൻ ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 28 റൺസ് മാത്രമാണ് എടുത്തിരിക്കുന്നത്
05. 37 PM – ഒരിക്കൽ കൂടി രോഹിതും ഇന്ത്യയും ധോണിയിൽ വിശ്വാസമർപ്പിച്ചപ്പോൾ ഇന്ത്യക്ക് ആദ്യ വിക്കറ്റ്.
05. 34 PM – പാക്കിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടം, ഇമാം ഉൾ ഹക്കിനെ ചാഹൽ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു
05. 22 PM – വീണ്ടും മെയ്ഡിൻ ഓവർ: പാക്കിസ്ഥാനെതിരെയും ജസ്പ്രീത് ബുംമ്രയുടെ മെയ്ഡിൻ ഓവർ. തന്റെ ആദ്യ ഓവറിൽ തന്നെ പാക് താരത്തെ ബുംമ്ര അനങ്ങാൻ അനുവദിച്ചില്ല
05. 20 PM – പാക്കിസ്ഥാനെ വലിഞ്ഞുകെട്ടി ഇന്ത്യൻ പേസ് നിര. പാക്കിസ്ഥാൻ 5 ഓവറിൽ 15/0
05. 15 PM – പിറന്നാൾ ദിനത്തിൽ അമ്പാട്ടി റയ്ഡു ഇന്ന് പാകിസ്ഥാനെതിരെ 05. 15 PM – പിറന്നാൾ ദിനത്തിൽ അമ്പാട്ടി റയ്ഡു ഇന്ന് പാകിസ്ഥാനെതിരെ
Known for his aggressive batting, the middle-order batsman has represented India in 37 ODIs and has scored 1159 runs at a brilliant average of 50.39.
Happy birthday, @RayuduAmbati! pic.twitter.com/CE0T4aow4g
— ICC (@ICC) September 23, 2018
05.05 PM – ഇന്ത്യയുടെ പ്ലെയിങ് XI: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാൻ, അമ്പാട്ടി റായിഡു, ദിനേഷ് കാർത്തിക്, എം.എസ്.ധോണി, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചാഹൽ, കുല്‍ദീപ് യാദവ്.
Here's our Playing XI for the match.#INDvPAK pic.twitter.com/bbAtRvb87a
— BCCI (@BCCI) September 23, 2018
05.00 PM – ഇന്ത്യൻ ആക്രമണത്തിന് തുടക്കം കുറിച്ച് ഭുവനേശ്വർ കുമാർ ആദ്യ ഓവർ ആരംഭിച്ചു
04.35 PM – മാറ്റങ്ങളില്ലാതെയാണ് ഇരു ടീമുകളും സൂപ്പർ ഫോറിലെ രണ്ടാം പോരാട്ടത്തിനിറങ്ങുന്നത്
04.30 PM – ടോസ് നേടിയ പാക്കിസ്ഥാൻ ബാറ്റിങ് തിരഞ്ഞെടുത്തു