Asia Cup 2018: India vs Bangladesh Final, Live Cricket Score: ദുബായ്: ഏഷ്യാ കപ്പ് കിരീടത്തിൽ ഇക്കുറി ആരാണ് മുത്തമിടുക? ഏഴാം തവണയും ടീം ഇന്ത്യ ആ നേട്ടത്തിന് അരികെയാണ്. കന്നിക്കിരീടം തേടിയെത്തിയ ബംഗ്ലാ കടുവകൾ ചില്ലറക്കാരല്ല. ലോകക്രിക്കറ്റിൽ ആത്മവിശ്വാസവും ദൃഢനിശ്ചയവും കൈമുതലാക്കിയവരാണ് അവർ.
ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യയുടെ വിജയ ലക്ഷ്യം 223 റണ്‍സ്. ബംഗ്ലാദേശ് 222 ന് ഓള്‍ ഔട്ടാവുകയായിരുന്നു.
സെഞ്ച്വറി പ്രകടനം പുറത്തെടുത്ത ഓപ്പണ്‍ ലിറ്റണ്‍ ദാസിന്റെ പ്രകടനമാണ് ബംഗ്ലാദേശിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ലിറ്റണ്‍ 121 റണ്‍സെടുത്താണ് പുറത്തായത്. ആദ്യ വിക്കറ്റില്‍ ദാസും മെഹ്ദി ഹസനും ചേര്‍ന്ന് 120 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ മെഹ്ദി ഹസന്‍ പുറത്തായതോടെ ബംഗ്ലാദേശ് കളി മറക്കുകയായിരുന്നു.
മൂന്ന് വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മുന്നില്‍ നില്‍ക്കുന്നത്. നിര്‍ണായകമായ മെഹ്ദി ഹസന്റേതടക്കം രണ്ട് വിക്കറ്റുകളാണ് കേദാര്‍ ജാദവ് വീഴ്ത്തിയത്. ബുംറയും ചാഹലും ഓരോ വിക്കറ്റുകല്‍ വീഴ്ത്തിയപ്പോള്‍. ഭുവി വിക്കറ്റൊന്നും നേടിയില്ല. ബംഗ്ലാദേശ് നിരയില്‍ മെഹ്ദി ഹസന്‍ 32 ഉം സൗമ്യ സര്‍ക്കാര്‍ 33 ഉം റണ്‍സ് നേടി. ഇന്ത്യയുടെ മറുപടിയാണ് ഇനി കാണേണ്ടത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ 4–1 നാണക്കേട് മറക്കാനും ഇവിടെ കിരീടനേട്ടം അനിവാര്യം. ഓപ്പണർമാരായ രോഹിത് ശർമ (269 റൺസ്) ശിഖർ ധവാൻ (327 റൺസ്) എന്നിവർ മിന്നുന്ന ഫോമിലാണ്. എന്നതാണ് ഇന്ത്യയുടെ പ്രതീക്ഷ.
Asia Cup 2018: India vs Bangladesh Live Score
1.25 am: ഏഷ്യാ കപ്പ് ഇന്ത്യയ്ക്ക് ചരിത്രം ആവര്‍ത്തിച്ചു. വിധി നിര്‍ണയം അവസാന പന്തില്‍. മൂന്ന് വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം. ഇന്ത്യയുടെ ഏഴാമത്തെ ഏഷ്യാ കപ്പ് വിജയമാണ്. വിജയ റണ്‍സ് എടുത്തത് കേദാര്‍ ജാദവാണ്.
India win the Asia Cup!
They win by three wickets off the last ball!
A fitting end to a wonderfully exciting tournament. #AsiaCup
— ICC (@ICC) September 28, 2018
1.15 am: അവസാന ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് ആറ് റണ്‍സ്.
1.10 am: ഭുവനേശ്വർ പുറത്ത്. മുസ്തഫിസൂറിന്റെ പന്തില്‍ റഹീം ക്യാച്ച് ചെയ്യുകയായിരുന്നു. സ്കോർ 214-7. ജയിക്കാന്‍ 11 പന്തില്‍ നിന്നും 9 റണ്‍സ്. കുല്‍ദീപ് യാദവാണ് പുതിയ ബാറ്റ്സ്മാന്‍.
1.09 am: ജയിക്കാന്‍ രണ്ട് ഓവറില്‍ 9 റണ്‍സ്.
1.05 am: ജഡേജ പുറത്ത്. കീപ്പർ ക്യാച്ചിലൂടെയാണ് ജഡേജ പുറത്തായത്. സ്കോർ 212-6. പരിക്ക് മൂലം റിട്ടയർഡ് ഹർട്ടായ കേദാർ ജാദവ് മടങ്ങി വന്നു.
00.56 am: ഇന്ത്യ 200 കഴിഞ്ഞു. സ്കോർ 205-5. ജയിക്കാന്‍ 24 പന്തില്‍ നിന്നും 18 റണ്‍സ് വേണം.
00.51 am: 45 ഓവർ കഴിഞ്ഞു. ഇന്ത്യ 197-5 എന്ന നിലയിലാണ്. ജയിക്കാന്‍ 26 റണ്‍സ് വേണം.
00.35 am: 42 ഓവർ കഴിഞ്ഞപ്പോള്‍ സ്കോർ 186-5 എന്ന നിലയില്‍.
00.17 am: പരുക്ക് മൂലം കേദാർ റിട്ടയർട്ട് ഹർട്ടായി പുറത്തേക്ക്. ഭുവനേശ്വർ ക്രീസില്‍.
00.05 am: ധോണി പുറത്ത്. ഇന്ത്യയുടെ നില പരുങ്ങലില്‍.36 റണ്‍സുമായാണ് ധോണി പുറത്തായത്. ജഡേജയാണ് പുതിയ ബാറ്റ്സ്മാന്‍.
00,05 am: 36 ഓവറില്‍ ഇന്ത്യ 161-4 എന്ന നിലയില്‍. കേദാർ ജാദവിനെ പരുക്ക് ബുദ്ധിമുട്ടിക്കുന്നുണ്ട്.
11.50 pm: ഇന്ത്യൻ വിജയലക്ഷ്യം 94 പന്തിൽ 71 റൺസ്
11.40 pm: കേദാർ ജാദവ് ക്രീസിൽ
11.34 pm: ദിനേശ് കാർത്തിക് പുറത്ത്, ഇന്ത്യക്ക് നാലാം വിക്കറ്റും നഷ്ടം
11.23 pm: വിജയപാത തെളിച്ച് ധോണിയും കാർത്തിക്കും, അർദ്ധസെഞ്ചുറി പിന്നിട്ട് നാലാം വിക്കറ്റ് കൂട്ടുകെട്ട്
11.10 pm:
11.05 pm:
Bangladesh continue to fight, but India cross 100 – it's all to play for!
The huge wicket of Rohit Sharma has fallen for 48. Now MS Dhoni and Dinesh Karthik are together in the middle. #INDvBAN LIVE https://t.co/N0RVppXoLg#AsiaCup pic.twitter.com/91ZYAnDq4v
— ICC (@ICC) September 28, 2018
11.00 pm: ധോണിയുടെ തകർപ്പൻ ഫോറിൽ ഇന്ത്യൻ ടീം സ്കോർ സെഞ്ചുറിയിൽ
10.45 pm:
10.35 pm: ധോണി ക്രീസിൽ
10.33 pm: അർദ്ധസെഞ്ചുറിക്കരികിൽ വീണ് രോഹിത്, ഇന്ത്യക്ക് മൂന്നാം വിക്കറ്റ് നഷ്ടം
10.22 pm:
10.08 pm:
09.58 pm:
09.53 pm:
Bangladesh strike early, but captain Rohit Sharma is still there for India.
Shikhar Dhawan and Ambati Rayudu are both out, and India are 48/2 chasing 223 after 8 overs.
#INDvBAN LIVE https://t.co/N0RVppXoLg#AsiaCup pic.twitter.com/MBcjKeR3Uw
— ICC (@ICC) September 28, 2018
10.02 pm: ഇന്ത്യൻ റൺറേറ്റ് താഴുന്നു
09.50 pm: ദിനേശ് കാർത്തിക് ക്രീസിൽ
9.45 pm: ഇന്ത്യക്ക് ഇരട്ട പ്രഹരം. രണ്ടാം വിക്കറ്റും നഷ്ടം.2 റൺസെടുത്ത അമ്പാട്ടി റയ്ഡുവിനെയാണ് ഇക്കുറി നഷ്ടമായത്
9.35 pm: മറുപടി ബാറ്റിങിൽ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. 15 റൺസെടുത്ത ശിഖർ ധവാന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
9.15 pm: ഇന്ത്യ ബാറ്റിങ് ആരംഭിച്ചു. ആദ്യ ഓവറില്‍ തന്നെ രോഹിതും ധവാനും ഫോറുകള്‍ നേടി. സ്കോർ 10-0.
8.28 pm: ബംഗ്ലാദേശിന് അവസാന വിക്കറ്റും നഷ്ടമായി. റൂബലിനെ ബുംറ പുറത്താക്കുകയായിരുന്നു. ഇന്ത്യയുടെ വിജയ ലക്ഷ്യം 223.
8.25 pm: ബംഗ്ലാദേശിന് 9ാം വിക്കറ്റും നഷ്ടമായി. വീണ്ടും ഇന്ത്യയുടെ മാസ്മരികമായൊരു ഫീല്‍ഡിങ് പ്രകടനത്തിലാണ് ബംഗ്ലാദേശിന് വിക്കറ്റ് നഷ്ടമായത്. സ്കോർ 222. റായിഡുവും ധോണിയുമാണ് പുറത്താകലിന് പിന്നില്‍.
8.16 pm: ബംഗ്ലാദേശിന് എട്ടാം വിക്കറ്റ് നഷ്മമായി. ഇസ്ലാമിനെ മനീഷ് പാണ്ഡെ റണ്ണൌട്ട് ചെയ്യുകയായിരുന്നു. സ്കോർ 213-8, ഓവർ 47.
8.04 pm: ബംഗ്ലാദേശ് 200 കടന്നു. 45 ഓവർ പിന്നിടപ്പോള്‍ ബംഗ്ലാദേശ് 202-7 എന്ന നിലയിലാണ്.
7.55 pm: ബംഗ്ലാദേശിന് ഏഴാം വിക്കറ്റും നഷ്ടമായി. നായകന്‍ മൊർത്താസെയായണ് നഷ്ടമായത്. കുല്‍ദീപിന്‍റെ പന്തില്‍ ധോണി സ്റ്റംപ് ചെയ്യുകയായിരുന്നു. സ്കോർ 196-7.
7.48 pm: ഇടിമിന്നല്‍ വേഗത്തില്‍ ധോണിയുടെ സ്റ്റമ്പിങ് ലിറ്റണ്‍ ദാസ് പുറത്ത്.121 റണ്‍സുമായാണ് ലിറ്റണ്‍ പുറത്താകുന്നത്. കരിയറിലെ ആദ്യ സെഞ്ച്വറിയുമായാണ് ലിറ്റണ്‍ പുറത്താകുന്നത്. സ്കോർ 189-6.
നായകന്‍ മൊർത്താസയാണ് പുതിയ ബാറ്റ്സ്മാന്‍.
7.40 pm: 40 ഓവർ പിന്നിട്ടപ്പോള്‍ ബംഗ്ലാദേശ് സ്കോർ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തിട്ടുണ്ട്.
7.29 pm: കളിയുടെ നിയന്ത്രണം ഇന്ത്യയുടെ കെെയ്യില്‍. 37 ഓവറില്‍ ബംഗ്ലാദേശ് 163 റണ്‍സ് എടുത്തിട്ടുണ്ട്. ലിറ്റണും സർക്കാരും ക്രീസില്‍.
7.07 pm:വീണ്ടും ബംഗ്ലാദേശിന് തിരിച്ചടി. നാല് റണ്‍സെടുത്ത മഹമ്മദുള്ളയും പുറത്ത്.കുല്‍ദീപിന്‍റെ പന്തില്‍ ബുംറയ്ക്ക് ക്യാച്ച് നല്‍കിയാണ് മഹമ്മദുള്ള പുറത്തായത്.
7.05 pm: ബംഗ്ലാദേശ് സ്കോർ 150 കടന്നു. 31 ഓവറിലാണ് ബംഗ്ലാദേശ് 150 കടന്നത്. അതേസമയം, തുടരെ തുടരെയുള്ള വിക്കറ്റുകളും മികച്ച ഫീല്‍ഡിങും ഇന്ത്യയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നിരിക്കുകയാണ്. ലിറ്റണും ലിറ്റണും മഹമ്മദുള്ളയുമാണ് ക്രീസില്‍. ലിറ്റണ്‍ 102, മഹമ്മദുലള്ള നാലും റണ്‍സെടുത്തിട്ടുണ്ട്.
6.55 pm: ലിറ്റണ്‍ സെഞ്ച്വറി പൂർത്തിയാക്കി. ചാഹലിനെ സിംഗിളെടുത്താണ് ലിറ്റണ്‍ സെഞ്ച്വറി നേടിയത്. 86 പന്തില്‍ നിന്നുമാണ് ലിറ്റണിന്‍റെ സെഞ്ച്വറി. സ്കോർ 14-4.
It's a maiden ODI century for Liton Das in the Asia Cup final!
What a fabulous innings so far. #INDvBAN
FOLLOW LIVEhttps://t.co/N0RVppXoLg pic.twitter.com/mObXh7yp7b
— ICC (@ICC) September 28, 2018
6.52 pm: Sir Jadeja hits! ജഡേജയുടെ മാസ്മരിക ഫീല്‍ഡിങില്‍ പുതിയ ബാറ്റ്സ്മാന്‍ മുഹമ്മദ് മിഥുന്‍ പുറത്ത്. ചാഹലിന്‍റെ പന്തിലായിരുന്നു മിഥുന്‍ പുറത്തായത്. ലിറ്റണിന്‍റെ ഷോട്ട് സാഹസികമായി ചാടി പിടിയിലൊതുക്കിയ ജഡേജ ചാഹലിന് പന്തെറിഞ്ഞ് കൊടുക്കുകയായിരുന്നു. ചാഹല്‍ അനായാസം സ്റ്റംപ് ചെയ്തു. രണ്ട് റണ്‍സുമായാണ് മിഥുന്‍ പുറത്തായത്. സ്കോർ 140-4.
6.45 pm: വീണ്ടും കേദാർ. ബുംറയുടെ കെെയ്യില്‍ ക്യാച്ച് നല്‍കി റഹീം പുറത്തായി. ജാദവിന് രണ്ടാം വിക്കറ്റ്. സ്കോർ 137-3.
6.43 pm: മുഷ്ഫിഖൂർ റഹീമാണ് പുതിയ ബാറ്റ്സ്മാന്‍. ബംഗ്ലാദേശിന്‍റെ ഏറ്റവും മികച്ച ഫോമിലുള്ള ബാറ്റ്സ്മാനാണ് റഹീം. അതേസമയം, സെഞ്ച്വറിയോട് അടുത്ത (95) ലിറ്റണ്‍ കരുതലോടെയാണ് ബാറ്റ് ചെയ്യുന്നത്.
6.34 pm: എല്‍ബിഡബ്ല്യു, ഇമ്രുള്‍ കയസ് പുറത്ത്. ചാഹലിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു കയസ്. റിവ്യു വിളിച്ചെങ്കിലും അംപയറുടെ തീരുമാനം ശരിയാണെന്ന് തെളിയുകയായിരുന്നു. സ്കോർ 135-2.
6.24 pm: മെഹ്ദി ഹസന്‍ പുറത്ത്. കേദാർ ജാദവിനെ കൊണ്ടു വരാനുള്ള രോഹിത് ശർമ്മയുടെ നീക്കം വിജയം കണ്ടു. 32 റണ്‍സുമായാണ് ഹസന്‍ പുറത്താത്. റായിഡുവിന് ക്യാച്ച് നല്‍കിയാണ് ഹസന്‍ പുറത്തായത്. മറുവശത്ത് ലിറ്റണ്‍ ദാസ് തുടരുന്നത് ഇന്ത്യയ്ക്ക് ഭീഷണിയാണ്. 120 റണ്‍സായിരുന്നു ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റില്‍ കൂട്ടിച്ചേർത്തത്.
6.18 pm: തുടരെ തുടരെ ബൌണ്ടറികള്‍ നേടി ലിറ്റണ്‍ ദാസ് ഇന്ത്യയെ വെള്ളം കുടിപ്പിക്കുകയാണ്. ഗ്യാപ്പുകള്‍ നോക്കി കളിക്കുന്ന ദാസിനെ പിടിച്ചു കെട്ടാന്‍ ഇന്ത്യന്‍ ബൌളർമാർക്ക് സാധിക്കുന്നില്ല. 20 ഓവറില്‍ സ്കോർ 116. ലിറ്റണ്‍ 80 പിന്നിട്ടു. അതേസമയം, മറുവശത്തുള്ള മെഹ്ദി ഹസന്‍ പിന്‍സീറ്റിലിരുന്നാണ് കളിക്കുന്നത്.29 റണ്‍സാണ് ഹസന്‍റെ നേട്ടം. മികച്ചൊരു കൂട്ടുകെട്ടായി മാറുകയാണ് ഇത്.
6.10 pm: ബംഗ്ലാദേശ് സ്കോർ നൂറ് കടന്നു. സ്കോർ 96 ലെത്തി നില്‍ക്കെ മെഹ്ദി ഹസെ റണ്ണൌട്ട് ചെയ്യാനുള്ള അവസരം ലഭിച്ചെങ്കിലും തേർഡ് അംപയറുടെ പരിശോധനയില്‍ ബാറ്റ്സ്മാന്‍ ക്രീസിലെത്തിയതായി വ്യക്തമായി. സ്കോർ 102-0. ഏഷ്യാ കപ്പിലെ ബംഗ്ലാദേശിന്‍റെ ആദ്യ 100 റണ്‍സിന്‍റെ ഓപ്പണിങ് കൂട്ടികെട്ടാണ്.
5.57 pm: സ്പിന്നർമാരെ അവതരിപ്പിച്ചിട്ടും ബംഗ്ലാദേശ് റണ്ണൊഴുക്ക് തടയനാകാനുന്നില്ല. ജഡേജ്ക്കും കുല്‍ദിപിനും പ്രഹരം തുടരുന്നു.
5.49 pm: അർധ സെഞ്ച്വറി പൂർത്തിയാക്കി ലിറ്റണ്‍. രവീന്ദ്ര ജഡേജയെ അതിർത്തി കടത്തിയ ഫോറിലൂടെയാണ് ലിറ്റണ്‍ ഫിഫ്റ്റി തികച്ചത്. തൊട്ടടുത്ത പന്തില്‍ ലിറ്റണിനെ ക്യാച്ച് ചെയ്യാനുള്ള അവസരം ചാഹലിന് ലഭിച്ചെങ്കിലും പന്ത് ജഡ്ജ് ചെയ്യുന്നതിലെ പിഴവ് ക്യാച്ച് നഷ്ടമാക്കി.സ്കോർ 12 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 74.
05.42 pm: പത്ത് ഓവർ കഴിഞ്ഞു. പത്താം ഓവറില്‍ ഒരു റണ്‍സ് മാത്രമാണ് ഭുവി വിട്ടു കൊടുത്തത്. ബംഗ്ലാദേശ് സ്കോർ 65 ല്‍. വിക്കറ്റൊന്നും നഷ്ടമായിട്ടില്ല. അടുത്ത ഓവർ എറിയുന്നത് കുല്‍ദീപ് യാദവ്.
5.38 pm: ബംഗ്ലാദേശ് സ്കോർ 50 കടന്നു. 9 ഓവറില്‍ സ്കോർ 64. ലിറ്റണ്‍ 45 ല്‍.
5.31 pm: സിക്സ്! ചാഹലിനെ ലെഗ് സെെഡിലൂടെ സിക്സ് പറത്തി ലിറ്റണ്‍. ബംഗ്ലാദേശ് മികച്ച തുടക്കമാണ് കുറിച്ചിരിക്കുന്നത്. ആക്രമണ ശെെലിയിലാണ് ലിറ്റണ്‍ ബാറ്റ് വീശുന്നത്.
5.24 PM: റണ്ണൊഴുക്ക് തടയാനായി ചാഹലിനെ പന്തേല്‍പ്പിച്ച് രോഹിത്. ആറോവറില്‍ സ്കോർ 36-0. ആറ് റണ്‍സ് റണ്‍റേറ്റിലാണ് ബംഗ്ലാദേശ് മുന്നോട്ട് പോകുന്നത്.
5.20 pm: തുടരെ തുടരെയുള്ള ബൌണ്ടറികളിലൂടെ ലിറ്റണ്‍ ദാസ് നയം വ്യക്താക്കുന്നു. ഭുവനേശ്വറിന്‍റെ അഞ്ചാം ഓവറിലെ മൂന്നും നാലും പന്തുകള്‍ അതിർത്തി കടത്തി.
5.16 pm: 140 കിലോമീറ്റർ വേഗതയിലാണ് ബുംറ പന്തെറിയുന്നത്. നാലാം ഓവറിന്‍റെ അവസാന പന്ത് ഫോറടിച്ച് മെഹ്ദി ഹസന്‍. സ്കോർ 25-0.
5.13 pm: മൂന്ന് ഓവറില്‍ ബംഗ്ലാദേശ് സ്കോർ 13 ല്‍. ബുംറയും ഭുവനേശ്വറും പന്തെറിയുന്നു. ആക്രമണ സ്വഭാവമുള്ള ബാറ്റിങാമ് ലിറ്റണും മെഹ്ദി ഹസനും കാഴ്ച്ചെവെക്കുന്നത്.
5.04 pm: ആദ്യ ഓവറില്‍ ബംഗ്ലാദേശിന് മൂന്ന് റണ്‍സ്. വിക്കറ്റ് നഷ്ടമായില്ല. രണ്ടാം ഓവർ എറിയുന്നത് ബുംറ.
5.00 pm: ബംഗ്ലാദേശ് ബാറ്റിങ് ആരംഭിച്ചു. ലിറ്റണ്‍ ദാസും മെഹ്ദി ഹസനും ബാറ്റിങ് ഓപ്പണ്‍ ചെയ്യുന്നു. മെഹ്ദി ഹസന്‍റെ സ്ഥാനക്കയറ്റം ഉപകരിക്കുമോ എന്ന് കണ്ടറിയണം. ആദ്യ ഓവർ എറിയുന്നത് ഭുവനേശ്വർ കുമാർ.
4.55 pm: താരങ്ങള്‍ ദേശീയ ഗാനത്തിനായി മെെതാനത്തേക്ക്.
4.42 pm: ഇന്ത്യന്‍ ടീം; രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായിഡു, കേദാര്‍ ജാദവ്, എംഎസ് ധോണി, ദിനേശ് കാര്‍ത്തിക്, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ
ബംഗ്ലാദേശ്: ലിറ്റണ്‍ ദാസ്, സൗമ്യ സര്‍ക്കാര്‍, മുഹമ്മദ് മിഥുന്‍, മുഷ്ഫിഖൂര്‍ റഹീം, ഇമ്രുള്‍ കൈസ്, മുഹമ്മദുള്ള, മെഹ്ദി ഹസന്‍, മഷ്‌റഫെ മൊര്‍ത്താസ, നസ്മുള്‍ ഇസ്ലാം, റുബല്‍ ഹുസൈന്‍, മുസ്താഫിസൂര്‍ റഹ്മാന്‍.
4.31 pm: ടോസ് ഇന്ത്യയ്ക്ക്. രോഹിത് ശർമ്മ ബൌളിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ കളിയില്‍ ഇല്ലാതിരുന്ന അഞ്ച് പേരും മടങ്ങിയെത്തി ഇന്ത്യന്‍ ടീമില്‍. ബംഗ്ലാദേശ് ടീമില്‍ ഒരു മാറ്റം.
4.30 pm: ടോസിനായി ക്യാപ്റ്റന്മാർ മെെതാന മധ്യത്തിലേക്ക്.
4.20 pm: അല്‍പ്പസമയത്തിനകം ടോസ് ഇടും. താരങ്ങള്‍ സ്റ്റേഡിയത്തിലെത്തി കഴിഞ്ഞിരിക്കുന്നു.
3.00 pm: പരിക്കാണ് ബംഗ്ലാദേശിന്റെ പ്രധാന വെല്ലുവിളി. സൂപ്പർ താരങ്ങളായ ഓപ്പണർ തമിം ഇക്ബാലും, ഓൾറൗണ്ടർ ഷക്കിബ് അൽ ഹസനും പരുക്കുമൂലം കളിക്കാനാകില്ല.
2.30 pm: ഏഴാം തവണ കിരീടത്തിൽ മുത്തമിടാനാണ് ഇന്ത്യയുടെ ശ്രമം. എന്നാൽ കന്നി കിരീടം എന്ന ഇനിയും സാർത്ഥകമാകാത്ത മോഹവുമായാണ് കടുവകൾ എത്തിയിരിക്കുന്നത്. ഏഷ്യാ കപ്പിൽ മൂന്നാം ഫൈനൽ കളിക്കുന്ന ബംഗ്ലദേശ് കിരീടനേട്ടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.
2.00 pm: മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാനും തുടക്കം പാളി. മൂന്നിന് രണ്ട്, 18നു മൂന്ന് എന്ന് തകർന്ന അവരെ ഓപ്പണർ ഇമാം ഉൽ ഹഖും (83) ശുഐബ് മാലിക്കും (30) ചേർന്ന് 67 റൺസ് കൂട്ടുകെട്ടിലൂടെ മത്സരത്തിലേക്കു തിരിച്ചുകൊണ്ടുവന്നു. പക്ഷേ, വിക്കറ്റുകൾ തുടരെ നഷ്ടമായതോടെ പാക്കിസ്ഥാൻ ഫൈനൽ കാണാതെ പുറത്തായി.
1.45 pm: സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ മുഷ്ഫിഖുറിന്റെയും (99) മുഹമ്മദ് മിഥുന്റെയും (60) ബാറ്റിങ് മികവിൽ ബംഗ്ലദേശ് 240 റൺസിന്റെ വിജയലക്ഷ്യമാണു പാക്കിസ്ഥാനു നൽകിയത്. 12നു മൂന്ന് എന്ന ദയനീയ നിലയിൽനിന്ന് 144 റൺസ് കൂട്ടുകെട്ടിലൂടെ ഇവർ ടീമിനെ രക്ഷിക്കുകയായിരുന്നു.
1.30 pm: ഇന്ത്യ – പാക്ക് ഫൈനൽ സാധ്യതയുടെ അമിതാവേശം ചോർത്തിയത് ബംഗ്ലാദേശാണ്. നിർണ്ണായകമായ മത്സരത്തിൽ പാക്കിസ്ഥാനെ 37 റൺസിനാണ് ബംഗ്ലാദേശ് അടിയറവ് പറയിച്ചത്.