ദുബായ്: എഷ്യകപ്പ് ക്രിക്കറ്റിൽ സൂപ്പർ ഫോറിലെ അവസാന പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് സമനില. അവസാന ഓവറിന്റെ അഞ്ചാം പന്ത് വരെ നീണ്ട മത്സരത്തിനൊടുവിലാണ് ഇരുടീമുകളും സമനിലയിൽ പിരിഞ്ഞത് . അഫ്ഗാൻ ഉയർത്തിയ 253 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 252 റൺസിന് പുറത്താകുകയായിരുന്നു.

സെഞ്ചുറി കൂട്ടുകെട്ട് തീർത്ത ഓപ്പണർമാരായ രാഹുലും റയ്ഡുവും ഇന്ത്യക്ക് മികച്ച തുടക്കം നൽകിയെങ്കിലും ഇരുവരും പുറത്തായതോടെ ഇന്ത്യൻ പ്രതീക്ഷകളും അവസാനിച്ചു. മധ്യനിരയും ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞതോടെ ഇന്ത്യ പരാജയം ഉറപ്പിക്കുകയായിരുന്നു. അവാസാന ഓവറിൽ രക്ഷകനായി ജഡേജ എത്തിയെങ്കിലും വിജയം അകന്നുനിന്നു.

ഇന്ത്യൻ സ്കോറേഴ്സ് -ലോകേഷ് രാഹുൽ 60(66), അമ്പാട്ടി റയ്ഡു 57(49),ദിനേശ് കാർത്തിക് 44(66), ജഡേജ 25(34)

സെഞ്ചുറി നേടിയ ഷെഹ്സാദിന്റെയും അർദ്ധസെഞ്ചുറി നേടിയ നബിയുടെയും പ്രകടനമാണ് അഫ്ഗാനിസ്ഥാന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ടോസ് നേടിയ അഫ്ഗാൻ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.അഫ്ഗാനിസ്ഥാന് വേണ്ടി അഫ്താബ് അലാം, മുഹമ്മദ് നബി, റാഷിദ് ഖാൻ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.

അഫ്ഗാൻ സ്കോറേഴ്സ് – മുഹമ്മദ് ഷെഹ്സാദ് 124 (116), മുഹമ്മദ് നബി 64(56)

പ്രമുഖ താരങ്ങൾക്ക് വിശ്രമം നൽകി ക്യാപ്റ്റൻ കൂൾ ധോണിയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഇന്ത്യയുടെ യുവബോളിങ്നിര അഫ്ഗാനിസ്ഥാനുമുന്നിൽ തകരുകയായിരുന്നു. അരങ്ങേറ്റ മത്സരത്തിൽ തന്നെ അടിവാങ്ങികൂട്ടിയ ദീപക് ചാഹർ ഉൾപ്പടെയുള്ള പേസർമാരാണ് അഫ്ഗാൻ ആക്രമണത്തിന് ഇരയായത്.

തുടക്കം മുതൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണെങ്കിലും ഷെഹ്സാദും നബിയും ക്രീസിൽ ഉറച്ചു നിൽക്കുകയായിരുന്നു. ഇന്ത്യയുടെ യുവ പേസർമാരെ ഇരുവരും ചേർന്ന് പഞ്ഞിക്കിട്ടതോടെ അഫ്ഗാൻ സ്കോർ ഉയർന്നു. നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് അഫ്ഗാനിസ്ഥാൻ 252 റൺസെടുത്തത്.

പിന്നിടെത്തിയ സ്പിൻ നിരക്ക് മാത്രമാണ് റൺറേറ്റ് നിയന്ത്രിക്കാനും വിക്കറ്റുകൾ വീഴ്‍ത്താനും സാധിച്ചത്. ഇന്ത്യക്കായി രവീന്ദ്ര ജഡേജ മൂന്നും, കുൽദീപ് യാദവ് രണ്ടും, കേദാർ ജാദവ്,ഖലീൽ അഹമ്മദ്, ദീപക് ചാഹർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‍ത്തി.

പാക്കിസ്ഥാനെതിരെയും ബംഗ്ലാദേശിനെതിരെയും അവസാന നിമിഷം കൈവിട്ട വിജയം ഇന്ത്യക്കെതിരെ തിരികെപിടിക്കാമെന്ന ആത്മവിശ്വാസത്തിലിറങ്ങിയ അഫ്ഗാന്റെ വിജയദാഹമടക്കാൻ കഴിയാതെയാണ് മത്സരം അവസാനിച്ചത്. അട്ടിമറി വീരന്മാർ, കുഞ്ഞന്മാർ എന്നീ പട്ടങ്ങൾ വലിച്ചെറിഞ്ഞ് മികച്ച പ്രകടനം പുറത്തെടുക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റിൽ താരങ്ങൾ തന്നെയാണ്.

India vs Afganistan Live

12:35 AM – അരങ്ങേറ്റക്കാരൻ ദീപക് ചാഹറും പുറത്ത്

12:15 AM –

12:12 AM – കാർത്തിക് പുറത്ത്. ഇന്ത്യൻ വിജയപ്രതീക്ഷകൾക്ക് മങ്ങൽ

12:10 AM – കേദാർ ജാതവും പുറത്ത്. റൺഔട്ടിലൂടെയാണ് താരത്തെ പുറത്താക്കിയത്

12:05 AM – ഇന്ത്യക്ക് വിജയിക്കാൻ 70 പന്തിൽ നിന്നും 49 റൺസ് കൂടിവേണം

12:00 AM –

11:55 PM – 200 പിന്നിട്ട് ഇന്ത്യൻ ടീം സ്കോർ

11:50 PM – 35 ഓവർ പിന്നിടുമ്പോൾ ഇന്ത്യ

11:45 PM – വിജയപ്രതീക്ഷ നൽകി കാർത്തിക്കും ജാതവും നിലയുറപ്പിക്കുന്നു

11:40 PM – ഇന്ത്യക്ക് വിജയിക്കാൻ 100 പന്തിൽ നിന്നും 71 റൺസ് കൂടിവേണം

11:30 PM – മനീഷ് പാണ്ഡെ പുറത്ത്.അഫ്താബ് എറിഞ്ഞ പന്ത് പാണ്ഡെയുടെ ബാറ്റിൽ തട്ടി ഷെഹ്സാദിന്റെ കൈയ്യിൽ എത്തുകയായിരുന്നു

11:21 PM – ഓവർ 31.1 – 1 റൺസ്/നോബോൾ
ഓവർ 31.2 – 0 റൺസ്
ഓവർ 31.3 – വിക്കറ്റ് , മനീഷ് പാണ്ഡെ പുറത്ത്.അഫ്താബ് എറിഞ്ഞ പന്ത് പാണ്ഡെയുടെ ബാറ്റിൽ തട്ടി
ഷെഹ്സാദിന്റെ കൈയ്യിൽ എത്തുകയായിരുന്നു
ഓവർ 31.4 – 4 റൺസ്
ഓവർ 31.5 – 2 റൺസ്
ഓവർ 31.6 – 0 റൺസ്
11:15 PM – ഇന്ത്യക്ക് വിജയിക്കാൻ 120 പന്തിൽ നിന്നും 89 റൺസ് കൂടിവേണം

11:10 PM – മനീഷ് പാണ്ഡെ ക്രീസിൽ

11:05 PM – മൂന്നാം വിക്കറ്റ് നഷ്ടമായി ഇന്ത്യ, ക്യാപ്റ്റൻ ധോണിയും പുറത്ത്

11:00 PM – ഇന്ത്യൻ ഇന്നിങ്സിന്റെ പാതി ഓവറുകൾ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 140 റൺസെടുത്തിട്ടുണ്ട്

10:45 PM – ധോണി ക്രീസിൽ

10:40 PM – ഇന്ത്യക്ക് രണ്ടാം പ്രഹരമേൽപ്പിച്ച് രാഹുലിനെ വിക്കറ്റിന് മുന്നിൽ കുടുക്കി റാഷിദ്

10:35 PM –

10:32 PM – ദിനേശ് കാർത്തിക് ക്രീസിൽ

10:30 PM – കെ എൽ രാഹുലിന് അർദ്ധസെഞ്ചുറി

10:21 PM – അർദ്ധസെഞ്ചുറി പിന്നലെ റയ്‍ഡു പുറത്ത്. നബിയുടെ ഓവറിൽ നജിബുള്ളക്ക് ക്യാച്ച് നൽകിയാണ് റയ്‍ഡു ക്രീസ് വിട്ടത്

10:16 PM – അമ്പാട്ടി റയ്‍ഡുവിന് അർദ്ധസെഞ്ചുറി

10:05 PM –

09:55 PM – പത്ത് ഓവർ പിന്നിടുമ്പോൾ വിക്കറ്റൊന്നും നഷ്ടപ്പെടാതെ ഇന്ത്യ 64 റൺസ് നേടിയിട്ടുണ്ട്

09:45 PM – നന്നായി തുടങ്ങി റയ്‍ഡുവും രാഹുലും ഒമ്പത് ഓവറിൽ അർദ്ധസെഞ്ചുറി പിന്നിട്ട് ഒന്നാം വിക്കറ്റ് കൂട്ടുകെട്ട്

09:35 PM – അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് മികച്ച തുടക്കം

09:30 PM –

09:15 PM – ഇന്ത്യ മറുപടി ബാറ്റിങ് ആരംഭിച്ചു

08:35 PM – ഇന്ത്യൻ വിജയലക്ഷ്യം 253 റൺസ്

08:10 PM – അവസാന ഓവറുകളിൽ തകർത്തടിച്ച് അഫ്ഗാനിസ്ഥാൻ

08:07 PM – അഫ്ഗാനിസ്ഥാന് ഏഴാം വിക്കറ്റും നഷ്ടം. നജിബുള്ളയെ ജഡേജ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു

08:05 PM –

08:00 PM – മുഹമ്മദ് നബിക്ക് അർദ്ധസെഞ്ചുറി

07:55 PM –

07:50 PM – മികച്ച വിജയലക്ഷ്യമൊരുക്കാൻ അഫ്ഗാനിസ്ഥാൻ പൊരുതുന്നു

07:40 PM – സെഞ്ചുറിയുമായി മുന്നേറിയ അഫ്ഗാനിസ്ഥാൻ താരം ഷെഹ്സാദും പുറത്ത്. കേദർ ജാദവ് താരത്തെ ദിനേശ് കാർത്തിക്കിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു

07:35 PM – ഷെഹ്സാദിന്റെ സെഞ്ചുറി ആഘോഷം

07:30 PM – അഫ്ഗാനിസ്ഥാൻ സ്കോർബോർഡിൽ വീണ്ടും ചലനം സൃഷ്ടിച്ച് ഷെഹ്സാദും നബിയും

07:25 PM – ആഞ്ഞടിച്ച് ഷെഹ്സാദും നബിയും, അഫ്ഗാനിസ്ഥാൻ സ്കോർബോർഡിൽ വീണ്ടും ചലനം

07:15 PM – ഇന്ത്യൻ നിരയിൽ ഇന്ന് കളിക്കുന്നത് നാല് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്മാർ
1.മഹേന്ദ്ര സിങ് ധോണി
2.ദിനേശ് കാർത്തിക്
3.അമ്പാട്ടി റയ്‍ഡു
4.കെ എൽ രാഹുൽ

07:05 PM – കളി നിയന്ത്രണവിധേയമാക്കി ഇന്ത്യൻ ബോളർമാർ. 30 ഓവറിൽ അഫ്ഗാനിസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 113 റൺസ് എന്ന നിലയിലാണ്

07:00 PM – ഷെഹ്സാദിന് സെഞ്ചുറി; അഫ്ഗാനിസ്ഥാന് ഭേദപ്പെട്ട സ്കോർ

06:40 PM – റൺറേറ്റ് കുറയുന്നു. അഫ്ഗാൻ ഇന്നിങ്സിന്റെ പകുതി ഓവറുകൾ പിന്നിടുമ്പോൾ

06:30 PM

06:25 PM – 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാൻ സ്കോർ 103

06:20 PM – തുടർച്ചയായ കൂറ്റൻ അടികൾ സെഞ്ചുറി പിന്നിട്ട് അഫ്ഗാൻ; സെഞ്ചുറിക്കരികിൽ ഷെഹ്സാദ്

06:15 PM – ഒറ്റക്ക് മുന്നേറി ഷെഹ്സാദ്

06:10 PM – അടുത്ത പന്തിൽ അസ്‍റിനെയും പുറത്താക്കി കുൽദീപ്, അസ്‍ഗർ ഗോൾഡൻ ഡക്ക്

06:08 PM – ഒരിക്കൽ കൂടി ധോണിയുടെ മിന്നൽ സ്റ്റംബിങ്; കുൽദീപിന്റെ പന്തിൽ റൺസൊന്നും എടുക്കാതെ ഷാഹിദി പുറത്ത്

06:05 PM – ഒരറ്റത്ത് നിലയുറപ്പിച്ച് ഷെഹ്സാദ്, രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി അഫ്ഗാൻ സ്കോർ 81 റൺസ്

06:00 PM – ജഡേജയുടെ രണ്ടാം പ്രഹരം; അഫ്ഗാന് രണ്ടാം വിക്കറ്റും നഷ്ടമായി

05:58 PM – ഇന്ത്യൻ നിരയിൽ ഇന്ന് കളിക്കുന്നത് നാല് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്മാർ
1.മഹേന്ദ്ര സിങ് ധോണി
2.ദിനേശ് കാർത്തിക്
3.അമ്പാട്ടി റയ്‍ഡു
4.കെ എൽ രാഹുൽ

05:53 PM – വീണ്ടും ധോണിയുടെ മിന്നൽ സ്റ്റംബിങ്, അഫ്ഗാന് ആദ്യ വിക്കറ്റ് നഷ്ടമായി

05:50 PM – അഫ്‍ഗനിസ്ഥാന് മികച്ച തുടക്കം, പത്ത് ഓവറിൽ 63 റൺസ്

05:45 PM – ഷെഹ്സാദിന് അർദ്ധസെഞ്ചുറി; അഫ്ഗാൻ കുതിക്കുന്നു

05:40 PM – അഫ്ഗാനെതിരെ കളിക്കുന്ന ഇന്ത്യൻ ടീമിൽ അഞ്ച് ചെന്നൈ സൂപ്പർ കിങ്സ് താരങ്ങൾ

05:35 PM – ഇന്ത്യൻ നിരയിൽ വിശ്രമം അനുവദിച്ച താരങ്ങൾ – രോഹിത് ശർമ,ശിഖർ ധവാൻ,യുസ്‍വേന്ദ്ര ചാഹൽ,ഭുവനേശ്വർ കുമാർ,ജസ്‍പ്രീത് ബുംമ്ര

05:30 PM – ഖലീൽ അഹമ്മദിന് മെയ്‍ഡിൻ ഓവർ

05:25 PM – ഇന്ത്യക്കെതിരെ അഫ്ഗാന് മികച്ച തുടക്കം, ആദ്യ അഞ്ച് ഓവറുകൾ പിന്നിടുമ്പോൾ അഫ്ഗാൻ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 35 റൺസെടുത്തിട്ടുണ്ട്

05:20 PM – ബൌണ്ടറി ലൈനിൽ യുവബോളർമാർക്ക് ഉപദേശവുമായി ഭുവനേശ്വർ കുമാർ

05:10 PM – അരങ്ങേറ്റ മത്സരത്തിന്റെ സമ്മർദ്ദത്തിൽ കളി മറന്ന് ഇന്ത്യൻ ബോളിങ് നിര

05:05 PM – ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച് ദീപക് ചാഹർ

05:00 PM – അഫ്ഗാൻ ബാറ്റിങ് ആരംഭിച്ചു. ഇന്ത്യൻ ആക്രമണത്തിന് തുടക്കം കുറിച്ചത് യുവതാരം ഖലീൽ അഹമ്മദ്

04:50 PM – 200-ാം മത്സരത്തിൽ ക്യപ്റ്റനായി ധോണി

04:40 PM – ടീമിൽ വമ്പൻ അഴിച്ചുപണിയുമായി ഇന്ത്യ. ധോണി ക്യാപ്റ്റൻ, പ്രമൂഖ താരങ്ങൾക്ക് വിശ്രമം

04:36 PM – ടോസ് നേടിയ അഫ്ഗാൻ ബാറ്റിങ് തിരഞ്ഞെടുത്തു

കളി നടക്കുന്നതെവിടെ?

ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏഷ്യാ കപ്പ് സൂപ്പര്‍ ഫോര്‍ മത്സരം അരങ്ങേറുന്നത്.

എത്ര മണിക്കാണ് കളി ആരംഭിക്കുക?

ഏഷ്യാ കപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം വൈകിട്ട് അഞ്ച് മണിക്ക് ആരംഭിക്കും. നാലരയോടെ ടോസ് ഇടും. മൂന്നരയോടെ തന്നെ ചാനലുകളില്‍ സംപ്രേക്ഷണം ആരംഭിക്കും.

എവിടെ കാണാം കളി?

സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 എച്ച്ഡി എന്നീ ചാനലുകളില്‍ ഇംഗ്ലീഷ് കമന്ററിയോടെയും സ്റ്റാര്‍ സ്‌പോര്‍ട്‌സ് മൂന്നിലും മൂന്ന് എച്ച്ഡിയിലും ഹിന്ദി കമന്ററിയോടെയും കളി കാണാം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook