ചൈന: ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ആദ്യ ദിനം ഇന്ത്യക്ക് ആശ്വാസവും നിരാശയും. വനിത സിംങ്കിൾസ് മത്സരത്തിൽ പി.വി സിന്ധു ആദ്യ റൗണ്ടിൽ ജയിച്ചു കയറിയപ്പോൾ സൈന നെഹ്‌വാൾ ആദ്യ മത്സരത്തിൽ തോറ്റ് പുറത്തായി. പുരുഷ വിഭാഗം സിംഗിൾസിൽ ഇന്ത്യൻ താരം അജയ് ജയറാം രണ്ടാം റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്.

മൂന്നാം സീഡായ പി.വി സിന്ധു ഇന്ത്വാനേഷ്യയുടെ ദിനാർ ദ്യാഹിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് പരാജയപ്പെടുത്തിയത്. 31 മിനുറ്റ് നീണ്ട മത്സരത്തിൽ അനായാസമായാണ് സിന്ധു ജയിച്ചു കയറിയത് . സ്കോർ 21-8,21-18. ജപ്പാൻ താരം സയാക്കോ സാറ്റോയോട് 3 സെറ്റ് നീണ്ട മാരത്തോൺ പോരാട്ടത്തിന് ഒടുവിലാണ് ഇന്ത്യൻ താരം സൈന നേഹ്‌വാൾ കീഴടങ്ങിയത്, സ്കോർ 21-18,18-21,21-18.

പുരുഷ സിംഗിൾസിൽ ചൈനയുടെ ഹൊവേയ് ടിയാനെ മൂന്ന് സെറ്റു നീണ്ട പോരാട്ടത്തിന് ഒടുവിലാണ് അജയ് ജയറാം ജയിച്ചു കയറിയത്. സ്കോർ 21-18, 18-21,21-19. അതേ സമയം ഡബിൾസ് മത്സരങ്ങളിൽ ഇന്ത്യൻ ജോഡികൾ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. മികസഡ് ഡബിൾസിൽ മത്സരിച്ച സിക്കി റെഡ്ഡി – പ്രണവ് ചോപ്ര സഖ്യവും, പുരുഷ ഡബിൾസിൽ മത്സരിച്ച മനു അട്രി- സുമീത് റെഡ്ഡി സഖ്യവും, വനിത ഡബിൾസിൽ മത്സരിച്ച അശ്വനി പൊന്നപ്പ- സിക്കി റെഡ്ഡി സഖ്യവും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ