/indian-express-malayalam/media/media_files/2026/02/28/sanju-samson-r-ashwin-2026-02-28-12-56-54.jpg)
Sanju Samson T20 World Cup: ടി20 ലോകകപ്പിൽ സെഞ്ചുറി നേടി, അതല്ലെങ്കിൽ മാച്ച് വിന്നിങ് ഇന്നിങ്സോടെ സഞ്ജു സാംസൺ ഫിനിഷ് ചെയ്യുന്നത് കാണാനാണ് ആഗ്രഹിക്കുന്നതെന്ന് ഇന്ത്യൻ മുൻ സ്പിന്നർ ആർ അശ്വിൻ. സഞ്ജു അത് അർഹിക്കുന്നുണ്ട് എന്ന് അശ്വിൻ പറഞ്ഞു.
അശ്വിന്റെ വാക്കുകൾ ഇങ്ങനെ, "രണ്ട് വശങ്ങളിൽ നിന്നാണ് ഞാനിത് നോക്കി കാണുന്നത്. എനിക്കറിയാവുന്ന സഞ്ജു സാംസൺ, എന്തിനെല്ലാം പ്രാപ്തനാണെന്ന് എനിക്കറിയാവുന്ന സഞ്ജു സാംസൺ. ഈ ലോകകപ്പിൽ സിംബാബ് വെക്കെതിരായ മത്സരത്തോടെ ഓപ്പണിങ്ങിലെ പ്രശ്നത്തിന് ഇന്ത്യ പരിഹാരം കണ്ടെത്തി കഴിഞ്ഞു. നമുക്ക് മികച്ച തുടക്കം ലഭിച്ചു. ഇവിടം മുതൽ സഞ്ജു 15 പന്തിൽ 28 റൺസ് അല്ലെങ്കിൽ 16 പന്തിൽ 30 റൺസ് നേടിയാൽ, അല്ലെങ്കിൽ അതിലധികമോ ഫൈനൽ വരെ നേടിയാൽ പിന്നെ സഞ്ജുവിന്റെ ജോലി കഴിഞ്ഞു," അശ്വിൻ ചൂണ്ടിക്കാണിച്ചു.
Also Read: അച്ഛന്റെ ചിതയൊടുങ്ങും മുൻപേ റിങ്കു ക്രീസിലേക്ക്; കണ്ണീരിലും തളരാതെ രാജ്യത്തിനായി തിരിച്ചെത്തുന്നു
സഞ്ജുവിന്റെ കാര്യത്തിലുള്ള വ്യക്തിപരമായ ആഗ്രഹവും അശ്വിൻ വെളിപ്പെടുത്തി. ടൂർണമെന്റ് മുൻപോട്ട് പോകുംകോറും സഞ്ജുവിന് സ്കോർ ഉയർത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അശ്വിൻ പറഞ്ഞു. "സഞ്ജു എന്ന വ്യക്തി ക്രീസിൽ കൂടുതൽ സമയം നിന്ന് കൂറ്റൻ സ്കോർ കണ്ടെത്തുന്നത് കാണാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. ഇതിലും മികച്ചൊരു അവസരം സഞ്ജുവിന് ഇനി കിട്ടാനില്ല."
"ഒരുപാട് വർഷത്തെ കഠിനാധ്വാനത്തിന് ശേഷം ഇങ്ങനെയൊരു വേദിയിലേക്ക് വരുമ്പോൾ അവിടെ തിളങ്ങേണ്ടതുണ്ട്. ഇനി തോറ്റാലും നിങ്ങൾക്ക് പറയാം നിങ്ങൾ ശ്രമച്ചതിന് ശേഷമാണ് തോറ്റതെന്ന്. സെഞ്ചുറിയോടെ സഞ്ജു ഈ ലോകകപ്പ് ഫിനിഷ് ചെയ്യണം. അതാണ് ഞാൻ ആഗ്രഹിക്കുന്നത്," അശ്വിൻ പറഞ്ഞു.
സൂപ്പർ 8ലെ ഇന്ത്യയുടെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് തോറ്റതോടെയാണ് ടീം മാനേജ്മെന്റ് ബാറ്റിങ് പൊസിഷനിൽ അഴിച്ചുപണി നടത്തിയത്. ഇതോടെ അഭിഷേകിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്ത സഞ്ജു 15 പന്തിൽ നിന്ന് 24 റൺസ് എടുത്ത് പുറത്തായി. നമീബയക്കെതിരെ എട്ട് പന്തിലാണ് സഞ്ജു സാംസൺ 22 റൺസ് നേടിയത്. ഇതോടെ പവർപ്ലേയിൽ ഇന്ത്യ ആഗ്രഹിക്കുന്ന തുടക്കമാണ് സഞ്ജു നൽകുന്നത് എന്ന അഭിപ്രായങ്ങൾ ശക്തമായി.
Read More: ആദ്യം ബാക്ക്ഫൂട്ടിൽ നിന്ന് ലോങ് ഓഫീലേക്ക് 6; വീണ്ടും തുടക്കം മുതലാക്കാനാവാതെ സഞ്ജു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us