മുംബൈ: ഇന്ത്യക്ക് എതിരായ ഏകദിന പരമ്പര നഷ്ടമായതിന് പിന്നാലെ ഓസ്ട്രേലിയക്ക് വീണ്ടും തിരിച്ചടി. ഓസീസ് ടീമിലെ പ്രധാന താരത്തിനേറ്റ പരിക്കാണ് ഓസ്ട്രേലിയൻ ടീമിന് കനത്ത പ്രഹരമായത്. ടീമിലെ സ്പെഷ്യലിസ്റ്റ് സ്പിന്നറായ ആഷ്ടൺ ആഗറാണ് പരിക്കിനേ തുടർന്ന് നാട്ടിലേക്ക് മടങ്ങിയത്. ഇന്നലെ നടന്ന മത്സരത്തിൽ ഫീൽഡിങ്ങിനിടെ ആഗറിന്റെ കൈവിരൽ ഒടിഞ്ഞിരുന്നു.

രോഹിത്ത് ശർമ്മയുടെ ഷോട്ട് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ആഗറിന്റെ കൈവിരൽ ഒടിഞ്ഞത്. ഡൈവ് ചെയ്ത ആഗറിന്റെ കൈവിരൽ നിലത്ത് കുത്തുകയായിരുന്നു. തെന്നി നീങ്ങുന്നതിനിടെ കൈവിരൽ ദേഹത്തിന് അടിയിൽ പെട്ടതോടെയാണ് വിരൽ ഒടിഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ