മെൽബൺ: ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് ഓസ്ട്രേലിയ സ്പിൻ ബോളർ ആഷ്ടൺ ആഗറിനെ തിരിച്ചു വിളിച്ചു. പുതുമുഖ താരമായ മിച്ചൽ സ്വെപ്സണും ടീമിൽ ഇടം നേടി. ഇവരുൾപ്പെടെ നാലു സ്പിന്നർമാരാണു ടീമിലുള്ളത്.

നേതൻ ലയൺ, സ്റ്റീവ് ഒകീഫെ എന്നിവരാണു മറ്റുള്ളവർ. പാക്കിസ്ഥാനെതിരെ പരമ്പരയിൽ ഇല്ലാതിരുന്ന ഷോൺ മാർഷ്, മിച്ചൽ മാർഷ് എന്നിവരും ടീമിലുണ്ട്. ഗ്ലെൻ മാക്‌‍സ്‌വെലും പതിനാറംഗ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. പുണെയിൽ ഫെബ്രുവരി 23ന് ആണ് ആദ്യ ടെസ്റ്റ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ