scorecardresearch

കേരളത്തിന്റെ മുന്‍ രഞ്ജി ട്രോഫി നായകന്‍ അശോക് ശേഖര്‍ അന്തരിച്ചു

കേരളത്തിന്റെ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ താരങ്ങളായ സി.എം.ചിദാനന്ദന്റെയും സി.എം.തീര്‍ഥാനന്ദന്റെയും ഇളയ സഹോദരനാണ് അശോക് ശേഖര്‍.

കേരളത്തിന്റെ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ താരങ്ങളായ സി.എം.ചിദാനന്ദന്റെയും സി.എം.തീര്‍ഥാനന്ദന്റെയും ഇളയ സഹോദരനാണ് അശോക് ശേഖര്‍.

author-image
Sports Desk
New Update
Ashok Shekhar

കണ്ണൂര്‍: കേരളത്തിന്റെ രഞ്ജി ട്രോഫി ക്രിക്കറ്റ് മുന്‍ നായകന്‍ അശോക് ശേഖര്‍ (73) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു. വിക്കറ്റ്കീപ്പറും ബാറ്റ്‌സ്മാനുമായിരുന്ന അശോക് ശേഖര്‍ 1970-71, 72-73, 74-75 സീസണുകളിലാണ് കേരള ടീമിന്റെ നായക സ്ഥാനം വഹിച്ചത്. 1997-98, 98-99 സീസണുകളില്‍ ബിസിസിഐയുടെ മാച്ച് റഫറിയായിരുന്നു.

Advertisment

കേരളത്തിന്റെ സന്തോഷ് ട്രോഫി ഫുട്‌ബോള്‍ താരങ്ങളായ സി.എം.ചിദാനന്ദന്റെയും സി.എം.തീര്‍ഥാനന്ദന്റെയും ഇളയ സഹോദരനാണ് അശോക് ശേഖര്‍. കേരളത്തിനുവേണ്ടി 35 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച അശോക് ശേഖര്‍ 68 ഇന്നിങ്‌സുകളില്‍ നിന്നായി 808 റണ്‍സാണ് നേടിയത്. 49 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍.

Death Ranji Trophy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: