പരിശീലന മത്സരത്തിനിടയിൽ റിട്ടേൺ വന്ന പന്ത് മുഖത്ത് തട്ടി ബംഗാളി പേസർ അശോക് ദിൻഡയ്ക്ക് പരുക്ക്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഇന്നായിരുന്നു സംഭവം. ബാറ്റ്സ്മാൻ ബിരേന്ദർ വിവേക് സിങ് അടിച്ച പന്ത് അശോക് ദിൻഡയുടെ മുഖത്തിന് നേരെ വരികയായിരുന്നു. പന്ത് കൈപ്പിടിയിൽ ഒതുക്കാൻ താരം ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

പന്ത് മുഖത്ത് തട്ടിയ ആഘാതത്തിൽ നിലത്ത് വീണ ദിൻഡ കുറേനേരം അവിടെ കിടന്നു. താരങ്ങൾ സഹായത്തിന് ഉടൻ എത്തിയെങ്കിലും എഴുന്നേൽക്കാൻ സാധിക്കാതെ ദിൻഡ നിലത്ത് കിടന്നു. പിന്നീട് മെഡിക്കൽ ടീം വൈദ്യ സഹായം നൽകിയതിന് ശേഷമാണ് താരം തിരിച്ചെത്തിയത്. അതിന് ശേഷം ഓവർ പൂർത്തിയാക്കി ദിൻഡ മൈതാനം വിട്ടു. താരം ഇപ്പോൾ ആശുപത്രിയിലാണ്.

ബംഗാൾ സംസ്ഥാന ടീമിലെ നിർണായക സാന്നിധ്യമായ ദിൻഡ ഇന്ത്യയ്ക്ക് വേണ്ടി 13 ഏകദിന മത്സരങ്ങളും ഒമ്പത് ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. മുഷ്തഖ് അലി ട്രോഫി ടൂർണമെന്റിനുള്ള ഒരുക്കത്തിലായിരുന്നു ബംഗാൾ ടീം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ