ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്

14 മത്സരങ്ങളിൽ നിന്ന് 32 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം സ്ഥാനത്താണ്

ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ വിജയം ആവർത്തിച്ച് കരുത്തരായ മാഞ്ചസ്റ്റർ യുണൈറ്റഡ്. എതിരാളികളായ വാറ്റ്ഫോർഡ് എഫ്സിയെ 4 എതിരെ 2 ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തകർത്തത്. ആഷ്‌ലി യങിന്റെ ഇരട്ടഗോളുകളാണ് ചുവന്നചെകുത്താൻമാരുടെ വിജയം ആഘോഷം ആക്കിയത്. ജയത്തോടെ യുണൈറ്റഡ് ലീഗിൽ രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു.

വാറ്റ്ഫോർഡിന്റെ മൈതാനത്ത് 19 ആം മിനുറ്റിൽത്തന്നെ യുണൈറ്റഡ് ലീഡ് എടുത്തു. ബോക്സിന്റെ ഇടത്മൂലയിൽ നിന്ന് ആഷ്‌ലി യങ് തൊടുത്ത നിലംപറ്റെയുള്ള ക്രോസ് വാറ്റ്ഫോർഡ് വലയിൽ പതിക്കുകയായിരുന്നു. 25 ആം മിനുറ്റിൽ പോഗ്ബയെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് ഗോളാക്കി മാറ്റി ആഷ്‌ലി യങ് ലീഡ് ഉയർത്തി. ആദ്യ പകുതി അവസാനിക്കും മുൻപ് ആന്റണി മാർഷ്യൽ യുണൈറ്റഡിന്രെ ലീഡ് 3-0 എന്ന നിലയിലാക്കി.

രണ്ടാംപകുതിയിൽ തിരിച്ചുവരവിനായി വാറ്റഫോർഡ് ശ്രമിച്ചപ്പോൾ മത്സരം ആവേശകരമായി. 77 മിനുറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കിമാറ്റി ട്രോയി ഡീനി വാറ്റ്ഫോർഡിനായി ഒരു ഗോൾ മടക്കി. തൊട്ടടുത്ത മിനുറ്റിൽ ഡിക്കോറയും ലക്ഷ്യം കണ്ടതോടെ യുണൈറ്റഡ് വിറച്ചു. എന്നാൽ തൊട്ടടുത്ത മിനുറ്റിൽ മനോഹരമായൊരു സോളോ ഗോളിലൂടെ ജെസി ലിൻഗാർഡ് യുണൈറ്റഡിന്റെ വിജയം ഉറപ്പിച്ചു.

14 മത്സരങ്ങളിൽ നിന്ന് 32 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം സ്ഥാനത്താണ്. 13 മത്സരങ്ങളിൽ നിന്ന് 37 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ashley youngs brace leads manchester united to 4 2 win against watford

Next Story
ഒടുവിൽ ബിസിസിഐ തിരിച്ചറിഞ്ഞു ജഴ്‌സി നമ്പര്‍ 10 ഒരു വികാരമാണെന്ന്
The moderation of comments is automated and not cleared manually by malayalam.indianexpress.com