ന്യൂഡൽഹി: ഇ​ന്ത്യ​ൻ വെ​റ്റ​റ​ൻ പേ​സ​ർ ആ​ശി​ഷ് നെ​ഹ്റ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു. ന്യൂസിലാന്‍ഡിനെതിരെ നവംബര്‍ ഒന്നിന് ഫിറോഷ് ഷാ കോട്ട്ലയില്‍ നടക്കുന്ന ട്വന്‍റി20 മത്സരത്തോടെ വിരമിക്കാനാണ് താരത്തിന്‍റെ തീരുമാനം. ഇക്കാര്യം പരിശീകലന്‍ രവിശാസ്ത്രിയെയും നായകന്‍ കൊഹ്‍ലിയെയും നെഹ്റ അറിയിച്ചിട്ടുണ്ടെന്ന് വിവിധ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ശ്രീലങ്കക്കെതിരെ ഇന്ത്യയില്‍ നടക്കുന്ന പരമ്പര വരെ താരം തുടര്‍ന്നേക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ ഹോം ഗ്രൌണ്ടില്‍ അവസാന മത്സരം കളിച്ച് വിരമിക്കാനാണ് നെഹ്റയുടെ ഇഷ്ടം. അടുത്ത വര്‍ഷം മുതല്‍ ഐപിഎല്ലിലും നെഹ്റ ഭാഗമാകില്ല.

1999 ൽ ​മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദി​ന്‍റെ നാ​യ​ക​ത്വ​ത്തി​ൻ കീ​ഴി​ലാ​ണ് നെ​ഹ്റ ആ​ദ്യ​മാ​യി ഇ​ന്ത്യ​ൻ കു​പ്പാ​യം അ​ണി​യു​ന്ന​ത്. 17 ടെ​സ്റ്റു​ക​ളി​ലും 120 ഏ​ക​ദി​ന​ങ്ങ​ളി​ലും 26 ട്വ​ന്‍റി-20 ക​ളി​ലും നെ​ഹ്റ ഇ​ന്ത്യ​ക്കാ​യി പ​ന്തെ​റി​ഞ്ഞു. 44 ടെ​സ്റ്റ് വി​ക്ക​റ്റു​ക​ളും 157 ഏ​ക​ദി​ന വി​ക്ക​റ്റു​ക​ളും 34 ട്വ​ന്‍റി-20 വി​ക്ക​റ്റു​ക​ളും നെ​ഹ്റ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ