ഹൈദ്രബാദ്: ഇന്ത്യൻ പേസർ ആശിഷ് നെഹ്റ കളിമതിയാക്കുന്നു. അടുത്ത മാസം ആദ്യം ന്യൂസിലാൻഡിനെതിരെ നടക്കുന്ന ട്വന്റി-20 മത്സരമായിരിക്കും ഇടങ്കയ്യൻ പേസർ ആശിഷ് നെഹ്റയുടെ അവസാന മത്സരം. നെഹ്റ തന്റെ ക്രിക്കറ്റ് കരിയർ ആരംഭിച്ച ഡെൽഹി ഫിറോഷാ കോട്‌ല മൈതാനത്താണ് താരത്തിന്രെ അവസാന മത്സരം.

ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും താൻ വിരമിക്കുന്നതായി ആശിഷ് നെഹ്റ ഹൈദ്രബാദിൽ മാധ്യമങ്ങളോട് പറഞ്ഞു. ഐപിഎല്ലിൽ പങ്കെടുക്കാനും ഇനി താൻ ഉണ്ടാകില്ലെന്ന് നെഹ്റ അറിയിച്ചു. തനിക്ക് ഒരു വർഷം കൂടി കളിക്കാൻ സാധിക്കുമെന്നും, എന്നാൽ മികച്ച പ്രകടനം നടത്തുമ്പോൾ വിരമിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും നെഹ്റ കൂട്ടിച്ചേർത്തു.

ഇന്ത്യൻ ടീമിന്റെ പേസ് ബൗളിങ് സംഘം എക്കാലത്തെയും മികച്ച സംഘമാണെന്നും നെഹ്റ അഭിപ്രായപ്പെട്ടു. ഭുവനേശ്വർ കുമാർ, ജസ്പ്രീത് ബൂംറ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവർ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2019 ൽ നടക്കുന്ന ലോകകപ്പിൽ ഇന്ത്യൻ ടീം മികച്ച പ്രകടനം നടത്തുമെന്നും നെഹ്റ അഭിപ്രായപ്പെട്ടു.

38 വയസ്സുകാരനായ ആശിഷ് നെഹ്റ 1999ലാണ് ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചത്. 2003ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ ഇന്ത്യക്കായി മികച്ച പ്രകടനമാണ് നെഹ്റ പുറത്തെടുത്തത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 23 റൺസിന് 6 വിക്കറ്റുകൾ നേടിയതാണ് നെഹ്റയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം.

1999 ൽ ​മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദി​ന്‍റെ നാ​യ​ക​ത്വ​ത്തി​ൻ കീ​ഴി​ലാ​ണ് നെ​ഹ്റ ആ​ദ്യ​മാ​യി ഇ​ന്ത്യ​ൻ കു​പ്പാ​യം അ​ണി​യു​ന്ന​ത്. 17 ടെ​സ്റ്റു​ക​ളി​ലും 120 ഏ​ക​ദി​ന​ങ്ങ​ളി​ലും 26 ട്വ​ന്‍റി-20 ക​ളി​ലും നെ​ഹ്റ ഇ​ന്ത്യ​ക്കാ​യി പ​ന്തെ​റി​ഞ്ഞു. 44 ടെ​സ്റ്റ് വി​ക്ക​റ്റു​ക​ളും 157 ഏ​ക​ദി​ന വി​ക്ക​റ്റു​ക​ളും 34 ട്വ​ന്‍റി-20 വി​ക്ക​റ്റു​ക​ളും നെ​ഹ്റ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ