/indian-express-malayalam/media/media_files/uploads/2019/08/smith-7.jpg)
ലോര്‍ഡ്സ്: ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടി. ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ നിന്ന് ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ സ്റ്റീവ് സ്മിത്തിനെ പിന്‍വലിച്ചു. രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം ജോഫ്ര ആര്‍ച്ചറുടെ ബൗണ്‍സര്‍ കഴുത്തിലിടിച്ച് പരിക്കേറ്റതിനെ തുടര്‍ന്നാണ് നടപടി. തുടര്‍ പരിശോധനയില്‍ സ്മിത്ത് ആരോഗ്യം വീണ്ടെടുത്തിട്ടില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് താരത്തെ പിന്‍വലിച്ചത്.
ഇതോടെ ഓഗസ്റ്റ് ഒന്നിന് നിലവില്‍ വന്ന ഐ.സി.സി.യുടെ പുതിയ നിയമം അനുസരിച്ച് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂഷന്‍ ആവശ്യപ്പെടുന്ന ആദ്യ ടീമായിരിക്കുകയാണ് ഓസ്ട്രേലിയ. അഞ്ച് ടെസ്റ്റ് മാത്രം കളിച്ചിട്ടുള്ള മാര്‍നസ് ലബുഷെയ്നാണ് സ്മിത്തിന്റെ പകരക്കാരന്‍.
ആര്‍ച്ചറുടെ ബൗണ്‍സര്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്സ്മാന്‍ സ്റ്റീവ് സ്മിത്തിന്റെ തലയ്ക്ക് കൊണ്ടത് ഗ്യാലറിയിലാകെ പരിഭ്രാന്തി പരത്തിയിരുന്നു. 148.7 കിലോമീറ്റര്‍ വേഗത്തില്‍ കുത്തിയുയര്‍ന്ന പന്ത് താടിയുടെ ഭാഗത്ത് ഹെല്‍മറ്റിന്റെ ഗ്രില്ലില്‍ വന്നിടിച്ചതോടെ സ്മിത്ത് നിലതെറ്റി താഴെ വീഴുകയായിരുന്നു.
ഇതോടെ ഗ്രൗണ്ട് വിട്ട സ്മിത്ത് പിന്നീട് 45 മിനിറ്റിനുശേഷം തിരിച്ചുവന്നതോടെയാണ് ഭീതി ഒഴിവായത്. സംഭവ സമയത്ത് 80 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്നു സ്മിത്ത്. ഇതിന് മുന്‍പ് ആര്‍ച്ചറുടെ തന്നെ പന്ത് വാരിയെല്ലിന് ഇടിച്ച് ചകിത്സ തേടിയാണ് സ്മിത്ത് കളിച്ചത്. കളി പുന:രാരംഭിച്ച സ്മിത്ത് 161 പന്തില്‍ നിന്ന് 92റണ്‍സെടുത്ത് വോക്‌സിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി പുറത്തായി.
സ്മിത്ത് നിലത്ത് വീണ് കിടക്കുമ്പോള്‍ നോക്കി ചിരിക്കുന്ന ആര്‍ച്ചറുടേയും ജോസ് ബട്‌ലറുടേയും ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതോടെ ഇരുവര്‍ക്കെതിരേയും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. അതേസമയം ഇത് സ്മിത്ത് വീണു കിടക്കുന്ന സമയത്തെ ചിത്രം തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തയായിട്ടില്ല.
Read More Sports Stories Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.