scorecardresearch

ആഷസ് ടെസ്റ്റ്: അവസാന ടെസ്റ്റിൽ ഇംഗ്ലണ്ടിന് ജയം; കിരീടം ഓസ്ട്രേലിയയ്ക്ക്

ആദ്യ ഇന്നിങ്സിൽ ആറ് വിക്കറ്റുകൾ വീഴ്ത്തി ഓസ്ട്രേലിയയുടെ നടുവ് ഒടിച്ച ജോഫ്രാ ആർച്ചറാണ് കളിയിലെ താരം

ആദ്യ ഇന്നിങ്സിൽ ആറ് വിക്കറ്റുകൾ വീഴ്ത്തി ഓസ്ട്രേലിയയുടെ നടുവ് ഒടിച്ച ജോഫ്രാ ആർച്ചറാണ് കളിയിലെ താരം

author-image
Sports Desk
New Update
Ashes test, England vs Australia, ആഷസ് ടെസ്റ്റ് പരമ്പര, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, final match, mitchel marsh, മിച്ചൽ മാർഷ്, jos butler, ജോസ് ബട്‌ലർ, day 1, അഞ്ചാം ടെസ്റ്റ്,, ie malayalam, ഐഇ മലയാളം, match report

ഓവൽ: ആഷസ് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം. 135 റൺസിനാണ് ഇംഗ്ലണ്ട് അതിഥികളെ പരാജയപ്പെടുത്തിയത്. ജയത്തോടെ പരമ്പര സമനിലയിൽ അവസാനിച്ചു (2-2). എന്നാൽ നിലവിലെ ജേതാക്കൾ എന്ന നിലയിൽ ഓസ്ട്രേലിയ ആഷസ് കിരീടം സ്വന്തമാക്കിയിരുന്നു.

Advertisment

രണ്ടാം ഇന്നിങ്സിൽ 399 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഓസ്ട്രേലിയൻ ഇന്നിങ്സ് 263 റൺസിൽ അവസാനിച്ചു. ആദ്യ ഇന്നിങ്സിൽ ആറ് വിക്കറ്റുകൾ വീഴ്ത്തി ഓസ്ട്രേലിയയുടെ നടുവ് ഒടിച്ച ജോഫ്രാ ആർച്ചറാണ് കളിയിലെ താരം. മടങ്ങിവരവിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി തിളങ്ങി ഓസ്ട്രേലിയയുടെ കരുത്തായി നിന്ന സ്റ്റീവ് സ്മിത്ത് ടൂർണമെന്റിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

Also Read:ആദ്യം ചതിയനെന്ന് വിളിച്ചു, ഒടുവില്‍ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചു; സാന്റ് പേപ്പറിനേക്കാള്‍ കരുത്ത് ബാറ്റിന് തന്നെ!

ആദ്യ ഇന്നിങ്സിൽ 294 റൺസാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയ 225 റൺസിന് പുറത്തായി. ഇതോടെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ സ്വന്തമാക്കിയ 329 റൺസ് കൂടി കൂട്ടിച്ചേർത്ത് 399 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി. മറുപടി ബാറ്റിങ്ങിൽ മാത്യു വെയ്ഡ് ഒഴിച്ച് മറ്റ് താരങ്ങൾ ജയം മറന്ന് ബാറ്റ് വീശിയതോടെ ഓസിസ് ഇന്നിങ്സ് 77-ാം ഓവറിൽ 263 റൺസിന് അവസാനിച്ചു.

Advertisment

ഇംഗ്ലണ്ടിന് വേണ്ടി ജോ ഡെൻലി, ബെൻ സ്റ്റോക്സ് എന്നിവർ രണ്ടാം ഇന്നിങ്സിൽ അർധസെഞ്ചുറി നേടിയപ്പോൾ ജോസ് ബട്‌ലർ 47 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിൽ ഓസ്ട്രേലിയയ്ക്ക് വേണ്ടി മാത്യു വെയ്ഡ് സെഞ്ചുറി തികച്ചു. 166 പന്തിൽ 117 റൺസാണ് താരം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവർട്ട് ബ്രോഡ്, ജാക്ക് ലീച്ച് എന്നിവർ നാല് വിക്കറ്റ് വീതം വീഴ്ത്തി. നായകൻ ജോ റൂട്ട് രണ്ട് വിക്കറ്റ് സ്വന്തമാക്കി.

പരമ്പരയിലെ ആദ്യ മത്സരത്തിൽ ജയം ഓസ്ട്രേലിയ സ്വന്തമാക്കി. രണ്ടാം മത്സരം സമനിലയിൽ ആയി. മൂന്നാം മത്സരത്തിൽ ഒരു വിക്കറ്റ് ജയവുമായി ഇംഗ്ലണ്ട് ഒപ്പമെത്തി. നാലാം മത്സരത്തിൽ ഓസ്ട്രേലിയ ജയിച്ചതോടെ കിരീടം സന്ദർശകർ ഉറപ്പിച്ചു. 18 വർഷങ്ങൾക്ക് ശേഷമാണ് ഓസ്ട്രേലിയ ഇംഗ്ലണ്ടിൽ കിരീടം ഉയർത്തുന്നതും. പരമ്പര സമനിലയിൽ ആയതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇരു ടീമുകളും 56 പോയിന്റുകൾ വീതവും സ്വന്തമാക്കി.

Australian Cricket Team Ashes England Cricket Team

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: