/indian-express-malayalam/media/media_files/uploads/2019/08/Anderson.jpg)
എഡ്ജ്ബാസ്റ്റന്‍: ആഷസ് ടെസ്റ്റിന്റെ ആദ്യ ദിവസം തന്നെ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി. ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ പേസര്‍ ജെയിംസ് ആന്റേഴ്‌സന്‍ പരുക്ക് മൂലം കളി അവസാനിപ്പിച്ച് പുറത്തേക്ക് പോയി. സ്‌കാനിങ്ങിനായാണ് താരം കളിക്കിടെ മൈതാനം വിട്ടത്.
കാലിനേറ്റ പരുക്കിനെ തുടര്‍ന്നാണ് താരത്തിനെ സ്‌കാനിങ്ങിന് വിധേയനാക്കുന്നത്. കൗണ്ടി ക്രിക്കറ്റ് കളിക്കുന്നതിനിടെയായിരുന്നു ആന്റേഴ്‌സന് പരുക്കേല്‍ക്കുന്നത്. ഇന്ന് കളിക്കാന്‍ ആരോഗ്യവാനാണെന്ന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നതാണ്.
അതേസമയം, ഇംഗ്ലണ്ടിനായി ബോളിങ് ഓപ്പണ്‍ ചെയ്ത ആന്റേഴ്‌സന്‍ ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്മാരെ വെള്ളം കുടിപ്പിച്ചു. ആദ്യ നാല് ഓവറില്‍ ഒരു റണ്‍ മാത്രമാണ് താരം വഴങ്ങിയത്. ഒരു വിക്കറ്റുമെടുത്തു. ആന്റേഴ്‌സന് പകരം ക്രിസ് വോക്‌സാണ് ക്രീസിലെത്തിയത്. ലഞ്ചിന് ശേഷം താരം സ്‌കാനിങ്ങിനായി പോയി.
Update: Jimmy Anderson has tightness to his right calf and will have a scan this afternoon. A further update will be given later today.
He felt tightness at the end of his fourth over.#Ashespic.twitter.com/bQrrECkwOf— England Cricket (@englandcricket) August 1, 2019
മത്സരത്തിന് തുടക്കമാകും മുമ്പ് തന്നെ വിവാദത്തില്‍ പെട്ടിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ നായകന്‍ ടിം പെയിന്‍. മത്സരത്തിന് മുന്നോടിയായി എതിര്‍ടീമിനുള്ള ആദരവ് അറിയിക്കുക എന്ന ലക്ഷ്യത്തോടെ ടിം പെയിന്‍ നടത്തുന്ന ഹസ്തദാന ചടങ്ങാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്. ഇങ്ങനൊരു ചടങ്ങിനെ കുറിച്ച് തങ്ങളെ മുന്‍ കൂട്ടി അറിയിച്ചിട്ടില്ലെന്നാണ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടും പരിശീലകന്‍ ട്രെവര്‍ ബ്ലെയ്‌സും പരാതിയുയര്‍ത്തിയത്.
ഇത് സംബന്ധിച്ച് ഇരുവരും മാച്ച് റഫറി രഞ്ജന്‍ മദുഗല്ലയെ പരാതി അറിയിച്ചു. ഇത്തരത്തിലൊരു പിആര്‍ നീക്കത്തിന്റെ ആവശ്യമില്ലെന്നാണ് ഇംഗ്ലണ്ട് ടീം അറിയിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us