വിവാദത്തിന് കൈകൊടുത്ത് പെയിന്‍; കെെ കൊടുക്കാതെ ജോ റൂട്ടും സംഘവും

ഇങ്ങനൊരു ചടങ്ങിനെ കുറിച്ച് തങ്ങളെ മുന്‍ കൂട്ടി അറിയിച്ചിട്ടില്ലെന്ന് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്

Ashes 2019, ആഷസ് ടെസ്റ്റ് പരമ്പര, England vs Australia, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, Steve Smith, Joe Root, മൂന്നാം ടെസ്റ്റ്, ENG v AUS 3rd Test, ie malayalam, ഐഇ മലയാളം

ലോര്‍ഡ്‌സ്: ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ചിരവൈരത്തിന്റെ പുതിയ ഏടിന് അരങ്ങുണര്‍ന്നിരിക്കുകയാണ്. ചരിത്ര പ്രധാനമായ ആഷസ് ടെസ്റ്റ് ആരംഭിച്ചിരിക്കുകയാണ്. ലോകകപ്പ് നേടിയതിന് പിന്നാലെ നടന്ന അയര്‍ലന്‍ഡിനെതിരായ ടെസ്റ്റില്‍ ഇത്തിരി പതറിയെങ്കിലും ജയിച്ച് വരുന്ന ഇംഗ്ലണ്ടിനെ തറപറ്റിക്കുക ഓസ്‌ട്രേലിയയ്ക്ക് എളുപ്പമാകില്ല.

എന്നാല്‍ മത്സരത്തിന് തുടക്കമാകും മുമ്പ് തന്നെ വിവാദത്തില്‍ പെട്ടിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ നായകന്‍ ടിം പെയിന്‍. മത്സരത്തിന് മുന്നോടിയായി എതിര്‍ടീമിനുള്ള ആദരവ് അറിയിക്കുക എന്ന ലക്ഷ്യത്തോടെ ടിം പെയിന്‍ നടത്തുന്ന ഹസ്തദാന ചടങ്ങാണ് വിവാദത്തില്‍ പെട്ടിരിക്കുന്നത്. ഇങ്ങനൊരു ചടങ്ങിനെ കുറിച്ച് തങ്ങളെ മുന്‍ കൂട്ടി അറിയിച്ചിട്ടില്ലെന്നാണ് ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടും പരിശീലകന്‍ ട്രെവര്‍ ബ്ലെയ്‌സും പരാതിയുയര്‍ത്തിയത്.

ഇത് സംബന്ധിച്ച് ഇരുവരും മാച്ച് റഫറി രഞ്ജന്‍ മദുഗല്ലയെ പരാതി അറിയിച്ചു. ഇത്തരത്തിലൊരു പിആര്‍ നീക്കത്തിന്റെ ആവശ്യമില്ലെന്നാണ് ഇംഗ്ലണ്ട് ടീം അറിയിച്ചത്.

അതേസമയം, ആദ്യ ടെസ്റ്റില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുത്തു. ബാന്‍ക്രോഫ്റ്റും ഡേവിഡ് വാര്‍ണറുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. സാന്‍ഡ്‌പേപ്പര്‍ വിവാദത്തിന് ശേഷം ഇരുവരും ഒരുമിച്ച് കളിക്കുന്ന ടെസ്റ്റാണിത്.

Web Title: Ashes test handshake ceremony of tim paine lands in controversy283165

Next Story
കോഹ്‌ലിയുമായുളള തർക്കത്തിൽ ട്വീറ്റിലൂടെ രോഹിത് ശർമ്മയുടെ പരോക്ഷ മറുപടിvirat kohli, rohit sharma, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com