scorecardresearch

ആദ്യത്തെ റിപ്ലേയിൽ സ്പൈക്ക് ഇല്ല; വീണ്ടും നോക്കിയപ്പോൾ സ്പൈക്ക്; ആഷസിൽ വിവാദം

Australia vs England; സ്മിത്തിന്റെ ബാറ്റിലുരസിയാണോ പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിയത് എന്ന് അറിയാൻ ഓസീസ് ഡിആർഎസ് അപ്പീൽ നൽകി. ഓൺ ഫീൽഡ് അംപയറായ നിതിൻ മേനോൻ നോട്ടൗട്ട് ആയിരുന്നു വിധിച്ചത്

Australia vs England; സ്മിത്തിന്റെ ബാറ്റിലുരസിയാണോ പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിയത് എന്ന് അറിയാൻ ഓസീസ് ഡിആർഎസ് അപ്പീൽ നൽകി. ഓൺ ഫീൽഡ് അംപയറായ നിതിൻ മേനോൻ നോട്ടൗട്ട് ആയിരുന്നു വിധിച്ചത്

author-image
Sports Desk
New Update
England vs Australia

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ബോളർമാരാണ് മൂന്ന് ഇന്നിങ്സിലും കളി നിയന്ത്രിച്ചത്. എന്നാൽ രണ്ട് ദിവസം കൊണ്ട് അവസാനിച്ച ടെസ്റ്റിന്റെ നാലാം ഇന്നിങ്സ് ട്രാവിസ് ഹെഡ് തൂക്കി. ട്വന്റി20 ശൈലിയിൽ ബാറ്റ് വീശി സെഞ്ചുറി തൊട്ടാണ് ഹെഡ് ഓസ്ട്രേലിയയെ ജയിപ്പിച്ചത്. രണ്ട് ദിവസം കൊണ്ട് മത്സരം അവസാനിച്ചെങ്കിലും ഈ വർഷത്തെ ആഷസ് പരമ്പരയിലെ ആദ്യ വിവാദവും ഈ രണ്ട് ദിവസത്തിനുള്ളിൽ പിറന്നു. 

Advertisment

ഇംഗ്ലണ്ട് ഇന്നിങ്സിന്റെ 28ാം ഓവറിൽ ആണ് സംഭവം. ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ബാറ്റർ ജെയ്മി സ്മിത്തിനെതിരായ തേർഡ് അംപയറുടെ തീരുമാനമാണ് ആരാധകർ ചോദ്യം ചെയ്യുന്നത്. സ്മിത്തിന്റെ ബാറ്റിലുരസിയാണോ പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിയത് എന്ന് അറിയാൻ ഓസീസ് ഡിആർഎസ് അപ്പീൽ നൽകി. ഓൺ ഫീൽഡ് അംപയറായ നിതിൻ മേനോൻ നോട്ടൗട്ട് ആയിരുന്നു വിധിച്ചത്. 

Also Read: ഗംഭീറിനും ഇന്ത്യക്കും അഭിമാന പോരാട്ടം; ഗുവാഹത്തിയിൽ ലഞ്ചിന് മുൻപ് ടീ ബ്രേക്ക്; മത്സരം കാണാൻ വഴി ഇങ്ങനെ

ബോൾ പാസ് ചെയ്യുമ്പോൾ അവിടെ സ്പൈക്ക് കാണിക്കുന്നില്ലെന്ന് തേർഡ് അംപയർ പറയുന്നത് കേൾക്കാമായിരുന്നു. എന്നാൽ വീണ്ടും റിപ്ലേ ചെയ്ത് പരിശോധിച്ചതിന് ശേഷം സ്പൈക്ക് ഉണ്ടെന്ന് കണ്ടെത്തി തേർഡ് അംപയർ ഔട്ട് വിധിച്ചു. ബാറ്റിനോട് ചേർന്ന് പോകുമ്പോൾ ബോൾ ബാറ്റിൽ തൊടുന്നുണ്ടെന്ന് വ്യക്തമായതായാണ് തേർഡ് അംപയർ പറഞ്ഞത്. 

Advertisment

Also Read: സൂപ്പർ ഓവറിൽ റണ്ണെടുക്കാതെ ഇന്ത്യ എ; വൈഡിലൂടെ ഫൈനലിലെത്തി ബംഗ്ലാദേശ്

ഡ്യുവൽ എഡ്ജ് ഡിറ്റെക്ഷൻ ടെക്നോളജി ഉപയോഗിക്കുന്നതിലെ പ്രശ്നമാണ് ഇതെന്ന് പറഞ്ഞ് രൂക്ഷ വിമർശനം ആണ് സൈമൺ ടോഫൽ ഉന്നയിച്ചത്. "രണ്ട് തരം എഡ്ജ്ഡിറ്റക്ഷൻ ടെക്നോളജികൾ ഉള്ളതാണ് ഇവിടുത്തെ ബുദ്ധിമുട്ട്. പ്രധാനമായും, നമ്മൾ ഉപയോഗിക്കുന്നത് ഹോക്ക് ഐ അൾട്രാ എഡ്ജ് ആണ്."

Also Read: 'യെസ്' പറഞ്ഞ് സ്മൃതി മന്ഥാന; വിവാഹ ആഘോഷങ്ങൾക്ക് തുടക്കം; ഇന്ന് ഹൽദി

എന്നാൽ ഓസ്‌ട്രേലിയ ലോകത്തിലെ ചുരുക്കം ചില രാജ്യങ്ങളിൽ പിന്തുടരുന്ന റിയൽ-ടൈം സ്നിക്കോ ആണ് ഉപയോഗിക്കുന്നത്. ആഷസ് പോലുള്ള പ്രധാനപ്പെട്ട പരമ്പരകളിൽ ഈ രീതി ഉപയോഗിക്കുന്നത് ശരിയല്ല എന്നും ടോഫൽ പറഞ്ഞു.

Read More: ബംഗ്ലാദേശിലെ ഭൂചലനം; അയർലൻഡിനെതിരായ ടെസ്റ്റ് മത്സരവും തടസപ്പെട്ടു

Australian Cricket Team England Cricket Team Ashes

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: