ആഷസ് ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇംഗ്ലണ്ടിന് ജയം. 135 റൺസിനാണ് ഇംഗ്ലണ്ട് അതിഥികളെ പരാജയപ്പെടുത്തിയത്. ജയത്തോടെ പരമ്പര സമനിലയിൽ അവസാനിച്ചു (2-2).രണ്ടാം ഇന്നിങ്സിൽ 399 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഓസ്ട്രേലിയൻ ഇന്നിങ്സ് 263 റൺസിൽ അവസാനിച്ചു.മറുപടി ബാറ്റിങ്ങിൽ മാത്യൂ വെയ്ഡ് ഒഴിച്ച് മറ്റ് താരങ്ങൾ ജയം മറന്ന് ബാറ്റ് വീശിയതോടെ ഓസിസ് ഇന്നിങ്സ് 77-ാം ഓവറിൽ 263 റൺസിന് അവസാനിച്ചു. 166 പന്തിൽ 117 റൺസാണ് താരം സ്വന്തമാക്കിയത്.മാത്യൂ വെയ്ഡ് ഒഴിച്ച് മറ്റ് താരങ്ങൾ ജയം മറന്ന് ബാറ്റ് വീശിയതോടെ ഓസിസ് ഇന്നിങ്സ് 77-ാം ഓവറിൽ 263 റൺസിന് അവസാനിച്ചു.മടങ്ങിവരരവിൽ വെടിക്കെട്ട് ബാറ്റിങ്ങുമായി തിളങ്ങി ഓസ്ട്രേലിയയുടെ കരുത്തായി നിന്ന സ്റ്റീവ് സ്മിത്ത് ടൂർണമെന്റിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.പരമ്പരയിലെ ആദ്യ മത്സരത്തിൽ ജയം ഓസ്ട്രേലിയ സ്വന്തമാക്കി. രണ്ടാം മത്സരം സമനിലയിൽ ആയി. മൂന്നാം മത്സരത്തിൽ ഒരു വിക്കറ്റ് ജയവുമായി ഇംഗ്ലണ്ട് ഒപ്പമെത്തി. നാലാം മത്സരത്തിൽ ഓസ്ട്രേലിയ ജയിച്ചതോടെ കിരീടം സന്ദർശകർ ഉറപ്പിച്ചു. 18 വർഷങ്ങൾക്ക് ശേഷമാണ് ഓസ്ട്രേലിയ ഇംഗ്ലണ്ടിൽ കിരീടം ഉയർത്തുന്നതും. പരമ്പര സമനിലയിൽ ആയതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇരു ടീമുകളും 56 പോയിന്റുകൾ വീതവും സ്വന്തമാക്കി.